ലോക്കൽ മാർക്കറ്റിൽ പല കടകളിൽ നിന്നായി അത്യാവശ്യം വേണ്ട ഡ്രസ്സ് വാങ്ങി. അവിടെ ഉള്ള ആളുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ജോഡി ഷൂസും വാങ്ങി.
അബു ഹുസ്സൈൻ എന്ന ലോക്കൽ contact ൻ്റെ അഡ്രസ്സ് കണ്ടെത്താനുള്ള ശ്രമമായി.
റാവൽപിണ്ടി, പാക് പഞ്ചാബ് പ്രൊവിൻസിലുള്ള ഒരു നഗരം. തീവ്രവാദികളുടെ വളക്കൂറുള്ള മണ്ണ്. അത് പണമായിട്ടാണെങ്കിലും ആൾ ആയിട്ടായാലും. ISI വളർത്തുന്ന പല തീവ്രവാദ സംഘടനകൾ. തെരുവോരങ്ങളിലും പൊതു സ്ഥലങ്ങളിലും യാതൊരു മറയുമില്ലാതെ ഇന്ത്യക്ക് എതിരെ വിഷം തുപ്പി പണവും ആളെയും കൂട്ടുന്ന തീവ്രവാദ സംഘടനകളും അവരുടെ തലപ്പത്തിരിക്കുന്ന വ്യാജ മത പണ്ഡിതരും. മതത്തെ ഉപയോഗിച്ചു ആളുകളിൽ വിഷം കുത്തി വെക്കുന്നവർ. ഇതിനെല്ലാം കുട പിടിക്കാനും തീവ്രവാദ സംഘടനകളുടെ നേതാക്കന്മാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കുന്ന പാക് ISI.
കാല് കുത്തിയപ്പോൾ മുതൽ തൻ്റെ ഓരോ പ്രവർത്തിയും കരുതലോടെ ആയിരിക്കണം എന്ന് പോയ്‌സണ് അറിയാമായിരുന്നു.
റാവൽപിണ്ടി പഴയ ടൗൺ ഏരിയയിലാണ് അബു ഹുസ്സയിനിൻ്റെ ടൈലറിങ് ഷോപ്. മഷൂരാ ടൈലർസ് പ്രൊപെറേയ്റ്റർ അബു ഹുസ്സയിൻ. ഉർദ്ദുവിലും ഹിന്ദിയിലുമായി എഴുതിയ പഴയ കാലത്തെ അനുസ്മരിക്കുന്ന ഒരു പെയിന്റ് ബോർഡ് വെച്ചിട്ടുണ്ട്. തിരക്കേടില്ലാത്ത കട പോയ്സൺ പലയാവർത്തി ആ സ്ഥലവും പരിസരവും നിരീക്ഷിച്ചു താൻ കാണാൻ പോകുന്ന ആൾക്ക് ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണത്തിലാണോ എന്നറിയാൻ വേണ്ടിയാണ്. പ്രത്യക്ഷത്തിലൊന്നും ഇല്ലെന്ന് ഉറപ്പായതോടെ നേരെ ടൈലറിങ് ഷോപ്പിലേക്ക് ചെന്ന്.
വേറെ ഒരു വശത്തായി കുറെ suit മെറ്റീരിയൽ വെച്ചിട്ടുണ്ട്. പിന്നെ ഒരു ഡ്രസിങ് റൂം. അതിൻ്റെ പിന്നിലായി ഒരു ഗ്ലാസ്സ് പാർട്ടീഷന് പിന്നിൽ കുറച്ചു പേർ ഇരുന്ന് തയിക്കുന്നു. ഒരു ഭിത്തിയിലായി പഴയ കുറെ ഫോട്ടോകൾ ഫ്രെയിം ചെയ്‌തു വെച്ചിരിക്കുന്നു. താൻ കാണാൻ പോകുന്ന ആളും. പാക്സിതാൻ പട്ടാളത്തിലെ പല റാങ്കിങിലുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് നിൽക്കുന്ന ചെറിയ മനുഷ്യൻ.
“ആരാണ്? എന്തു വേണം?”
“അബു സാഹിബിനെ കാണാൻ വന്നതാണ്?”
“എന്തു കാര്യത്തിന് ആണ് അദ്ദേഹത്തെ കാണേണ്ടത്?”
“ഒരു ജോലിക്ക് വേണ്ടി ആണ്. “
അയാൾ ഒന്ന് നോക്കിയിട്ട്. അകത്തോട്ട് പോയി.
പിന്നാലെ അബു സാഹിബ് വന്നു. ഫോട്ടോയിൽ കാണുന്നതിലും പ്രായമായ മനുഷ്യൻ. ഫോട്ടോ പത്തു കൊല്ലമെങ്കിലും പഴയതായിരിക്കും
“സലാം സാഹിബ്.”
“സലാം”
“കൂടെ വരൂ.” എന്ന് പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി നടന്നു. പോയ്‌സൺ പിന്നാലെയും.
“എന്തിനാണ് വന്നത്” ?
“വിദേശത്തുള്ള അങ്ങയുടെ കൂട്ടുകാരൻ ജോലിക്ക് അയച്ചതാണ്.”
“ശരി”
“അങ്ങയുടെ ആരോഗ്യം? “
“സുഖമായിരിക്കുന്നു. “
ഐഡന്റിറ്റി വെരിഫിക്കേഷൻ കറക്റ്റ് ആയിരിക്കുന്നു.
സുഖമായിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് ആളുടെ അറിവിൽ ആക്റ്റീവ് സർവെല്ല്യൻസിൽ അല്ല
“എന്നെ ചാച്ചാ എന്ന് വിളിച്ചാൽ മതി.”
ശരി ചാച്ചാ
പിന്നെ കൂടുതൽ സംസാരമൊന്നുമുണ്ടായില്ല. അത്യവിശ്യം നല്ല തിരക്കുള്ള ഒരു വഴിയിലേക്ക് കിടന്നു. അവിടെ ഒരു രണ്ടു നില കെട്ടിടത്തിൻ്റെ ഏകദേശം നടു ഭാഗത്തു ആയി ഒരു വാതിലിൻ്റെ മുകളിലേക്കുള്ള ഒരു ചെറിയ മരത്തിൻ്റെ കോണിപടി
കയറി ചെല്ലുന്നത് വിശാലമായ ഒരു അടച്ചു കെട്ടിയ ഇടനാഴിയിലേക്കാണ്. ഇടനാഴിയിലേക്ക് തുറക്കുന്ന കുറെയേറെ മുറികൾ ഉണ്ട്. എല്ലാം അടച്ചു പൂട്ടി കിടക്കുന്നു. അതിൽ മൂന്നാമത്തെ മുറി തുറന്നു കൊടുത്തു. “ഇതാണ് താങ്കളുടെ മുറി.”
പോയ്‌സൺ മുറി നോക്കി. ഒരു മേശയും, കസേരയും. ഒരു ചെറിയ കട്ടിൽ കിടക്ക, ഒരു പുതപ്പ് . ഒരു എമർജൻസി ലാംപ്.,ഒരു ടോർച്ചു കുറച്ചു മെഴുകുതിരികൾ. ജനൽ ചില്ലുകൾ കറുത്ത paint അടിച്ചിട്ടുണ്ട്. അത് ചെറിയ വെളിച്ചമേ ഉള്ളു . എങ്കിലും മുകളിൽ സൂര്യപ്രകാശം വരുന്ന രീതിയിൽ രണ്ടു മേൽക്കൂരയിൽ ചില്ലിൻെറ ജനാല ഉണ്ട്.
കറൻ്റെ ഇല്ല. മെഴുകുതിരി ശ്രദ്ധിച്ചു ഉപയോഗിക്കണം”
കട്ടിലിനടയിൽ ഒരു ട്രാപ് ഡോർ ചൂണ്ടി കാണിച്ചിട്ട്, അത് തുറക്കാൻ ആവശ്യപ്പെട്ടു. പോയ്‌സൺ കട്ടിൽ മാറ്റിയിട്ട് അത് തുറന്നു താഴേക്ക് ഒരു കോണി പടി. ചാച്ചാ അപ്പോഴേക്കും ടോർച്ച എടുത്തു ആ റൂമിലേക്ക് അടിച്ചു കാണിച്ചു. പൊടി പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ചെറിയ കട മുറി.
