ജീവിതമാകുന്ന നൗക – 13

ക്ലാസ്സ് അവസാനിക്കാറായപ്പോൾ ബീന മിസ്സ് വന്ന് അന്നയെ വിളിച്ചു കൊണ്ട് പോയി.

അന്ന വേർഷൻ :

രാവിലെ പതിവിലും നേരത്തെ എഴുനേറ്റു. ഇന്നലത്തെ വിഷമം ഒക്കെ പോയി അല്ലെങ്കിലും ഞാൻ എന്തിനു വിഷമിക്കണം. അർജ്ജു അവൻ എന്തെങ്കിലും കാണിക്കട്ടെ. ഞാൻ ഹാപ്പി ആയിട്ടു തന്നെയിരിക്കും.

ഫ്രഷ് ആയിട്ട് കിച്ചണിലേക്ക് ചെന്നപ്പോൾ തന്നെ മണി ചേട്ടൻ കാപ്പി ഇട്ടു തന്നു. പുള്ളി കാര്യമായ പണിയിലാണ് സഹായിക്കാൻ ചെന്നപ്പോൾ സ്‌നേഹ പൂർവ്വം എന്നെ ഓടിച്ചു വിട്ടു. ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് യോഗ ചെയ്യാമെന്ന് വിചാരിച്ചു. മെയിൻ ബാൽക്കണിയിൽ ഒരു യോഗ mat കിടക്കുന്നത് ഇന്നലെ കണ്ടിരുന്നു. ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്‌ത്‌ mat എടുത്തത് പോലെ തന്നെ തിരിച്ചു വെക്കെണ്ടി വന്നു. അത് പോലത്തെ വിയർപ്പ് നാറ്റം.

പിന്നെ സൂര്യ നമസ്കാരം ചെയ്‌തു കൊണ്ടിരുന്നപ്പോൾ ആണ് അർജ്ജു എഴുന്നേറ്റ് വന്നത് എന്ന് തോന്നുന്നു. അവൻ എന്നെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത്. എന്താ എന്ന് ഞാൻ പുരികമുയർത്തി ചോദിച്ചതും ആൾ തിരിഞ്ഞു നടന്നു. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. കൊച്ചു പിള്ളേരുടെ സ്വാഭാവമാണെല്ലോ.

ഗുഡ് മോർണിംഗ് എന്ന് വിളിച്ചു പറഞ്ഞെങ്കിലും അവൻ മൈൻഡ് ചെയ്യാതെ റൂമിൽ കയറി പോയി.

യോഗയും exercise ഒക്കെ അവസാനിപ്പിച്ചു വിശ്രമിച്ചിരുന്നപ്പോളാണ് മണി ചേട്ടൻ മെയിൻ ഡോറിൻ്റെ അവിടന്ന് പാലും പാത്രവുമായി എൻ്റെ അടുത്തേക്ക് വന്നത്. പുള്ളി ചിരിച്ചുകൊണ്ട് പത്രം തന്നു.

ഓഞ്ഞ ബിസിനെസ്സ് സ്റ്റാൻഡേർഡ്. ഇവനൊക്കെ മനുഷ്യൻ ആണോ. MBA പഠിച്ചു ജോലി ഒന്നും ആയിട്ടില്ലല്ലോ അതിന് മുൻപേ ഷോ.

ചുമ്മാ പത്രം മറച്ചു നോക്കി കൊണ്ടിരുന്നപ്പോൾ അതിൻ്റെ അവകാശി എത്തി. എന്നെ നോക്കിയാണ് നിൽപ്പ്. ഞാൻ വീണ്ടും ഒരു ഗുഡ്മോർണിംഗ് കൂടി കാച്ചിയിട്ട് ഒന്ന് ഇളിച്ചു കാണിച്ചു.
“ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?”

ചോദിക്കണം എന്ന് വെച്ചതല്ല പക്ഷേ അറിയാതെ ചോദിച്ചു പോയി. അതിൻ്റെ കലിപ്പിൽ രാഹുലിൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു.

മിക്കവാറും രണ്ടും കൂടി രാവിലെ തന്നെ ചവിട്ടി പുറത്താക്കും. അതിന് മുൻപ് കുളിച്ചു ഫ്രഷായി നിന്നേക്കാം.

കുളിച്ചു ഡ്രെസ്സൊക്കെ മാറി വന്നപ്പോൾ ഇരുവരെയും കണ്ടില്ല. നേരെ കിച്ചണിലേക്ക് പോയി. മണി ചേട്ടൻ breakfast ഒക്കെ റെഡിയാക്കിയിട്ടുണ്ട്.

കോളേജിലേക്ക് എങ്ങനെ പോകുമെന്നായിരുന്നു എൻ്റെ ചിന്ത? . ബസിൽ പോയി പരിചയമൊന്നുമില്ല. ഓട്ടോ വിളിച്ചു പോകാനാണെങ്കിൽ നല്ല ദൂരം ഉണ്ട്. യൂബർ വിളിക്കാനെങ്കിലും നല്ല കാശു വരും. എന്തായാലും അവന്മാർ കൂടെ കൂട്ടില്ല. .

മോൾക്ക് അവരുടെ ഒപ്പം പോയാൽ മതിയെല്ലോ.

മണി ചേട്ടൻ ഞാൻ ചിന്തിക്കുന്നത് മനസ്സിലാക്കിയത് പോലെ പറഞ്ഞു.

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“മോള് ഒന്ന് ചോദിച്ചു നോക്ക് അവര് എന്തായാലും സമ്മതിക്കും.”

ആൾക്ക് ഇത് വരെയുള്ള കാര്യങ്ങളൊന്നുമറിയില്ലല്ലോ.

ഞാൻ അതിന് തലയാട്ടി സമ്മതിച്ചു.

അപ്പോഴേക്കും രണ്ട് പേരും വന്ന് ഉപവിഷ്ടരായി. പിന്നെ breakfast കഴിക്കാനാരംഭിച്ചു. രണ്ടും കുനിഞ്ഞിരുന്നു പോളിങ് ആണ്. എൻ്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ട്. എനിക്ക് ചിരിയാണ് വന്നത്.

ഞാനും അവരുടെ കാറിൽ വന്നോട്ടെ എന്ന് ചോദിച്ചു.

കിട്ടിയാൽ ഒരു ആന പോയാൽ ഒരു വാക്ക്.

രാഹുൽ ഒന്ന് ഞെട്ടി. അവൻ ഈ കാര്യം ഓർത്തുകാണില്ല. അർജ്ജു ഇത് പ്രതീക്ഷിച്ചു എന്ന് തോന്നുന്നു. പക്ഷേ ഒന്നും മിണ്ടിയില്ല. ഉത്തരം വന്നത് രാഹുലിൻ്റെ വായിൽ നിന്നാണ്. breakfast കഴിച്ചു അവസാനിപ്പിച്ചു മണി ചേട്ടന് ഒരു ടാറ്റയും കൊടുത്തിട്ട് കോളേജിലേക്ക് പോകാനിറങ്ങി. അവന്മാരുടെ കൂടെ തന്നെ ലിഫ്റ്റിൽ കയറി. രാഹുലിന് ഭാവമാറ്റമൊന്നുമില്ല. അർജ്ജുവിൻ്റെ മുഖത്തു കടന്നൽ കുത്തിയ പോലെയുണ്ട്.

ലോബിയിൽ നിന്ന് ഇറങ്ങുന്ന ഭാഗത്തായി ഇന്നലെ വഴക്കുണ്ടാക്കിയ മുതുക്കികൾ ഞങ്ങളെ തുറിച്ചു നോൽക്കുന്നുണ്ട്. എന്നെ എന്തെങ്കിലും പറഞ്ഞാൽ ഉറപ്പായി തിരിച്ചു പറയണം. അപ്പുറത്തു ഞങ്ങളെ വെയിറ്റ് ചെയ്‌ത്‌ താടിക്കാരൻ സിങ് ചേട്ടനും നിൽക്കുന്നുണ്ട്.
അവരു മൂവരും കൂടി കാറിനടുത്തേക്ക് പോയി. ഞാൻ അവിടെ തന്നെ നിന്ന്. അവര് പോയിട്ട് ഇറങ്ങാം. അതിനിടയിൽ മുതുക്കികൾ ചൊറിഞ്ഞാൽ ഒന്ന് മാന്തണം.

സിങ് ചേട്ടൻ കാർ കൊണ്ട് വന്ന് മുൻപിൽ നിർത്തി. അങ്ങനെ വരാൻ വഴിയില്ലല്ലോ.കാരണം രണ്ടിൻ്റെയും മുഖം കണ്ടാൽ തന്നെ അറിയാം. രാഹുൽ എന്തൊ പറഞ്ഞു.പുള്ളിക്ക് അത് വിശ്വാസമായില്ല എന്ന് തോന്നുന്നു. എങ്കിലും കാർ എടുത്തു പോയി .

സിങ് ചേട്ടൻ അയാളുടെ മര്യാദ കാണിച്ചതാണ്. അല്ലാതെ ഇവന്മാരുടെ മൂശാട്ട സ്വാഭാവമല്ല. ക്ലാസ്മേറ്റ് ആണ് എന്നൊരു പരിഗണന പോലുമില്ലല്ലോ.

ഞാൻ പതുക്കെ ഗേറ്റിലേക്ക് നടന്നു. ഫോൺ തുറന്ന് യൂബർ ബുക്ക് ചെയ്‌തു. കറക്റ്റ് സമയത്തിന് എത്തിയാൽ മതിയായിരുന്നു. അല്ലെങ്കിൽ മീര മാഡത്തിൻ്റെ മുഖം കാണേണ്ടി വരും.

ലേറ്റ് ആകാതെ തന്നെ ക്ലാസ്സിൽ എത്തി. ആള് എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ട്. എന്നെ കൂട്ടാതെ പോയതല്ലേ. ചുമ്മാ ഒന്ന് ശുണ്ഠിപിടിപ്പിക്കാനായി അവൻ്റെ അടുത്ത് ഒഴിഞ്ഞു കിടന്ന പഴയ സീറ്റിലേക്ക് ഇരുന്നു.

പക്ഷേ ക്ലാസ്സ് മൊത്തം സോഫിയ മിസ്സ് അടക്കം തിരിഞ്ഞു ഞങ്ങളെ നോക്കാൻ തുടങ്ങി. അതോടെ സംഭവം കൈവിട്ടു പോയി എനിക്കും മനസ്സിലായി. അവൻ എന്നെ തുറിച്ചു നോക്കുന്നുണ്ട്. എന്തായാലും നനഞ്ഞ കുളിച്ചു കേറുക തന്നെ. നോക്കി പേടിപ്പിക്കാൻ കാർ അല്ല എന്ന് പറഞ്ഞതും ആൾ ചാടി എഴുന്നേറ്റ് ഞാൻ ഇരിക്കുന്നതിൽ നിന്ന് ദൂരെ കോർണർ സീറ്റിൽ പോയിരുന്നു.

അതിനിടയിൽ സോഫിയ മിസ്സ് അവൻ്റെ പേര് വിളിച്ചതും അവൻ മിസ്സിനെ കലിപ്പിച്ചൊന്ന് നോക്കി. മിസ്സ് വിരണ്ടു പോയി എന്ന് തോന്നുന്നു. മിസ്സ് പേടിച്ച പോലെ ഒന്നും ഈ അന്ന പേടിക്കില്ല.

1st hour തീരാറായപ്പോൾ ബീന മിസ്സ് എന്നെ വന്ന് വിളിച്ചു. അവര് എന്നെയും കൂട്ടി സെമിനാർ ഹാളിലേക്ക് കയറി.

“സംഭവമൊക്ക മേരി ടീച്ചർ പറഞ്ഞു. അപ്പച്ചിയുടെ അടുത്തേക്ക് ആണെന്ന് പറഞ്ഞിട്ട് എന്തിനാണ് അവന്മാരുടെ അടുത്തേക്ക് പോയത്? അരുൺ സാർ എന്നെ വിളിച്ചു കുറെ ചീത്ത പറഞ്ഞു. “

“പിന്നെ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ അപ്പച്ചിയുടെ അടുത്തേക്ക് തന്നെ പോണം എന്നാണോ മിസ്സ് പറയുന്നത്. “
“അതല്ല ഞാൻ പറഞ്ഞു വന്നത്. എന്നോട് പറയാമായിരുന്നു.”

“അരുൺ സാർ എവിടെ? പുള്ളി എന്തിനാണ് എൻ്റെ കാര്യത്തിൽ ഇടപെടുന്നത്. എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. മിസ്സും കൂടുതലൊന്നും പറയണമെന്നില്ല. “

Leave a Reply

Your email address will not be published. Required fields are marked *