ലച്ചു : എനിക്കറിയാം പൊന്നെ … ഒരാളെയും എന്റെ പൊന്നിന് വേദനിപ്പിക്കാൻ പറ്റില്ല … ഇത്തിരി കാലം കൊണ്ട് എനിക്ക് തന്ന സ്നേഹം തന്നെ എന്റെ പൊന്നിനെ മറക്കാനും കാണാതിരിക്കാനും പറ്റാത്ത പോലെ ആയിട്ടുണ്ടെങ്കിൽ …ഇത്രയും കാലം നീ കൊടുത്ത സ്നേഹം അത് അവളെ എത്രത്തോള സ്വാധീനിച്ചിട്ടുണ്ടാവും … എന്റെ കുട്ടീടെ ചെക്കനാണെന്ന്
അറിഞ്ഞിട്ടും എനിക്ക് ഒന്നിനും പറ്റുന്നില്ലല്ലോ …അപ്പൊ അച്ചൂന്റെ കാര്യം പറയണോ …ഒരു തരത്തിൽ ഞങ്ങള് രണ്ടാളും ഒരേ വണ്ടിയിൽ യാത്ര ചെയ്യുന്നവരാ …അതുകൊണ്ട് എനിക്ക് അച്ചൂനെ കുറ്റപ്പെടുത്താനോ വെറുക്കാനോ ഉള്ള അവകാശമില്ല …പറയുന്നത് ശെരിയാണോ എന്നറിയില്ല എന്നാലും ഞാൻ പറയാണ് പൊന്നേ …അവളെയും നീ സ്നേഹിക്കണം…
പക്ഷെ എനിക്കൊരു കാര്യത്തിലെ പേടിയുള്ളു നമ്മുടെ കാര്യം എങ്ങാനും അച്ചു അറിഞ്ഞാൽ …പിന്നെ എന്താ ണ്ടാവാ എനിക്കറീല …
അഭി : അച്ചൂന്റെ കാര്യമോർത്ത് പേടിക്കണ്ട ലച്ചു …
അതും പറഞ്ഞു ഞാൻ എന്റെ പ്ലാനും അവള് വളക്കാൻ സമ്മതിച്ചതും വളഞ്ഞാൽ കാമുകിയാക്കാമെന്ന് പറഞ്ഞതും എല്ലാം അവളോട് പറഞ്ഞു …എല്ലാം കേട്ട് ലച്ചു കണ്ണും തള്ളി ഇരുന്നു …അവളുടെ മുഖം കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു …
ലച്ചു : നീ സത്യമാണോ പൊന്നെ പറയുന്നത് …നമ്മുടെ ലച്ചു സമ്മതിച്ചോ
അഭി : സമ്മതിപ്പിച്ചു എന്ന് പറയുന്നതാവും ശെരി …ഞാൻ കുറച്ചു പിരി കേറ്റി അപ്പൊ അവള് അതിൽ വീണു …അവളെ ഒരിക്കലും പറ്റിക്കാനല്ല പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു
ലച്ചു : എന്നാലും പൊന്നെ …ഇതെങ്ങനെ … എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല …
അഭി : എനിക്ക് മുത്തിനോട് അച്ചൂന്റെ കാര്യം പറയാനാണ് വല്യ ബുദ്ദിമുട്ട് തോന്നിയത് …അതിപ്പോ എല്ലാം ഓക്കേ ആയി …ഇനി എന്റെ പൊന്നു കൂടെ വളഞ്ഞു എന്നവൾക്കു തോന്നിയാൽ പിന്നെ നമുക്ക് മീനുവിനെ സമ്മതിപ്പിച്ചാൽ മതീലോ …അതെങ്ങനെയെങ്കിലും നടക്കും …നമുക്ക് നോക്കാം
ലച്ചു : അച്ചൂന്റെ കാര്യം ഞാൻ കുറെ മുൻപ് ചോദിക്കാൻ
നിന്നതാ പക്ഷെ എന്റെ പൊന്നിന് സങ്കടാവോ കരുതി ചോതിക്കാതിരുന്നതാ…ഇനി മീനുവിന്റെ കാര്യം കൂടെ ശെരിയായാൽ സമദാനമായി …
അതും പറഞ്ഞു ലച്ചു ഒന്ന് നെടുവീർപ്പിട്ടു
അഭി : വേറെ ഒരു പ്രശ്നം കൂടെ ഇല്ലേ … നമ്മുടെ ഈ ബന്ധങ്ങൾ എങ്ങിനെ അനുവിനെ അറിയിക്കും …ഇല്ലെങ്കിൽ അവളറിയാതെ എങ്ങിനെ ഇത് മുന്നോട്ട് കൊണ്ടുപോവും
ലച്ചു അപ്പോഴാണ് അങ്ങിനെ ഒരു കാര്യമുള്ളത് ആലോചിക്കുന്നത് …അവളൊന്നും മിണ്ടാതെ ചിന്തയിലേക്ക് തിരിഞ്ഞു …ഞാനും അതുപോലെ പുറത്തേക്ക് നോക്കിയിരുന്നു
അപ്പോഴാണ് ഞങ്ങൾ ഇരിക്കുന്ന കഫെയുടെ ഓപ്പോസിറ്റ് ഒരു ടാറ്റൂ ഷോപ് കണ്ടത് …അവിടെ അനുവും കൂടെ വേറെ ഒരു പെണ്ണും ഫ്രണ്ട് ആയിരിക്കും ..അവളെന്താ ടാറ്റൂ ഷോപ്പിൽ …അവളിന്ന് ജോലിക്ക് പോയില്ലേ
അഭി : അനുവല്ലേ ലച്ചൂ അത്
അവളെന്റെ മുഖത്തേക്ക് നോക്കി പിന്നെ ഞാൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി
ലച്ചു : അതെ …അവളെന്താ ഇവിടെ …അവളിന്ന് അക്ഷയയിൽ പോയില്ലേ ..ഇതെന്തു ഷോപ്പാ അഭി
അഭി : ഇത് ടാറ്റൂ അടിക്കുന്ന സ്ഥലമാ …
ലച്ചു : അവളെന്തിനാ ഇങ്ങോട്ട് വന്നത് … ടാറ്റൂ അടിക്കാനാണോ
അഭി : ഹേയ് …അവളങ്ങിനെ ഒന്നും ചെയ്യൂല ..ഫ്രണ്ടിന്റെ കൂടെ വന്നതായിരിക്കും
ലച്ചു : അവള് ഇന്ന് ലീവാക്കിയോ … അറിയില്ല നമ്മള് നേരത്തെ പോന്നില്ലേ
പിന്നെ കുറെ നേരം പലതും സംസാരിച്ചു ….ഞങ്ങൾ അവിടെ നിന്നിറങ്ങി വീട്ടിലേക്ക് വണ്ടി എടുത്തു
അഭി : പൊന്നെ … പെട്ടെന്നൊന്നും വളഞ്ഞപോലെ കാണിക്കരുത് ട്ടോ …അവൾക്ക് സംശയം തോന്നും
ലച്ചു : അതൊക്കെ നമ്മളേറ്റില്ലേ എന്റെ
അഭിയേട്ടാ …
അതും പറഞ്ഞു അവൾ ഉറക്കെ ചിരിച്ചു …അവളുടെ മുഖമൊക്കെ നന്നായി വിടർന്നിട്ടുണ്ട് …എന്റെ മുത്തിന് ഒരുപാട് സന്തോഷമായിട്ടുണ്ട്
തുടരും ……
*********************************************************************
