“❣️
റൂം നമ്പർ 220 ആയിരുന്നു അന്ന പറഞ്ഞത്. റൂമിന് മുന്നിലെത്തി ഞാൻ കതകിൽ തട്ടി.. ഉടൻ തന്നെ കതകും തുറന്നു…അന്ന ദാ മുന്നിൽ.. ഒരു ഹായ്.. പറയാൻ പോലും സമയം കിട്ടിയില്ല. അതിന് മുൻപേ എനിക്ക് ബോധം മറഞ്ഞു തുടങ്ങി….
🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏🥏
വർത്തമാനകാലം…
ആ ബീച്ച് തീരത്തിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഓരോന്നായി ഞാൻ ഓർത്തെടുത്തു.. ഹൊ…രാവിലേ എന്തൊരു അവസ്ഥയിലായിരുന്നു ഞാൻ.. ഓർക്കാൻ കൂടി വയ്യ….സ്റ്റെല്ല അങ്കിളിനോട് കാര്യം അവതരിപ്പിച്ചു.. ആള് ഡബിൾ ഹാപ്പി.. അങ്കിളിനെ കാണാൻ പറ്റിയില്ല.. ഹാ.. അന്നയെ കണ്ട് സംസാരിച്ച ശേഷം പോയി കാണണം.. കഴിഞ്ഞ 1 ആഴ്ച കൊണ്ട് എങ്ങനെയൊക്കെയാ എന്റെ ജീവിതം മാറി മറിഞ്ഞത്.. ആൻസിയും അനീറ്റയും എന്നെ വേണ്ട എന്ന് പറയുന്നു, ഗോവ ട്രിപ്പ് ക്യാൻസൽ ആക്കി കൂട്ടുകാർ മുങ്ങുന്നു.. ഒരു അപരിചിതനെ പോലെ ജോൺ അങ്കിളിനെ കാണുന്നു, അങ്കിളിന്റെ കൂടെ വെടി വെക്കുന്നു.. അതെ അങ്കിളിന്റെ മകളെ പ്രേമിക്കുന്നു…ഏറ്റവും ഒടുവിൽ ക്രീം കേക്കിൽ ചെറി വെക്കുന്ന പോലെ ഒരു ആഫ്രിക്കൻ മദ്യവും അതിന്റെ ഹാങ്ങ്‌ഓവറും.. മൈര് 🤧.ആദ്യം അന്നയെ ബെഡിൽ കണ്ടപ്പോൾ ഒന്ന് ഭയന്നെങ്കിലും തെറ്റായ് ഒന്നും നടന്നില്ല എന്ന് ഉറപ്പായപ്പോൾ ഒരു ആശ്വാസം.. അവളുടെ ശരീരം മാത്രം കിട്ടിയിട്ട് എന്തിനാ.. 🤢മനസും വേണ്ടേ 🤧ആഹ്. പാസ്റ്റ് ഈസ് പാസ്റ്റ്
എന്തായാലും കാരങ്ങളൊക്കെ കലങ്ങി തെളിഞ്ഞല്ലോ.. പിന്നെ ദൈവമായിട്ടാണ് അന്നയെ ഇവിടെ കൊണ്ട് വന്നത്. സ്റ്റെല്ലയെപറ്റി ആദ്യം അവളോട് തന്നെ പറയണം.
സമയം 6 കഴിഞ്ഞിരുന്നു.. നല്ല ഇരുട്ടായി.. ഡിസ്പ്ലേ കംപ്ലയിന്റ് ആയ മൊബൈൽ, കടയിൽ നിന്നും വാങ്ങണം. ഞാൻ നേരെ കടയിലേക്ക് പോയി..4000 രൂപ ദാ പോയി 🤧.
ഫോണും വാങ്ങി ഞാൻ നേരെ ആൻസിയെ കാണാനായി അവളുടെ റൂമിലേക്ക് ചെന്നു. ഞാൻ ചെന്നപ്പോൾ വാതിൽ പകുതി ചാരിയിരിക്കുവായിരുന്നു.. ഞാനത് തുറന്ന് അകത്തേക്ക് ചെന്നു. പക്ഷെ അവളെ അവിടെ കണ്ടില്ല..
“ഇങ് വാ മാഷേ…”ബാൽക്കണിയിൽ നിന്ന് അന്നയുടെ ശബ്ദം കേട്ടു.. ഞാനങ്ങോട്ടേക്ക് ചെന്നു..
എന്റെ വരവും കാത്തെന്നോണം അവളവിടെ നിൽപ്പുണ്ട്.. സാരി ആയിരുന്നു വേഷം. ഒരു കറുത്ത മോഡേൺ സാരി.. ഞാൻ അവസാനമായി കണ്ട അന്ന അല്ല അത്. നന്നേ മാറിയിരിക്കുന്നു.. മുടി കേൾ ചെയ്തിരിക്കുന്നു, അല്പം കൊഴുത്തിറ്റുണ്ട്,പിന്നെ മുഖത്ത് നല്ല സന്തോഷവുമുണ്ട്.. വർഷങ്ങൾക്ക് ശേഷമാണ് അവളെ ഇത്രയും സന്തോഷത്തിൽ കാണുന്നത്.
“ആഹാ.. ഇന്ന് രണ്ട് കാലിലാണല്ലോ…
ഞാനൊന്ന് ചമ്മി..
“ഇന്നെന്താ അടിച്ചില്ലേ…?
“മ്ച്ചും ”
“കത്തും എഴുതിവെച്ച് എന്തൊരു പോക്കാ പോയത്. എവിടായിരുന്നു..
“ഹ.. കുറച്ചു പണി ഉണ്ടായിരുന്നു.
“പിന്നെ.. എങ്ങനുണ്ട് ഗോവ ലൈഫ്..?
“ഗോവ കിടിലം അല്ലേ..അല്ല.. നീ എന്നാ വന്നത്..?
“ഞാൻ തിങ്കളാഴ്ച രാത്രി..?
“ട്രെയിൻ..?
“അല്ല.. ഫ്ലൈറ്റ്..
“നീ ഒറ്റക്കാണോ.? അതോ ഹസ്ബൻഡ്, ഫ്രണ്ട്‌സ് ആരെങ്കിലും..?
“ഇല്ലടാ…ഒറ്റക്കാ…
“ന്ത് പറ്റി ഒറ്റക്കൊരു യാത്ര..?
അവളൊന്നു ചിരിച്ചു..” നീ വാ.. നമുക്ക് ഇരുന്ന് സംസാരിക്കാം…”
ബാൽക്കണിയിലെ ടേബിളിലെ ഇരുവശത്തായി ഞങ്ങളിരുന്നു. ഫ്ലാസ്കിൽ നിന്നും കോഫീ അവൾ രണ്ട് കപ്പിലേക്കൊഴിച്ചു. അതിലൊന്ന് എനിക്ക് തന്നു..
“അജി…….
“മ്മ്മ് പറയടി..
“നിനക്ക് നമ്മുടെ പണ്ടത്തെ കോളേജ് ലൈഫ് ഒക്കെ ഓർമ ഉണ്ടോ..
“മറക്കാൻ പറ്റുമോ..
“പണ്ട് നിന്നെയും ബിച്ചുവിനെയും ലേഡീസ് ടോയ്‌ലെറ്റിൽ ഞാൻ പൂട്ടി ഇട്ടത് ഓർമ്മ ഉണ്ടോ..
“പോടീ.. പട്ടി…മനുഷ്യന്റെ ജീവൻ പോയിലെന്നെ ഉള്ളു.
“നിനക്കൊക്കെ അല്ലായിരുന്നോ ലേഡീസ് ടോയ്ലറ്റ് കാണാൻ ആഗ്രഹം 😅.
“നീ പുറത്ത് നിന്ന് പൂട്ടുമെന്ന് ഞാൻ കരുതിയോ..
“😅😅
“ഭാഗ്യത്തിന് അത് പ്രീതി മിസ്സ് ആണ് കണ്ടത്. വേറെ വല്ല ടീച്ചറും ആയിരുന്നെങ്കിൽ, ന്റെ ശിവനേ 🤧..
“അയ്യ.. നീയൊക്കെ എനിക്കും നല്ല പണി തന്നിറ്റുണ്ടല്ലോ..
