അഞ്ചു : വിക്കൊന്നും ഇല്ലല്ലോ അല്ലെ..
ഹരി ഒന്ന് കണ്ണടച്ച് പിടിച്ച് കൊണ്ട് ധൈര്യം സംഭരിച്ചു പറഞ്ഞു : ഞാൻ ഹരി, ഹരി കൃഷ്ണൻ. അഞ്ചുനേ, കണ്ടപ്പോൾ മുതൽ എന്തോ..
മുഴുവപ്പിക്കാൻ ആയില്ല ഹരിക്ക്..
അഞ്ചു : അഞ്ചു അല്ല, അഞ്ജന അതാണ് എന്റെ പേര്. വേണ്ട പെട്ടവർ മാത്രമേ എന്നെ അഞ്ചു വിളിക്കാറുള്ളു അതാണ് എനിക്ക് ഇഷ്ടവും. പിന്നെ കണ്ടപ്പോൾ എന്താ എന്ന്..
ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി.
അഞ്ചു: അല്ല ഇനി വല്ല ഇഷ്ടമോ, കുഷ്ടമോ വല്ലതും ആണോ..
ഒരു പുച്ഛ ഭാവത്തിൽ ചിരിച്ചു കൊണ്ടായിരുന്നു അഞ്ജുവിന്റെ പറച്ചിൽ. അത് കണ്ട് ഹരി ആകെ വിളറി വെളുത്തു എന്ന് പറയാം.
അപ്പോഴേക്കും അഞ്ജുവിന്റെ കൂട്ടുകാരി രണ്ടു ലൈം ഗ്ലാസ് പിടിച്ചു കൊണ്ട് അവരുടെ അടുത്തെത്തി, ഒന്ന് അഞ്ജുവിന് കൊടുത്തു. മറ്റേത് ഹരിക്ക് നേരെ നീട്ടി.
ഹരി : വേണ്ട..
കൂട്ടുകാരി : കുടിച്ചില്ലെങ്കിലും പൈസ ചേട്ടൻ തന്നെ കൊടുക്കണം. അങ്ങ് പിടിക്ക് ചേട്ടാ…
തനിക്ക് നേരെ നീട്ടിയ കൈ തിരിച്ചു എടുക്കാത്തത് കൊണ്ട് ഹരി ഗ്ലാസ് വാങ്ങി അവളുടെ കയ്യിൽ നിന്ന്.
കൂട്ടുകാരി ഗ്ലാസ് കൊടുത്ത ശേഷം കടയിൽ നിന്നും തന്റെ ഗ്ലാസ് വാങ്ങി അൽപം മാറി തന്നെ നിന്നു.
അഞ്ചു സമയം പാഴാക്കാതെ പറഞ്ഞു : അല്ല ഒന്നും പറഞ്ഞില്ല….
ഹരി പെട്ടെന്ന്, ഒന്നും ആലോചിക്കാതെ പറഞ്ഞു : മണം..
ഹരിക്ക് പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നിയത് കൊണ്ട് മുഴുവപ്പിച്ചില്ല…
അഞ്ചു കണ്ണ് തുറിച്ചു ഹരിയെ നോക്കി ചോദിച്ചു : എന്ത് മണം…
ഹരി : മുടി…മുടിയിലെ എണ്ണയുടെ മണം. അന്ന് ബസ്സിൽ… മുന്നിൽ നിന്നപ്പോൾ..
അഞ്ചു തന്റെ മുടിയൊന്ന് മണത്ത ശേഷം : അയ്യേ… ഇതെന്തു സൂക്കേടാ ഇത്..
താൻ എന്തോ വൈകൃതം ഉള്ള ആളെ പോലെ ആണ് അഞ്ജുവിന്റെ മറുപടി കേട്ടപ്പോൾ ഹരിക്ക് തോന്നിയത്.
ഹരി ഉടനെ പറഞ്ഞു : അയ്യോ അത്, കർപ്പൂരം ഇട്ട് കാച്ചിയ വെളിച്ചെണ്ണയുടെ ആ നല്ല മണം ആണ് ഞാൻ.. എന്റെ അമ്മ.. അമ്മയും…
ഹരിക്ക് വാക്കുകൾ കിട്ടിയില്ല കൂടുതൽ പറയാൻ
അഞ്ചു ആകെ അമ്പരന്ന് : അമ്മയോ,, എന്തൊക്കെയാ പറയുന്നേ…
ഹരി അൽപം മടിച്ചാണെങ്കിലും പറഞ്ഞു : എന്റെ അമ്മ ജീവിച്ചിരിപ്പില്ല. എന്റെ കുട്ടികാലത്തു പോയതാ. അമ്മയുടെ ഓർമകളിൽൽ ആദ്യം വരുന്ന ഒന്നാണ്,, കർപ്പൂരം ഇട്ട് കാച്ചിയ എണ്ണയുടെ ആ സുഗന്ധം…
ഇപ്രാവശ്യം അഞ്ജുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
ഒന്നു രണ്ടു മാസത്തോളം ആയി, തന്നെ പിന്തുടരുന്ന, താൻ കേറുന്ന ബസ്സിൽ തന്നെ കേറുന്ന, തന്നെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന, സുന്ദരനായ ആളെ കുറിച്ചറിയാൻ അഞ്ചുവിനും താല്പര്യം തോന്നി.
പക്ഷെ ഇങ്ങോട്ട് വന്ന് ഒന്ന് സംസാരിക്കാൻ പോലും നോക്കാൻ ശ്രമിക്കാത്ത അവനെ, പേര് പോലും അറിയാത്ത അവനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ആണ് അഞ്ചു ആയി മുന്നോട്ട് വന്നത്.
ഹരി വിക്കി കൊണ്ട് പറഞ്ഞു : സോറി.. ഞാൻ.. ശല്യം ആയെങ്കിൽ, ഇനി ഉണ്ടാവില്ല ഒരിക്കലും….
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഹരിയോട് അഞ്ചു പറഞ്ഞു : ഹലോ.. ഒരു മിനിറ്റ്..
ഹരി തിരിഞ്ഞ് അഞ്ജുവിനെ നോക്കി..
അഞ്ചു പെട്ടെന്ന് ഹരിയെ അമ്പരപ്പിച്ചു കൊണ്ട് പറഞ്ഞു : ശല്യം ആണെന്ന് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറയാത്തത് പറയരുത്.
ഹരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നത് അഞ്ചു കണ്ടു…
അഞ്ചു ഉടനെ പറഞ്ഞു : ഹലോ,,, ഇഷ്ടം ആണെന്നല്ല, ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം. ഇങ്ങനെ പുഞ്ചിരിക്കാൻ.
അഞ്ജുവിന്റെ ഭംഗി ഉള്ള നാണം കലർന്ന പുഞ്ചിരി കണ്ട് അഞ്ചുവിനും പുഞ്ചിരിക്കാതിരിക്കാൻ ആയില്ല.
ഹരിയും അഞ്ജുവും പരസ്പരം പരിചയപ്പെട്ടു…..
ബികോം ഫസ്റ്റ് ഇയർ ആയ ഹരിയും, കോളേജ് വ്യത്യാസം ഉണ്ടെങ്കിലും, ബി എ ഇംഗ്ലീഷ് ഫസ്റ്റ് ഇയർ പഠിക്കുന്ന അഞ്ജുവും, പിന്നീടങ്ങോട്ട് ബസ്സ് സ്റ്റാൻഡിൽ തുടങ്ങി, ബസ്സിലും, ഉച്ചക്ക് അതേ സ്ഥലത്തു വച്ചും, ചിലപ്പോൾ കോളേജ് വിടുന്ന സമയങ്ങളിലും എല്ലാം ഹരിയും അഞ്ജുവും പരസ്പരം സംസാരിച്ചു.
അഞ്ജുവിനോട് സംസാരിക്കാൻ ഹരിയും, ഹരിയോട് സംസാരിക്കാൻ അഞ്ജുവും നേരത്തേ കൂട്ടി ബസ്സ് സ്റ്റാൻഡിൽ എത്തി എല്ലാ ദിവസവും. കൂടാതെ ഫോണിലൂടെ ഉള്ള സംസാരവും.
