എന്റെ ലക്ഷ്യം ഏകദേശം തീരുമാനമായി …എനിക്കവളെ എങ്ങിനെയെങ്കിലും ഒന്ന് പിരി കേറ്റണം… അടുപ്പ് കത്തിത്തുടങ്ങി ഇനി കുറച്ചു മണ്ണെണ്ണ ഒഴിച്ചാൽ ആളി കത്തും …
അച്ചു : അപ്പൊ നിനക്ക് കിട്ടിയതൊന്നും ഓർമ ഇല്ലേ … കോളേജിൽ നിന്ന് നീ കണ്ടിരുന്ന ലച്ചു ആണോ ഇപ്പൊ … ഇപ്പൊ നിന്നെ വല്യ കാര്യാ … അന്നോ …മോനൊന്നാലോചിച്ചു നോക്കിക്കേ
അത് ശെരിയാണ് അന്ന് സ്വഭാവം ഭൂലോക തറയായിരുന്നു …പക്ഷെ അന്ന് തെറ്റിദ്ധാരണ കൊണ്ടല്ലേ ..ഇപ്പൊ എന്റെ അച്ചൂന് ഞാൻ ജീവനാ …അവളുടെ ജീവിതം തന്നെ ഞാനാ …എന്തൊരു സ്നേഹ എന്നോട് … ഇനി ഇപ്പൊ അച്ചൂനെ ഞങ്ങടെ കൂടെ നിർത്തണം അതിനു ഇങ്ങനെ
ഒരു കുറുക്കുവഴിയെ ഞാൻ കാണുന്നുള്ളൂ …എവിടെ വരെ പോകുമെന്ന് നോക്കാം …
അഭി : അതൊക്കെ പണ്ടല്ലേ ..ഇപ്പൊ എന്നെ വല്യ കാര്യാ …അപ്പൊ ഞാൻ ഇഷ്ട്ടം പറഞ്ഞാൽ തള്ളിക്കളയാൻ സാധ്യത കുറവല്ലേ അച്ചു …
അച്ചു : നീ പൊട്ടനാണോ അഭി … മീനുവിനെ നീ പ്രേമിക്കുന്നുണ്ട് എന്ന് അവൾക്കറിയില്ലേ ..അപ്പൊ നീ പ്രേമം പറഞ്ഞാൽ നിന്നെ അവൾ വെച്ചേക്കുമോ … ദൈവമേ ഇങ്ങനെ ഒരു മണ്ടനായിപ്പോയല്ലോ എന്റെ ചെക്കൻ
അഭി : എടീ …പ്രേമത്തിന് കണ്ണും മൂക്കൊന്നുമില്ല എന്ന് നീ കേട്ടിട്ടില്ലേ … അതിന്റെ വല്യ ഉദാഹരണമല്ലേ നീയും ഞാനും
അച്ചു : അത് നീ പറഞ്ഞത് ശെരിയാ … പക്ഷെ അവൾക്കു കയ്യും കാലൊക്കെയുണ്ട് …ഈ കഴുത്തിനു മേലെ തലയില്ലാഞ്ഞാൽ കാണാൻ ഒരു ഭംഗിയുണ്ടാവില്ല … അതുകൊണ്ട് മോനാ ടോപ്പിക്ക് അങ്ങ് വിട്ടേര് …
അഭി : നീ ബെറ്റിനുണ്ടോ …ഞാൻ വളക്കാൻ വിചാരിച്ചാൽ വളക്കും
അച്ചു : നീ ഒലത്തും …നീ വല്യ ഡയലോഗ് അടിക്കും എന്നല്ലാതെ …നീ ഭയങ്കര പേടിത്തൊണ്ടനാ അതെനിക്കറിയാ …നിന്നോട് ഞാൻ ബെറ്റിനു റെഡിയാ പൊട്ടാ …
അഭി : അങ്ങിനെ ഒന്നും പേടിക്കുന്നവനല്ല ഈ ഞാൻ ..ഞാനേ ഈ അച്ചൂട്ടീടെ ചെക്കനാ …എന്നെ തൊടണേൽ ടീച്ചറൊന്ന് വിയർക്കും …
അതേറ്റു …അവളുടെ മുഖം ഒന്ന് വിടർന്നു …
അച്ചു : അതെ …എന്റെ ചെക്കൻ തന്നെയാ …അതോണ്ടാ വേണ്ടാന്ന് പറഞ്ഞത് … നിനക്കതു വേണ്ട …
അഭി : എനിക്കല്ല നമുക്ക് .. നമുക്ക് വേണ്ടിയല്ലേ
ഇത്രേം സംസാരിച്ചത്
അച്ചു പിന്നെ ഒന്നും മിണ്ടിയില്ല …അവൾ എന്റെ നെഞ്ചിൽ തല വെച്ച് അങ്ങനെ കിടന്നു …ഞാനും ഒന്നും മിണ്ടിയില്ല …കുറച്ചുനേരം കഴിഞ്ഞു
അച്ചു : മീനവെങ്ങാനും അറിഞ്ഞാൽ പ്രശ്നമാവില്ലേ
അത് കേട്ടതും ഞാൻ അമ്പരന്നു …അപ്പൊ ഇവൾ ഓക്കേ ആയി …ഇനി ഇപ്പൊ ഇതൊരു വിഷയമല്ല ..അച്ചു സമ്മതിക്കും
അഭി : അതിനു നമ്മൾ വെറുതെ ട്രൈ ചെയ്യുന്നല്ലേ ഒള്ളു … ടീച്ചർ വളഞ്ഞാൽ ഞാൻ ബെറ്റിൽ ജയിച്ചു ഇല്ലെങ്കിൽ നീ ജയിച്ചു …
അച്ചു : എന്തായാലും നിന്റെ ഓവർ കോൺഫിഡൻസ് കൊള്ളാം …എന്നാലും ഞാൻ ചോദിക്കട്ടെ …അവള് വളഞ്ഞാൽ …അങ്ങനെ ണ്ടാവൂല എന്നാലും …വളഞ്ഞാൽ പിന്നെ എന്ത് ചെയ്യും
അഭി : വളഞ്ഞാൽ പിന്നെ ഞാൻ ബെറ്റിൽ ജയിച്ചു …അപ്പോ പിന്നെ നൈസായിട്ട് ടീച്ചറെ തേക്കണം … സൊ സിമ്പിൾ
അച്ചു : എന്ത് വഷളത്തരാ അഭി നീ പറയുന്നത് … നാക്കിനെല്ലില്ലെന്നും കരുതി എന്തും വിളിച്ചു പറയരുത് ട്ടോ
അച്ചു നല്ല ദേഷ്യത്തിലാണത് പറഞ്ഞത് …അതെനിക്ക് അറിയാമായിരുന്നു അവളെ ഇളക്കാൻ തന്നെയാണ് ഉദ്ദേശം …എന്നാലേ …പ്ലാൻ വർക്കാവുള്ളു
അഭി : പിന്നെന്താ ഞാൻ വേണ്ടേ …അപ്പൊ ടീച്ചറെ പ്രേമിച്ചാൽ നിനക്ക് ഇഷ്ട്ടാവൂലല്ലോ …
അച്ചു : എനിക്ക് ഇഷ്ട്ടാവൂല എന്ന് ഞാൻ പറഞ്ഞോ …തേക്കാണെന്ന് …അങ്ങിനെയൊക്കെ പറയാവോ അഭി …അപ്പൊ നീ എന്നേം അങ്ങിനെ ചെയ്യോ …
നിനക്കൊരു കാര്യം അറിയോ സ്നേഹം ആത്മാർത്ഥമാണെന്ന് തോന്നിയാൽ പിന്നെ ഒരു പെണ്ണും ഒരാളെയും വിട്ടു പോവില്ല അഭി …അപ്പൊ ബന്ധവും ഒന്നും
ഒരു പ്രശ്നമാവില്ല …അങ്ങിനെ നീ ചെയ്യുമ്പോ എത്രത്തോളം വേദനിക്കും എന്നറിയോ …ആ വേദന നിങ്ങളാണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല…ഞാൻ കുറെ അനുഭവിച്ചതാ അഭി … ആ വേദന ഒന്നിനും ഇല്ലാതാക്കാൻ കഴിയില്ല ..ആ വേദന ഒന്നിനും പകരമാവില്ല …ആ സ്നേഹം കൊണ്ടല്ലാതെ … ന്റെ കുട്ടി അങ്ങിനെ ഒന്നും ഇനി പറയരുത് ട്ടോ
