ടീച്ചർ : ക്ലാസ് ടെസ്റ്റ് ഉണ്ട് അച്ചു …
ഇന്റേണൽ മാർക്ക് കിട്ടാൻ …മറ്റു കുട്ടികൾ വരുന്നതിനു മുൻപ് അവനു ചോദ്യം കാണിച്ചു കൊടുക്കണം … …എന്നോട് കുറെ കെഞ്ചിയതാ … പാവല്ലേ സഹായിക്കാന്നു വിചാരിച്ചു …
അതും പറഞ്ഞു ടീച്ചർ ചിരിച്ചു …
അച്ചു : എന്നാ പിന്നെ ഇവിടന്ന് കാണിച്ചു കൊടുത്താൽ പോരെ
ഇത് അച്ചുവാന് മോളെ …ടീച്ചർ പെട്ട് .. എന്തിനാ ആവശ്യമില്ലാത്ത കാര്യം പറയാൻ പോയത് …ഇനി ഉത്തരം പറയാതെ മുങ്ങാൻ നോക്കണ്ട …ഇത് മൊതല് വേറെയാ…
ഞാൻ മനസ്സിൽ പറഞ്ഞു …ഉള്ളിൽ പേടി ഉണ്ടെങ്കിലും ഞാൻ ചെറുതായി ഒന്ന് ചിരിച്ചു
ടീച്ചർ : അത് വേറെ ടീച്ചറാ ചോദ്യം തയ്യാറാക്കിയത് …അപ്പൊ സ്കൂളിൽ ചെന്നാലേ പേപ്പർ കിട്ടൂ …
അഭി : സരിത മിസ്സ് ആണോ ടീച്ചറെ ..
ഞാൻ വായിൽ കിട്ടിയ ഒരു പേര് പറഞ്ഞു ചോദിച്ചു …ടീച്ചർ ഒന്ന് പരുങ്ങി അതെ എന്നും പറഞ്ഞു റൂമിൽ നിന്ന് പോയി …അങ്ങിനെ ഒരു ടീച്ചറേ.. ഞങ്ങളെ കോളേജിൽ ഇല്ല
അച്ചു : മോശായിലെ അഭി … ലച്ചു എന്ത് വിചാരിച്ചു കാണും …എനിക്കാകെ എന്തോ പോലെ ആയി …നീ എന്തിനാ പിന്നേം എന്നെ ഇവിടെ കിടത്തിയത് …
എന്റെ നെഞ്ചിൽ ഉമ്മ വെച്ചുകൊണ്ട് അച്ചു ചോദിച്ചു
അഭി : എന്റെ അച്ചൂട്ടിക്ക് സങ്കടായ പോലെ തോന്നി …അതെനിക്ക് സഹിക്കോ പൊന്നെ…ഈ മുഖം വാടിയപ്പോ ചെയ്തതാ …അപ്പൊ ടീച്ചർ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്നമില്ല …
അച്ചു : എന്നാലും അവളുടെ മുന്നീന്ന് അങ്ങിനെ ച്യ്തപ്പൊ എന്തോ പോലെ …
അഭി : ടീച്ചറിന് അറിയുന്നതല്ലേ നമ്മുടെ സ്നേഹമൊക്കെ പിന്നെന്താ പ്രശ്നം …
അച്ചു : സ്നേഹമാണെന്നൊക്കെ അവൾക്ക് അറിയാം …ഈ ഒരു സ്നേഹമാണെന്ന് അവളറിഞ്ഞാൽ അതിലും വലിയ നാണക്കേട് വേറെന്താ …അതാലോചിക്കുമ്പഴാ …
അഭി : അങ്ങിനെയാണെങ്കിൽ നമുക്കൊരു കാര്യം ചെയ്താലോ അച്ചു … നമുക്ക് ടീച്ചറെ നമ്മുടെ വഴിക്ക് വരുത്തിയാലോ …
സംഗതി ഒന്നെറിഞ്ഞ് നോക്കിയതാണ് …എന്താവും എന്നറിയാലോ
അച്ചു : അതെങ്ങനെ …നമ്മുടെ വഴിക്കോ …മോനെന്താ ഉദ്ദേശിച്ചത്
അഭി : അതായത് …ടീച്ചർ ഇപ്പൊ നമ്മുടെ വീട്ടിലല്ലേ …അപ്പൊ ഇങ്ങനത്തെ സിറ്റുവേഷൻ വേറെ ഉണ്ടായാൽ വലിയ മോശമല്ലേ … അപ്പൊ ഞാൻ ടീച്ചറെ അങ് വളച്ച് നമ്മുടെ കൂടെ നിർത്തിയാലോ …
അച്ചു : വളക്കാനോ …നീ എന്താ ഉദ്ദേശിച്ചത്
അഭി : ടീച്ചറെ അങ്ങ് പ്രേമിച്ചാലോന്ന് …
അച്ചു : അങ്ങ് ചെല്ല് … ലച്ചൂനെ പ്രേമിക്കാൻ …കോളേജിന്ന് അവളുടെ പിറകെ എത്ര പേര് നടന്നതാ …അവള് മൈൻഡ് പോലും ആക്കീട്ടില്ല …അതൊന്നും വളയുന്ന ടൈപ്പ് അല്ല മോനെ …വെറുതെ കഷ്ട്ടപ്പെടണ്ട …നടക്കൂല
ഹൈവ …അപ്പൊ ഇവൾക്ക് പ്രശ്നമില്ലേ ..എന്താണവൾ ഉദ്ദേശിക്കുന്നത് …കോളേജില് ആരേം മൈൻഡ് ചെയ്യാത്ത ആളാണ് മോളെ എന്റെ കുഞ്ഞിനേം വയറ്റിലാക്കി നടക്കുന്നത്
ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു …
അഭി : ഓഹ് പിന്നെ …നീ പറയുന്ന പോലെ അത്ര പ്രശ്നമൊന്നുമില്ല ടീച്ചറെ വളക്കാൻ …അതൊക്കെ പെട്ടെന്ന് വളയുമെന്ന തോന്നുന്നത് …
അച്ചു : അതെ ..അതെ .. നീ ചെന്ന് നിന്ന മതി നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ്
കെട്ടിപ്പിടിക്കും … ഒന്ന് പോടാ പൊട്ടാ …നിനക്കറിയുന്നതിനേക്കാൾ എനിക്കവളെ അറിയാം …പണ്ട് കോളേജിന്ന് ഒരുത്തൻ കുറെ കാലം പുറകെ നടന്നു അവള് മൈൻഡ് ചെയ്യാതായാപ്പോ അവൻ ചോരകൊണ്ട് ലവ് ലെറ്റർ എഴുതി കൊടുത്തു …എന്നിട്ട് ..
അത് പറഞ്ഞു അച്ചു എന്നെ നോക്കി …എന്റെ ആകാംഷ കണ്ടവൾ ചിരിച്ചു
അഭി : എന്നിട്ട്… പറയെടി സസ്പെൻസ് ആക്കാതെ
അച്ചു : എന്നിട്ടെന്താ …അവളവന്റെ കാരണം നോക്കി ഒന്ന് കൊടുത്തു …അതോടെ അവന്റെ പ്രേമം പടക്കം പൊട്ടണ പോലെ പൊട്ടി …അത് കൊണ്ട് മോൻ പ്രേമം പറയാൻ പോകുമ്പോ ഒരു ഹെൽമെറ്റ് ഇട്ടാൽ നന്നായിരിക്കും ..ഈ മുഖത്തിന്റെ ഷേപ്പ് മാറിയാൽ എനിക്ക് സങ്കടാവും ട്ടോ…
അഭി : നീ കളവു പറയണ്ട …ടീച്ചർ അങ്ങിനെ ഒന്നും ചെയ്യില്ല …ആള് പാവമാണെന്നാണല്ലോ എന്റെ ഒരു ഇത്
