എന്റെ അച്ചായത്തിമാർ – 9 3അടിപൊളി  

“ന്ത്‌ പണി..?

“എന്റെ ബാഗിൽ ആരാടാ ഫയർ വെച്ചത്…? നീയും നിന്റെ കൂട്ടുകാരുമല്ലേ..?

“അയ്യോ.. എടി എത്ര നാളായി പറയുന്നു.. അത് ആ യദു ബാഗ് മാറി വെച്ചതാ..

“ഉവ്വ.. അത് കാരണമാണ് എനിക്ക് ഫയർ അന്നമ്മ എന്ന് പേര് വീണത്..

“സത്യത്തിൽ അതൊരു കിടിലം പേര് ആണ് 😅

“പോടാ…മയിരേ..

“ഹൊ.. അന്ന് എന്തുമാത്രം റോഡ് ട്രിപ്പ്പ്സ് നമ്മളെല്ലാരും കൂടി പോയിറ്റുണ്ട്…. ഹാ.. അതൊക്കെ ഒരു കാലം

“എടാ.. അന്നൊക്കെ നിനക്ക് എന്നോട് പ്രേമമുണ്ടായിരുന്നോ..?

“ഇപ്പോളെന്താ അങ്ങനൊരു ചോദ്യം..

“നീ പറയെടാ..

“മ്മ്മ്..

“പിന്നെ നിനക്ക് പറഞ്ഞൂടായിരുന്നോ എന്നോട്..

“അത്…നിനക്കെന്നോട് അങ്ങനൊരു താല്പര്യം ഇല്ലെങ്കിലോ.. ഒടുവിൽ നീ എന്നോട് മിണ്ടാതായാലോ എന്ന് കരുതി….

“🤧

“അച്ഛനും അമ്മയും പോയ ശേഷം നിന്റെ കുടുംബമല്ലേ സഹായിച്ചത്. ഞാൻ തെറ്റായി എന്തെങ്കിലും ചെയ്താലത് നന്ദികേട് ആകില്ലേ..

“😒

“നിനക്ക് എന്നോട് അപ്പോൾ ഇഷ്ടമുണ്ടായിരുന്നില്ലേ..

“മ്മ്..

“നീ എന്താ പറയാത്തത്…

“നീ കരുതിയത് പോലെ ഞാനും കരുതി. നിനക്ക് ഇഷ്ടമില്ലെങ്കിൽ,എന്നോട് മിണ്ടാതിരുന്നാലോ..?

“😕

ഞാൻ :-അല്ല അന്നാ…അന്ന് ഇടുക്കി ട്രിപ്പ് കഴിഞ്ഞ ശേഷം ഞാനിപ്പോഴാ നിന്നെ കാണുന്നത്…നല്ല മാറ്റം ഉണ്ടല്ലോ.. നല്ല ഹാപ്പി ഫേസ്.

“ഹാപ്പി ആയത്കൊണ്ട് ഹാപ്പി ഫേസ്..

“അതെന്താ ഇത്ര നാളും ഹാപ്പി അല്ലായിരുന്നോ…

“നീ തന്നെ പറ.. അന്ന് ഒക്കെ എന്റെ മുഖം കണ്ടിട്ട് നിനക്കെന്താ തോന്നിയത്..?

“അത്.. എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നിയിരുന്നു…എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

“യെസ്.

“ചേ…നിനക്ക് എന്നോട് പറഞ്ഞൂടെ.. എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ പരിഹരിക്കാം..

“അതെല്ലാം പരിഹരിച്ചു.. ഇപ്പോൾ ഓൾ ഒക്കെ.

“മ്മ്….

“നീ ആണല്ലോ പരിഹരിച്ചത്..

“ങേ ഞാനോ 🙄. മനസിലായില്ല…

“വെയിറ്റ്…

അന്ന എഴുന്നേറ്റ് അകത്തേക്ക് പോയി, കയ്യിലൊരു പേപ്പറുമായി മടങ്ങി വന്നു.

“ഇത് വായിക്ക്,” ആ പേപ്പർ എന്റെ കൈയിൽ തന്നുകൊണ്ട് അവൾ പറഞ്ഞു.

ഞാനത് ഓപ്പൺ ചെയ്തു വായിച്ചു.

“CERTIFICATE OF DIVORCE”… ഒരു ഞെട്ടലോടെ ഞാനത് വായിച്ചു..
“ങേ.. എന്താടി ഇത്..” ഒരു വിറയലോടെ ഞാനവളോട് ചോദിച്ചു.

“നിനക്കെന്താ വായിക്കാൻ അറിയില്ലേ..?

“എടി.. നീ ഡിവോഴ്സ് ചെയ്തോ.. എന്തിന്.. എപ്പോൾ…?

“2 ആഴ്ചയായി ഒഫീഷ്യലി ആയിട്ട്..

“പക്ഷെ എന്തിനു…. അല്ല.. ഞാൻ എങ്ങനെയാ അതിന് കാരണക്കാരൻ ആയത്..

“ഓ.. ഇപ്പോൾ അങ്ങനായോ…അന്ന് വയനാട്ടിൽ വെച്ച് നീ അല്ലേ പറഞ്ഞത് എന്നെ പ്രേമിച്ചിരുന്നു എന്നൊക്കെ..

“അതെ…പക്ഷെ അതിന് നീ എന്തിനാ ഡിവോഴ്സ് ചെയ്തത്…എന്തൊക്കെയാടി. ഇത്..” ഞാൻ കരയുന്ന അവസ്ഥയിലായി.. 🥺

അന്ന പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അത് കണ്ടപ്പോൾ എനിക്കൊരാല്പം ആശ്വാസം തോന്നി..

ഞാൻ :-പറ്റിച്ചതാണല്ലേ…🤧ഇത് ഫേക്ക് സർട്ടിഫിക്കറ്റ് അല്ലേ..

“ഫേക്ക് ഒന്നുമല്ലടാ.. ഒറിജിനൽ തന്നെയാ..

“ങേ.. പക്ഷെ ഡിവോഴ്സ്.. എന്തിനു…?

“ഹാ.. പറയാം…

“ന്നാൽ പറ.. ഡീറ്റൈൽ ആയി തന്നെ..

അന്ന ദീർഘശ്വാസം എടുത്തുകൊണ്ടു കസേരയിലേക്ക് ചാരി ഇരുന്നു. അവൾ അവൾക്ക് പറയാനുള്ളത് പറഞ്ഞു തുടങ്ങി.

“ഞാനീ കല്യാണത്തിന് ഒട്ടും താല്പര്യമില്ലാതെ ആണ് സമ്മതിച്ചത്. അതും പപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം.. കുറേ എതിർത്തു നോക്കി അവസാനം പപ്പ കൈ വെച്ചു..

“ങേ.. തമ്പാച്ഛൻ നിന്നെ തല്ലിയോ…?

“അതെ.. ജീവിതത്തിൽ ആദ്യമായി.. കൂട്ടുകാരന് വർഷങ്ങൾ മുന്പേ കൊടുത്ത വാക്കാണ് പോലും.. അയാളുടെ മകനെ എന്നെക്കൊണ്ട് കെട്ടിക്കാമെന്ന്.

അന്ന് നിന്നോടുള്ള ഇഷ്ടം അച്ഛനോട് പറയാമെന്നു കരുതിയതാ.. പക്ഷെ നിനക്ക് പോലും അത് അറിയാതെ പറഞ്ഞിട്ട് എന്ത് കാര്യം.

കല്യാണത്തിന് മുൻപ് 1-2 തവണ മാത്രേ ഞാനവനെ കണ്ടിട്ടുള്ളു.. നേരെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല.. പെട്ടെന്ന് തന്നെ കല്യാണവും കഴിഞ്ഞു.

പുതിയൊരു ജീവിതത്തിനു തയ്യാറായിരുന്നു ഞാൻ, പക്ഷെ ദൈവത്തിനു വേറെ പ്ലാൻസ് ആയിരുന്നു..

കല്യാണം കഴിഞ്ഞ ശേഷവും അയാൾക്ക് എന്നോടൊരു അകൽച്ച ആയിരുന്നു…ചേർന്ന് ഇരിക്കാൻ പോലും അയാൾക്ക് മടി ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *