മലർവാടി – 5 26അടിപൊളി  

അതെ സ്നേഹിക്കാൻ മാത്രേ അറിയൂ …ആ സ്നേഹം കൊണ്ടാ ഞാനീ പെടാപാട് മുഴുവൻ പെടുന്നത് …

അച്ചു ഇനി ഇപ്പൊ അവളുടെ അടുത്തേക്ക് പോവോ …ദൈവമേ അത് പണിയാവൊല്ലോ .. ഇവളിപ്പോ പോയ ടീച്ചർക്ക് ഒന്നും മനസ്സിലാവാതെ അത് വല്ല മണ്ടത്തരവും പറയും ..അത് എട്ടിന്റെ പണിയാവും

അഭി : ഇപ്പൊ ഒന്നും പറയണ്ട ലച്ചു …ടീച്ചർ ഇങ്ങോട്ട് വന്ന് ചോദിക്കട്ടെ …നിന്റെ സമ്മതം എന്തായാലും കിട്ടി എന്ന് അറിയാലോ …ഇപ്പൊ ആ സന്തോഷത്തിലായിരിക്കും …

അച്ചു : അത് ശെരിയാ …പിന്നെ ചോദിക്കാ

അഭി : അതെ …അതാ നല്ലത്

ടീച്ചറോട് അവൾക്ക് അല്പം കൂടെ സ്നേഹം നിറച്ചു കൊടുക്കുന്നത് ഭാവിയിൽ എനിക്ക് കുറച്ചെങ്കിലും ഉപകാരം കിട്ടാൻ സാധ്യത ഉണ്ട് …ഇനി ഇപ്പൊ ബുദ്ദിക്ക് കളിച്ചില്ലെങ്കി പണി പാളും …

ഞാൻ അടുക്കളയിലേക്ക് കയറി ചുറ്റും ഒന്ന് നോക്കി …ആരും ഇല്ല …വാതിൽക്കൽ നിൽക്കുന്ന അച്ചുവിനെ പിടിച്ചു ഉള്ളിലേക്ക് കയറ്റി ചുമരിലേക്ക് ചാരി നിർത്തി എന്റെ മുഖം അവളുടെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു …അച്ചു എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നു ..ആ മുഖത്ത് അല്പം നാണവും ഒരു പുഞ്ചിരിയും വിരിഞ്ഞു …ഞാൻ വീണ്ടും മുഖം അടുപ്പിച്ചപ്പോൾ അവൾ പതിയെ കണ്ണുകളടച്ചു …ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് അവൾക് മനസ്സിലായി …ഞാൻ പതിയെ ആ ചുണ്ടുകൾ എന്നിലേക്ക് വലിച്ചെടുത്തു …അവളൊന്ന് വിറച്ചുകൊണ്ട് എന്നിലേക്ക് അടുത്ത് കൈ രണ്ടും എന്റെ പുറകിലേക്കിട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു …അൽപ നേരത്തിനു ശേഷം ഞാൻ ചുണ്ടുകൾ വിട്ട് കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു അവളുടെ മുഖത്തേക്ക് നോക്കി …മുഖം നല്ല വിടർന്ന് ചുവന്ന് സന്തോഷത്തോടെ നിൽക്കുന്ന എന്റെ അച്ചു …കണ്ണിൽ അല്പം വെള്ളം നിറഞ്ഞിട്ടുണ്ട് …ആ മുഖം കണ്ടതും എന്റെ മനസ്സ് നിറഞ്ഞു …ഞാനൊരു പുഞ്ചിരിയോടെ അകത്തേക്ക് തിരിഞ്ഞതും അച്ചു എന്റെ കയ്യിൽ പിടിച്ചു

അച്ചു : എന്താ എന്റെ കുട്ടിക്ക് പറ്റിയത്

എന്റെ കവിളിൽ തലോടി സന്തോഷത്തോടെയാണ് അവളെന്നോട് ചോദിച്ചത്

അഭി : ഒന്നുല്ലടാ … ഇഷ്ട്ടായിലെ

അച്ചു : ഇഷ്ട്ടായിലെന്നോ … ഒരുപാട് ഇഷ്ട്ടായി ..എത്രയായി കൊതിക്കുന്നു അറിയോ

നിനക്ക് ഇഷ്ട്ടായില്ലെങ്കിലോ എന്ന് കരുതി ചോദിക്കാഞ്ഞതാ

…ന്റെ കുട്ടിയെ ചേച്ചിക്ക് അത്രയ്ക്ക് ഇഷ്ട്ടല്ലേ

അഭി : എനിക്കെന്തിഷ്ടക്കേട് … ഇതെന്റെ ജീവനല്ലേ ..എന്റെ സ്വന്തം അച്ചൂട്ടി

അത് പറഞ്ഞപ്പോ അവൾ കരഞ്ഞ് കൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു കവിളിലും കഴുത്തിലുമൊക്കെ കുറെ മുത്തം തന്നു …

അച്ചു : എന്റെ അഭീടെ അച്ചുവാ ഇത് ..എന്റെ പൊന്നിന്റെ അച്ചു …

അഭി : ഇനി എന്ത് വേണേലും ചോദിച്ച മതീട്ടോ …ഈ ചേച്ചിടെ കുട്ടിയോട് …ഒരു ഇഷ്ട്ടക്കേടും ണ്ടാവൂല ..

അച്ചു : അതുമതി പൊന്നെ …സന്തോഷായി …എന്റെ കുട്ടീടെ ഉള്ളിൽ ഞാനുണ്ടല്ലോ …ഒരുപാട് സന്തോഷായി

അഭി : ഈ ചേച്ചിയെ എന്റെ ഉള്ളിൽ കൊത്തി വെച്ചതല്ലേ …അതെങ്ങനെ പോവോ

ഞാൻ ചിരിച്ചു കൊണ്ട് അച്ചൂന്റെ കവിളി തലോടി പറഞ്ഞു …അവളുടെ മുഖം വിടർന്നു ഒരു ചിരി വിരിഞ്ഞു

അച്ചു : പൊന്നെ ചായ വേണ്ടേ …ഡ്രസ്സ് മാറ്റി വാ ..ഞാനെടുത്തു വെക്കാം

ഞാനൊന്ന് മൂളി റൂമിലേക്ക് നടന്നു …അതോടൊപ്പം ആലോചനയിലേക്കും

എന്നെ ജീവനായി കാണുന്ന എന്റെ അച്ചൂനോട് ഞാനെങ്ങനെ പറയും ടീച്ചറുടെ കാര്യം…പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം …അവളുടെ ഉള്ള് നീറില്ലേ …എന്റെ അച്ചൂന്റെ മനസ്സ് വേദനിക്കില്ലേ …അതെനിക്ക് താങ്ങാൻ കഴിയോ …എന്താ എങ്ങിനെയാ എന്തൊക്കെയാ ചെയ്യേണ്ടേ അറീല …എനിക്കെന്റെ അച്ചൂനേം ,മീനൂനേം ,ലച്ചൂനേം വേദനിപ്പിക്കാൻ കഴിയില്ല അവരെ പിരിയാനും കഴിയില്ല… എന്ത് ചെയ്യും മീനൂന്റെ കാര്യമല്ലാതെ ആർക്കും പരസ്പരം ഒന്നും അറിയില്ല …ആലോചിക്കുമ്പോ തന്നെ തല പെരുക്കാണ് ..

റൂമിലെത്തി ഡ്രസ്സ് ഒക്കെ മാറ്റി ബെഡിലേക്കു കിടന്നു വീണ്ടും ആലോചനയിലേക്ക് വീണു

Updated: November 25, 2026 — 9:01 pm

Leave a Reply

Your email address will not be published. Required fields are marked *