അഭി : അതെനിക്കറീലെ …എനിക്കീ പൊന്നിനോട് ഒരു ദേഷ്യവും ഇല്ലാട്ടോ … എന്റെ മുത്തല്ലേ ഇത്
ടീച്ചർ : മറക്കാൻ എന്റെ പൊന്ന് പറഞ്ഞപ്പോ എത്ര വേദനിച്ചു അറിയോ …ഓരോ ദിവസും കഴിയുമ്പോ ഇഷ്ട്ടം കൂടി വരാ എനിക്ക് …ഈ ഭൂമിയിൽ രണ്ട് കൂടെപ്പിറപ്പിനെ അല്ലാതെ എല്ലാം എന്നിൽ നിന്ന് ദൈവം തിരിച്ചെടുത്തു …അന്ന് ദൈവത്തോട് ഒരുപാട് ചോദിച്ചിരുന്നു ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനെന്ത് തെറ്റാ ചെയ്തെന്ന് …അതിനുള്ള മറുപടി ഇപ്പൊ എനിക്ക് കിട്ടി …അതിനു പകരമായി സ്നേഹിക്കാൻ മാത്രം അറിയണ ഈ പൊന്നും കുടത്തിനെ തന്നില്ലേ … ഇതിലും വലിയ സന്തോഷം എനിക്കെന്താ വേറെ
ഞാനവളുടെ കവിളിലും നെറ്റിയിലും അമർത്തി ഉമ്മ വെച്ചു
അഭി : എന്റെ മുത്ത് ചെല്ല് …ഞാനൊന്ന് കുളിക്കട്ടെ …മുഖമൊക്കെ കഴുകിയിട്ട് അകത്തേക്ക് കയറിയ മതി ട്ടോ …അല്ലെങ്കിൽ കുറെ ചോദ്യം വരും …അച്ചു കാണണ്ട
ടീച്ചർ : മ്മ് …പൊന്നെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട് …ഇപ്പൊ വേണ്ട പിന്നെ …പക്ഷെ എന്നോട് ദേഷ്യപ്പെടരുത് …നാളെ പോവുമ്പോ ചോദിക്ക
ഇത് പറഞ്ഞപ്പോ ടീച്ചറുടെ മുഖം അല്പം ഗൗരവത്തിലായിരുന്നു …കാര്യമായ എന്തോ ആണ് എന്ന് എനിക്ക് മനസ്സിലായി
അഭി : എന്താ കാര്യം ഇപ്പൊ ചോദിച്ചോ …
ടീച്ചർ : ഇപ്പൊ അല്ല …നാളെ പുറത്തൂന്ന് പറയാം
ഞാൻ മറുപടി ഒന്നും കൊടുത്തില്ല…എന്നാലും എന്തായിരിക്കും …ഇനി ഒളിച്ചോടാനാണോ
..അതങ്ങ് പള്ളി പോയി പറഞ്ഞ മതി …അച്ചു,മീനു രണ്ടാളേം ഞാൻ സങ്കടപ്പെടുത്തില്ല ..പിന്നെ എന്ത് കോപ്പയിരിക്കും പറയാനുള്ളത് … ഈ സർപ്രൈസ് എനിക്ക് തീരെ ഇഷ്ട്ടമല്ല …അതാലോചിച്ചാൽ തന്നെ എനിക്ക് തലവേദന വരും …നാളേക്ക് വെക്കണോ ..അങ്ചോതിച്ചാൽ പോരെ … ഒലക്ക …എന്റെ ഈ ദിവസം പോയി
പിന്നെ കുളിക്കുമ്പോഴും അത് തന്നെയായിരുന്നു ചിന്ത …
കുളിയൊക്കെ കഴിഞ്ഞ് ഞാൻവീട്ടിലേക്ക് ചെന്നപ്പോ അച്ചു ഉണ്ട് എന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നു …ഞാനാദ്യം ഇവളെന്താ ഇങ്ങനെ നോക്കുന്നത് എന്ന് ചിന്തിച്ചു ..
പെട്ടെന്ന് തന്നെ എന്റെ മനസ്സിലേക്ക് ടീച്ചറുടെ കാര്യം ഓർമ്മ വന്നു …അവളെ പൊക്കിയോ…അപ്പൊ ഞാൻ തീർന്നു ..ഇല്ല ..കയ്യിൽ ഉലക്കയൊന്നും കാണുന്നില്ല ..എന്നാലും കാര്യമായി എന്തോ ഉണ്ടല്ലോ …സാദാരണ അവളെന്തേലും കണ്ടുപിടിച്ചാലാണ് ഇങ്ങനെ നോക്കാറ് ..അപ്പൊ എന്തോ ഉണ്ട് …നേരിടുക തന്നെ ..ഞാൻ സാദാരണ പോലെ അകത്തേക്ക് കയറിയതും
അച്ചു : അഭി …ഒന്ന് നിന്നെ
അഭി : എന്താ അച്ചു ..എന്ത് പറ്റി
അച്ചു : നീ വല്യ ആലോചനയിലാണല്ലോ …എന്താ കാര്യം
അഭി : എന്താലോചന …ഒന്നുമില്ല
അച്ചു : ലച്ചു എന്തിനാ നിന്റെ അടുത്ത് വന്നത്
ആ ചോദ്യം കേട്ടതോടെ എന്റെ കയ്യും കാലും വിറച്ചു
അഭി : വെറുതെ …ഒന്നുല്ല
ലച്ചു : അഭി കള്ളം പറയല്ലേ …അവള് വെപ്രാളപ്പെട്ട് നിന്റടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടതാ …അവള് കരഞ്ഞപോലെ തിരിച്ചു വരുന്നതും ഞാൻ കണ്ടു …ഇവിടെ വന്ന് മുഖമൊക്കെ കഴുകിയാ അകത്തേക്ക് പോയത് …സത്യം പറ അഭി
…എന്താ കാര്യം
അപ്പൊ അവളെ പൊക്കിയിട്ടില്ല ഭാഗ്യം ..ഇവള് കണ്ടിട്ട് മാത്രമേ ഒള്ളു
അഭി : എടീ …ടീച്ചർ മീനുവിന്റെ കാര്യം ചോദിക്കാൻ വന്നതാ ..ചോദിച്ചപ്പോ ഞാൻ പറഞ്ഞു എനിക്കിഷ്ട്ടമാണെന്ന് അത്രേ ഒള്ളു
ഹൗ ..ഭാഗ്യം നുണയുടെ യന്ത്രം കറക്റ്റ് വർക്കിംഗ് ആണ് …ഇനി പ്രശ്നമില്ല
അച്ചു : അതിനെന്തിനാ അവള് കരഞ്ഞത്
അഭി : എന്റെ കുട്ടീടെ ഭാഗ്യമാണ് എന്നൊക്കെ പറഞ്ഞു …പിന്നെ അച്ചു സമ്മതിച്ചോ ചോദിച്ചു …നീ സമ്മതിച്ചു എന്ന് പറഞ്ഞപ്പോ ടീച്ചർക്ക് നല്ല സന്തോഷായി …അപ്പൊ സന്തോഷം കൊണ്ട് കരഞ്ഞതാ
അച്ചു : ആണോ …പാവം ലച്ചു … ഞാൻ പറഞ്ഞില്ലേ അവൾക്ക് കുഴപ്പമൊന്നും ഉണ്ടാവൂലെന്ന് ..ലച്ചു ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടിയാ
അഭി : നീ സമ്മതിച്ചു എന്ന് പറഞ്ഞപ്പഴാ …ഒരുപാട് സന്തോഷായത്
അച്ചു : ആണോ …അവൾ പാവമാണഭി…അതിനു സ്നേഹിക്കാൻ മാത്രേ അറിയൂ … ഞാൻ ഇപ്പൊ തന്നെ അവളോട് പോയി പറയാ …
