മലർവാടി – 5 26അടിപൊളി  

അച്ചു : പിന്നേ … നടക്കാത്ത കാര്യത്തിന് ഞാനത് പറയാറില്ല

അഭി : അച്ചു നിക്ക് … ടീച്ചർ വളഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യണം അത് നീ പറഞ്ഞില്ല …

അച്ചു : അപ്പൊ മോന് ഒരു കാമുകി കൂടെ ആകും അത്രേ ഒള്ളു

അഭി : വാക്കല്ലേ …പിന്നെ മാറ്റി പറയരുത് …

അച്ചു : അശ്വതിക്ക് അച്ഛനും വാക്കും ഒന്നേ ഒള്ളു

…

അഭി : എനിക്കതു കേട്ടാ മതി

ടീച്ചർ വളയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അച്ചു അങ്ങിനെ പറഞ്ഞത് …പക്ഷെ എനിക്കൊരുറപ്പുണ്ട് അച്ചു വാക്ക് മാറില്ല …അപ്പൊ ആ കടമ്പ കടന്നു …ഇനി അടുത്തത് അച്ചുവിന്റെ കാര്യം പതിയെ ടീച്ചറെ അറിയിക്കണം … അതിതിനേക്കാളും കുറച്ചൂടെ ബുദ്ദിമുട്ടാണ് …അവരൊന്നിച്ചാൽ പിന്നെ മീനു അതതിലും ബുദ്ദിമുട്ടാണ് …അതും കഴിഞ്ഞ് ഒന്നുടെ ഉണ്ട് ഞങളുടെ ഈ ബന്ധം അനുവിനെ അറിയിക്കൽ അവളെങ്ങനെ എടുക്കും എന്നറിയില്ല അതും ഇച്ചിരി ബുദ്ദിമുട്ടാണ്

ഇതൊക്കെ തീരുന്നത് വരെ ബുദ്ദിക്ക് മുട്ട് വരാഞ്ഞാൽ മതിയായിരുന്നു …മുകളിലെ പുള്ളിക്കാരൻ ഇടക്കിടക്ക് നൈസായിട്ട് എനിക്കിട്ട് ചാമ്പുന്നുണ്ടോ എന്നൊരു സംശയം…

ഓരോന്ന് ആലോചിച്ചു സമയം എങ്ങിനെയോ 9 ആയി …ഞാനെഴുന്നേറ്റു താഴെ അടുക്കളയിലേക്ക് പോയി …നല്ല വിശപ്പുണ്ട് … അച്ചുവും ,അമ്മയും ,മീനുവും,ടീച്ചറും ഉണ്ട് അനു നേരത്തെ കഴിച്ചു പോയിക്കാണും

അവിടെ കുറച്ചു നേരം സംസാരിച്ചിരുന്ന് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി …എന്റെ അടുത്ത് മീനുവും ലച്ചുവും ഇരുന്നു അതിനപ്പുറത്ത് ടീച്ചറും …ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ഞാൻ ടീച്ചർക്ക് ചോറൊക്കെ ഇട്ടു കൊടുത്തു …ഇടക്ക് അത് വേണോ ..ഇതിടട്ടെ എന്നൊക്കെ ചോദിച്ചു …ടീച്ചർക്ക് ഒരത്ഭുതം ഉണ്ട് മുഖത്ത് …

അച്ചുവാണെങ്കിൽ അടക്കിപ്പിടിച്ചു ചിരിക്കുന്നു …അവൾ വിചാരിക്കുന്നത് ഞാൻ ടീച്ചറെ വളക്കാനുള്ള പരിപാടിയാണെന്നല്ലേ … അവൾക്ക് ആ ചിന്ത വരണം എന്നാലേ പ്ലാൻ മുന്നോട്ട് പോവൂ …ടീച്ചർ എനിക്ക് വളഞ്ഞ് ഒടിഞ്ഞിരിക്കയാണെന്ന് അവൾക്കറിയില്ലല്ലോ …പെട്ടെന്ന് ഒരു ദിവസം ടീച്ചർ വളഞ്ഞെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കുകയുമില്ല …

അപ്പൊ സമയം വേണം …അച്ചുവിന്റെ

കാര്യം ടീച്ചറോട് പറയുകയും വേണം …അതാലോചിച്ചപ്പോ തലയിലൊരു പെരുപ്പ് …ടീച്ചർ അച്ചൂനെ മോശക്കാരിയായി കാണുമോ എന്നാണ് എന്റെ പേടി …

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ അടുക്കളയിൽ ഇരിക്കുമ്പോ ആരും ഇല്ലാത്ത നേരം നോക്കി അച്ചു എന്റെ അടുത്ത് വന്നു

അച്ചു : എന്റെ കുട്ടി വളക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ …ചേച്ചീടെ സഹായം എന്തേലും വേണോ …എന്തായാലും മോന്റെ വളക്കല് കൊള്ളാം ഞാൻ ചിരിച്ചു ഒരു വഴിക്കായി

അതും പറഞ്ഞു എന്നെ കളിയാക്കി അവൾ അവളുടെ പണിയിലേക്കു തിരിഞ്ഞു …ഞാനും മുഖത്ത് അല്പം സങ്കടം വരുത്തി ഉള്ളിൽ പൊട്ടിച്ചിരിച്ചു …

പതിയെ അവിടെ നിന്ന് എന്റെ റൂമിലേക്ക് നീങ്ങി … പിന്നെ നേരെ വരാന്തയിലേക്കും ..അവിടെ ഇരുന്ന് പുറത്തെക്കും നോക്കി ഇരുന്നപ്പോ ആരോ വരുന്നതായി തോന്നി തിരിഞ്ഞു നോക്കി ലച്ചു തന്നെ …എന്റെ അടുത്തേക്ക് നടന്നു വന്ന് എന്റെ മടിയിൽ ഇരുന്നു കഴുത്തിലേക്ക് തല ചായ്ച്ചു … ഞാൻ പുറത്തൂടെ പതിയെ തലോടി

ലച്ചു : പൊന്നെ … ഉറക്കം വരുന്നില്ലടാ

അഭി : എന്താ ലച്ചു …എന്തുപറ്റി

ലച്ചു : അറിയില്ല …ഈ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ കൊതിയാവാ …

അഭി : കിടന്നോ …എന്റെ മുത്തല്ലേ ഇത് … എത്രനേരം വേണേലും കിടന്നോ

ലച്ചു : ഇന്ന് ഭക്ഷണം കഴിക്കുമ്പോ എന്തൊരു സ്നേഹായിരുന്നു പൊന്നെ എന്നോട് … അതെന്തിനാ … ഇതുവരെ അങ്ങിനെ ഒന്നും ചെയ്തിട്ടില്ലല്ലോ …എന്തോ കാരണം ഉണ്ട് അല്ലാതെ എന്റെ പൊന്നു അങ്ങിനെ ചെയ്യില്ല …എന്തായാലും എന്റെ മനസ്സ് നിറഞ്ഞു …അപ്പൊ

കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ തോന്നിയതാ … എന്താ ചെയ്യാ തരാൻ പറ്റില്ലല്ലോ ..

.

അഭി : കാരണമുണ്ട് ലച്ചൂ … എല്ലാം ഞാൻ നാളെ പറയാം … എനിക്ക് കുറച്ചു കാര്യം പറയാനുണ്ട് …എന്നോട് ദേഷ്യമൊന്നും തോന്നരുത് ട്ടോ …

Updated: November 25, 2026 — 9:01 pm

Leave a Reply

Your email address will not be published. Required fields are marked *