ലച്ചു : എന്താ പൊന്നെ …എന്നെ സങ്കടപ്പെടുത്തുന്ന ഒന്നും പറയരുത് … എനിക്ക് എന്റെ ഈ പൊന്നിനെ മറക്കാൻ പറ്റില്ലെടാ
അഭി : അതല്ലടാ …അത് ഞാൻ പറയോ …എന്റെ കുഞ്ഞിനെ ഉള്ളിൽ വെച്ച് നടക്കുന്ന ഈ ഷൊത്തിനെ ഞാൻ വേണ്ട വെക്കോ …ഇനി എന്ത് തന്നെ വന്നാലും അങ്ങനെ ഒന്നും ചിന്തിക്കരുത് ട്ടോ ന്റെ മുത്ത് …അത്രക്കിഷ്ട്ടാടോ
ലച്ചു : അറിയാം പൊന്നെ …എന്നാലും ഉള്ളിൽ ഒരു സങ്കടം
അഭി : നിനക്കെന്തൊ എന്നോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞല്ലോ… അതെന്താ
ലച്ചു : നാളെ ചോദിക്ക …നാളെ നമുക്ക് എവിടേലും കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം നല്ല പ്രൈവസി കിട്ടുന്ന സ്ഥലത്ത് … എവിടേലും അറിയുമോ …
അഭി : മ്മ് … ഇവിടന്ന് കുറച്ചു മാറി ടൗണിനടുത്ത് കുറച്ചു ഉള്ളിലായി ഒരു കഫെ ഉണ്ട് അങ്ങോട്ട് പോവാം … അവിടെ അത്ര തിരക്കും ഉണ്ടാവൂല .. ഞാൻ ടേബിൾ ബുക്ക് ചെയ്തോളാം …
അത് ഞാൻ അച്ചു പിണങ്ങി നിന്ന സമയത്തു പോയിരുന്ന ഒരു കഫേ ആണ്…അത്യാവശ്യം സെറ്റപ്പാണ് … അവിടെ അങ്ങനെ ഒറ്റക്ക് ഇരിക്കും …ആളുകൾ വളരെ കുറവാണ് …ടേബിൾ നമ്മൾ ബുക്ക് ചെയ്താൽ മതി …മണിക്കൂറിനു 350 രൂപ …
കഴിക്കുന്ന ഫുഡിനും മറ്റും എക്സ്ട്രാ പേ ചെയ്യണം … പ്രൈവസി ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റാണ്
അഭി : എന്തിനാ നാളെ നേരത്തെ പോവണം എന്ന് പറഞ്ഞത് … കോളേജിൽ എന്തേലും കാര്യമുണ്ടോ
ലച്ചു : അതല്ല പൊന്നെ … നമ്മളിതൊഴിവാക്കണം എന്ന് പറഞ്ഞില്ലേ …അപ്പൊ ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചിരുന്നു അവളോട് പറഞ്ഞപ്പോ അവളുടെ ഒരു ഫ്രണ്ട് മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു അവളുടെ നമ്പർ തന്നിരുന്നു … ആ ഫ്രണ്ടിന് വിളിച്ചപ്പോ അവൾ ഒരു പിൽ തരാമെന്നു പറഞ്ഞു …പക്ഷെ നാളെ നേരത്തെ എത്തണം …ഷോപ്പിന്റെ ഓണർ വന്നാൽ തരാൻ പറ്റില്ലത്രേ …whatsapp ൽ ലൊക്കേഷൻ അയച്ചിട്ടുണ്ട്
അഭി : എവിടെയാ ഷോപ്പ് … കുറെ ദൂരമുണ്ടോ
ലച്ചു : സ്ഥലപ്പേര് ഓർമയില്ല ..ഇവിടന്ന് 18 കിലോമീറ്റര് കാണിക്കുന്നുണ്ട് … 8 മണിക്ക് ഷോപ്പ് തുറക്കും 9 മണിക്ക് ഓണർ വരുമെന്നും പറഞ്ഞു
അഭി : അപ്പൊ കുറച്ചു ദൂരമുണ്ട് … നമുക്കൊരു 7 മണിക്ക് ഇറങ്ങാം പോരെ
ലച്ചു : മ്മ് … പൊന്നെ ഷർട്ട് ഒന്ന് ഊരുമോ … എനിക്കീ ചൂടിലൊന്ന് കിടക്കാനാ …
ഞാൻ വേഗം ഷർട്ട് ഊരി …അവളെന്നിലേക്ക് പറ്റിച്ചേർന്നു കിടന്നു …ഞാനവളെ എന്നിലേക്ക് കൂട്ടിപ്പിടിച്ചു …എന്റെ കഴുത്തിലൊക്കെ ഉമ്മ വെച്ച് എന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി … പാവം …ഇതിനെയൊന്നും ഒരിക്കലും സങ്കടപ്പെടുത്തരുത് … ദൈവം പോലും എന്നോട് പൊറുക്കൂല … അത്രക്കെന്നെ സ്നേഹിക്കുന്നുണ്ട് … രണ്ടു കൂടപ്പിറപ്പുകളെ വളർത്താനുള്ള നെട്ടോട്ടമായിരുന്നു ഇത്രയുംകാലം … അതിനിടക്ക് ഇങ്ങനെ ഒരു
സ്നേഹം കിട്ടിയിട്ടുണ്ടാവില്ല …ലച്ചു എന്നെ സ്നേഹിക്കുന്നതിന്റെ പകുതി പോലും ഞാൻ തിരിച്ചു കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല എന്നിട്ടും എന്നെ ജീവനോളം സ്നേഹിക്കുന്നുണ്ട് എന്റെ ലച്ചു …ഇതൊക്കെ ആലോചിക്കുമ്പോ തന്നെ കണ്ണ് നിറയുന്നു … മീനു ഇതറിഞ്ഞാൽ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല … ആരെയും ഞാൻ സങ്കടപ്പെടുത്തില്ല…
അങ്ങനെ ഓരോന്നാലോചിച്ചു അവിടെ തന്നെ ഇരുന്നു ..ലച്ചു എപ്പഴേ ഉറങ്ങി … അവൾക്ക് ഏറ്റവും സുരക്ഷിതമായി തോന്നുന്ന സ്ഥലം എന്റെ നെഞ്ചിലായിരിക്കും … ഉറക്കം വരുന്നില്ലെന്ന് പറഞ്ഞ ആള് എന്റെ നെഞ്ചിലേക്ക് ചുരുണ്ടപ്പോ തന്നെ സ്വിച്ചിട്ട പോലെ ഉറങ്ങി
കുറെ നേരം കഴിഞ്ഞു ലച്ചു പതിയെ എണീറ്റു എന്റെ കവിളിലൊരുമ്മ തന്ന് എന്നോട് പോയി കിടന്നോളാൻ പറഞ്ഞു അവളും റൂമിലേക്ക് പോയി …അവളുടെ റൂമിലെത്തി വാതിക്കൽ നിന്ന് എന്നെ ഒന്ന് നോക്കി ഒരു ഫ്ലയിങ് കിസ്സും തന്നു റൂമിലേക്ക് കയറി
ഞാനും എന്റെ റൂമിലേക്ക് കയറി നേരെ ബെഡിലേക്ക് വീണു സുഗമായി ഉറങ്ങി
പിറ്റേന്ന് നേരത്തെ തന്നെ അച്ചു വന്ന് വിളിച്ചെഴുന്നേല്പിച്ചു …
