മലർവാടി – 5 26അടിപൊളി  

കരഞ്ഞ് കൊണ്ടാണ് ലച്ചു എല്ലാം എന്നോട് പറഞ്ഞത് …അവളുടെ ഉള്ളിലെ വേദന എത്രത്തോളം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായി …ഞാൻ ബെഡിലേക്ക് കിടന്ന് അവളെ എന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു …അവളും എന്നെ വരിഞ്ഞു മുറുക്കി നെഞ്ചിൽ കുറെ ഉമ്മ വെച്ചു …എന്റെ കുട്ടി ,എന്റെപൊന്നു എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു …സന്തോഷം കൊണ്ട് ഞാനൊന്നും കേട്ടില്ല …അവളെയും സ്നേഹിക്കണം എന്ന് മാത്രം തോന്നി

കുറെ സമയം ഞങ്ങൾ എന്റെ റൂമിൽ അവളെന്റെ നെഞ്ചിൽ കിടന്ന് സംസാരിച്ചു …രണ്ടു വാക്കു പറയുമ്പോ ഒരുമ്മ തരും പാവം …ഉമ്മ കൊണ്ട് എന്റെ കവിളും അവളുടെ സന്തോഷം കണ്ട് എന്റെ മനസ്സും നിറഞ്ഞു …

അച്ചു : അയ്യോ അഭി …നീ ചായ കുടിച്ചില്ലല്ലോ .. അത് തണുത്തിട്ടുണ്ടാവും …

പെട്ടെന്നോർത്തപോലെ അവൾ ചാടിയെണീറ്റു പറഞ്ഞു

ചായക്ലാസ്സ് എടുത്തു …അത് നന്നായി തണുത്തിട്ടുണ്ടായിരുന്നു

അഭി : സാരമില്ല അച്ചു … എന്റെ കവിളും മനസ്സും വയറും നിറഞ്ഞു …ഇനി കുറെ ദിവസത്തേക്ക് എനിക്കൊന്നും വേണ്ട

അതും പറഞ്ഞു ഞാൻ ചിരിച്ചു

അച്ചു : സോറിടാ … ഞാൻ ഓരോന്ന് പറഞ്ഞ് എന്റെ കുട്ടിക്ക് ചായ തരാൻ മറന്നു ..

അഭി : ഞാൻ കുറച്ചു കഴിഞ്ഞ് വന്ന് കുടിച്ചോളാം …

അത് പറഞ്ഞപ്പോ അച്ചു ചായ ക്ലാസ് മേശയിൽ വെച്ചിട്ട് എന്റെ നെഞ്ചിലേക്ക് തന്നെ വന്നു കിടന്നു …എന്നിട്ട് വീണ്ടും ഓരോന്ന് പറഞ്ഞു എനിക്ക് ഉമ്മ തരാൻ തുടങ്ങി …

പെട്ടെന്ന് ആരോ വാതിൽതുറന്നു …ഞങ്ങൾ രണ്ടു പേരും അങ്ങോട്ട് നോക്കി ..അത് ടീച്ചറായിരുന്നു …ഞങ്ങളെ കണ്ട ടീച്ചർ പെട്ടെന്ന് ഒന്ന് ഞെട്ടി പിന്നെ മുഖം സാദാരണ പോലെ തന്നെ ആയി …അച്ചു എന്റെ നെഞ്ചിൽ കുടക്കുന്ന രീതി അല്പം പെശകായിരുന്നു …അച്ചു പെട്ടെന്ന് തന്നെ എണീറ്റു

ടീച്ചർ : ആഹാ .. ചേച്ചിയും അനിയനും നല്ല സ്നേഹത്തിലാണല്ലോ …

അതും പറഞ്ഞു ടീച്ചർ അകത്തേക്ക് കയറി

ടീച്ചർ അത് പറഞ്ഞപ്പോ അച്ചു ഒന്നും മിണ്ടിയില്ല …അവൾക്ക് ഭയങ്കര നാണക്കേട് ഉണ്ടായ പോലെ മുഖം ഒന്ന് വാടി … അതെനിക്ക് അല്പം സങ്കടമുണ്ടാക്കുകയും ചെയ്തു …

ഞാനവളെ എന്റെ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു

അഭി : ഇതെന്റെ പോന്നേച്ചി അല്ലെ ടീച്ചറെ …അപ്പൊ എനിക്ക് സ്നേഹിക്കണ്ടേ

ടീച്ചർ : അത് വേണം …അല്ലെ അച്ചു …എനിക്ക് ഇങ്ങനെ ഒരനിയൻ ഇല്ല ..ഉണ്ടെങ്കിൽ ഞാനവനെ ഇതിലേറെ

സ്നേഹിച്ചേനെ

ടീച്ചറുടെ ആ വാക്കിൽ ഇത്തിരി സ്നേഹവും ചെറിയ ഒരു കുശുമ്പും ഉണ്ടായിരുന്നു

അഭി : ടീച്ചറെന്താ വന്നത് ..

ടീച്ചർ : നാളെ കുറച്ചു നേരത്തെ കോളേജിലേക്ക് പോയാലോ …എനിക്ക് കുറച്ചു വർക്ക് ഉണ്ട് ..നിനക്ക് ബുദ്ദിമുട്ടാവോ

അഭി : ഹേയ് …എന്ത് ബുദ്ദിമുട്ട് …നാളെ നേരത്തെ പോവാലോ

ടീച്ചർ : നീ അതിനു നേരത്തെ എണീക്കോ …വേണേൽ അലാറം വെച്ചോ …ഇത്തിരി അർജന്റാ അതുകൊണ്ടാ ബുദ്ദിമുട്ടിക്കണത് …സോറി ട്ടോ

അഭി : അതൊന്നും കുഴപ്പമില്ല …ഞാൻ എണീറ്റോളം ..അലാറം ഒന്നും വെക്കേണ്ട ..എന്റെ അലാറമല്ലേ ഈ നെഞ്ചിൽ കിടക്കണത് …ടീച്ചർ ഇവിടെ സമയം പറഞ്ഞാൽ മതി ..ഒരു മണിക്കൂർ മുന്നേ തന്നെ എന്നെ എണീപ്പിച്ചോളും

അതും പറഞ്ഞു ഞാൻ ചിരിച്ചു ..ഒപ്പം ടീച്ചറും അച്ചു എന്റെ നെഞ്ചിൽ തന്നെ കിടന്ന് എന്റെ വയറിലൊന്ന് നുള്ളി

അച്ചു : എപ്പഴാ ലച്ചു ഇവനെ വിളിക്കണ്ടേ …സമയം പറഞ്ഞോ ഞാൻ ഇവനെ എണീപ്പിച്ചോളാം …ഭയങ്കര മടിയനാ

ടീച്ചർ : ഹേയ് അഭി മടിയനൊന്നുമല്ല …എല്ലാത്തിനും നല്ല ഉഷാറാ …അവനുടെ ഗുണമുള്ള കാര്യത്തിനാ ഞാൻ നേരത്തെ പോണത് …അവൻ എണീറ്റോളും

ടീച്ചർ എന്നെ നോക്കിയാണ് അത് പറഞ്ഞത് ..എന്റെ ഉള്ളൊന്ന് കാളി ..ഞാൻ ഇടം കണ്ണിട്ട് അച്ചുവിനെ നോക്കി …അവൾ ടീച്ചറെ ചെറുതായി കൂർപ്പിച്ചു നോക്കുന്നുണ്ട് …അപ്പൊ ലച്ചു പെട്ട് …ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചു …അതുടനെ വന്നു

അച്ചു : ഇവനെന്ത് ഉപകാരം ലച്ചു …എന്താ സംഭവം

Updated: November 25, 2026 — 9:01 pm

Leave a Reply

Your email address will not be published. Required fields are marked *