അച്ചു : ടാ എഴുന്നേൽക്ക് …ലച്ചു താഴെ ഉണ്ട് നിന്നെ കാത്തിരിക്കാ
അഭി : മ്മ്
അച്ചു : എടാ അഭി ..നീ ലച്ചൂനെ വളക്കും എന്ന് പറഞ്ഞത് കാര്യമായിട്ടാ …
അത് കേട്ടപ്പോ ഞാൻ ചാടി എണീറ്റു
അഭി : അതേ …എന്താ സംശയം ..നീ തന്നെ അല്ലെ സമ്മതം പറഞ്ഞത് …എന്തെ ചോദിക്കാൻ
അച്ചു : ഞാൻ അവളുടെ മനസ്സിലിരിപ്പ് അറിയാൻ വെറുതെ നിന്നെ പറ്റി ഒന്ന് ചോദിച്ചു …നിന്നെ പറ്റി പറയുമ്പോ …നൂറ്
നാവാണല്ലോ അവൾക്ക് …അവളുടെ സംസാരം കേട്ടിട്ട് അവള് ഇപ്പൊ തന്നെ ഏകദേശം വളഞ്ഞ മട്ടാണല്ലോ … എടാ ഇത് വേണ്ടടാ …ഞാനൊരാവേശത്തിന് പറഞ്ഞതാ …എനിക്ക് പേടിയുണ്ട് ട്ടോ …
ദൈവമേ ടീച്ചർ ഓരോന്ന് പറഞ്ഞു പ്ലാൻ മൊത്തം കൊളമാക്കോ …
അഭി : ഒന്ന് പോ അച്ചു … ഇന്നലെ ഒരു ദിവസം ചോറ് ഇട്ടുകൊടുത്തെന്ന് കരുതി അങ്ങ് വളയാൻ നിക്കല്ലേ …ടീച്ചർക്കെന്നെ വല്യ കാര്യാ …പിന്നെ മീനുന്റെ ചെക്കനല്ലേ അതായിരിക്കും … നീ വാക്കു പറഞ്ഞതാ മാറാൻ പറ്റൂല
അച്ചു : മ്മ് ..ശെരി … നീ പെട്ടെന്ന് കുളിച്ചു വാ …
പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി ഞാൻ താഴേക്ക് ചെന്നു … ടീച്ചർ അവിടെ തന്നെ ഉണ്ട്…ഞാൻ ഗോവണി ഇറങ്ങി വരുമ്പഴേ ടീച്ചർ എന്നെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നു …ഞാനും ഒരു ചിരി പാസ്സാക്കി.. കണ്ണൊന്ന് തെറ്റിയപ്പോയാണ് ഞാൻ അച്ചൂനെ കണ്ടത് … ഞങ്ങളെ രണ്ടാളേം അച്ചു നോക്കിക്കൊണ്ടിരിക്കുന്നു ടീച്ചറിന്റെ നോട്ടം കണ്ടതും അച്ചു എന്നെ ഒന്ന് കണ്ണുരുട്ടി …ടീച്ചറും അവളെ കണ്ട് വേഗം എഴുന്നേറ്റു.. പോവാം ..എന്നും പറഞ്ഞു പുറത്തേക്ക് നടന്നു .. ഞാൻ അച്ചുവിനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിൽക്കുന്നു … ഞാനൊന്നും മിണ്ടാതെ വേഗം സ്കൂട്ടായി
ഞങ്ങൾ വണ്ടിയിൽ കയറി ഇന്ന് വീട്ടിൽ നിന്ന് കാറുമെടുത്താണ് പോയത്…അച്ചു ഞങ്ങളെ തന്നെ നോക്കുന്നുണ്ട് …കോളജിലേക്ക് സാദാരണ ബൈക്കിലാണ് പോവാറുള്ളത് അതുകൊണ്ടായിരിക്കും …ഏതായാലും മെഡിക്കൽ ഷോപ് ലക്ഷ്യമാക്കി വിട്ടു …അല്പം വൈകിയാണ് ഇറങ്ങിയത് അല്പം സ്പീഡ്
കൂട്ടിയാണ് വണ്ടി ഓടിച്ചതും …അത് കൊണ്ട് ഞങ്ങൾ കൂടുതലൊന്നും സംസാരിച്ചതുമില്ല
ലൊക്കേഷനിൽ എത്തി ഞങ്ങൾ ഫോൺ വിളിച്ചു …അവര് പറഞ്ഞ സ്ഥലമൊക്കെ കണ്ടുപിടിച്ചു ഷോപ്പിൽ എത്തി അൽപനേരം സംസാരിച്ചു അതിനിടയിൽ അവര് പറഞ്ഞ കാര്യം കേട്ടു ഞങ്ങൾ ശെരിക്കും ഞെട്ടി … മരുന്ന് ഫലം ചെയ്യാൻ പരിപാടി കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ തന്നെ കുടിക്കണം അല്ലെങ്കിൽ ഡോക്ടറെ കാണേണ്ടി വരും …
പണി പാളി …പിന്നെ ഏതെങ്കിലും മരുന്ന് കുടിച്ചാൽ അതിരട്ടിപ്പണിയാകും … എനിക്കാകെ തല ചുറ്റണ പോലെ തോന്നി …
ലച്ചു അവരോട് ഏതെങ്കിലുംഡോക്ടർ ഉണ്ടാവോ പരിചയത്തിൽ എന്ന് ചോദിച്ചു …എന്റെ മുഖം കണ്ട ലച്ചൂന് നല്ല സങ്കടം വന്നു …ഞങ്ങളെ രണ്ടുപേരുടേം സങ്കടം കണ്ട അവര് ഒന്നാലോചിചു ഫോൺ എടുത്തു ആരെയോ വിളിച്ചു പിന്നെ ഒരു നമ്പർ തന്നു ..അവരുടെ പരിചയത്തിലുള്ള ഡോക്ടറാണെന്നും ഇപ്പൊ തന്നെ പോവാനും പറഞ്ഞു …ഹോസ്പിറ്റലിലേക്കുള്ള വഴിയും പറഞ്ഞു തന്നു
പിന്നെ ഒന്നും നോക്കിയില്ല …നേരെ ഹോസ്പിറ്റൽ വെച്ച് പിടിച്ചു … അവിടെയെത്തി ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു അവര് അങ്ങോട്ട് വരാൻ പറഞ്ഞു …ഞങ്ങൾ ഡോക്ടറുടെ റൂമിന്റെ അടുത്ത് ചെന്നു…കുറച്ചു ആളുകൾ ഉണ്ട് അവിടെ മൂന്നാലു ഗർഭിണികളും …അവിടെ ഉണ്ടായിരുന്ന നേഴ്സ് ഞങ്ങളെ കണ്ടു അടുത്ത് വന്നു ലക്ഷ്മി ആണോ എന്ന് ചോദിച്ചു ഞങ്ങളോട് അകത്തേക്ക് പോവാൻ പറഞ്ഞു …
പിന്നെ ഡോക്ടറുടെ കുറേ നേരത്തെ ക്ലാസും …ഞങ്ങളുടെ മുഖം കണ്ടിട്ടാണോ അറിയില്ല …എന്റെ എത്തിക്സിന് എതിരാണ് എന്നാലും ഞാൻ ചെയ്യാം എന്നും പറഞ്ഞു കുറെ ടെസ്റ്റും ..സ്കാനിങ്ങും
എല്ലാം ചെയ്തു…അപ്പോഴേക്ക് ഉച്ചയായി…ഞങ്ങൾ ക്യാന്റീനിൽ നിന്ന് ഭക്ഷണവും കഴിച്ചു ..പിന്നെ ഡോക്ടർ അവിടെ നിന്ന് തന്നെ ഒരു മരുന്ന് ലച്ചൂനെകൊണ്ട് കുടിപ്പിച്ചു അടുത്തത് 24 മണിക്കൂർ കഴിഞ്ഞ് കുടിക്കാനും…നന്നായി റസ്റ്റ് എടുക്കാനും …അമിതമായി ബ്ലീഡിങ് ഉണ്ടെങ്കിൽ വന്നു കാണാനുംപറഞ്ഞു …പിന്നെ പെണ്ണുങ്ങൾക്ക് അറിയാവുന്ന എന്തൊക്കെയോ പറഞ്ഞു അതെനിക്കൊന്നും മനസ്സിലായില്ല … ഇനിയെങ്കിലും ശ്രദ്ദിക്കണം എന്ന ഒരു താക്കീതും …ഞാൻ പിഞ്ചിരിച്ചു കൊണ്ട് അനുസരണയോടെ തലയാട്ടി
