ഹരിക്ക് കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ തോന്നിയില്ല. ഹരി തന്റെ ഗ്ലാസ് എടുത്ത് ഒറ്റ അടിക്ക് മിഴുങ്ങി..
ഹരിയുടെ അടിയും അതേ കാണിച്ച് കൂട്ടലും കണ്ട് ബെന്നി, തന്റെ കുട വയർ ഇളക്കി, കുടു കൂടാ പൊട്ടിച്ചിരിച്ചു.
ഹരി വായിൽ ഉള്ള കയപ്പ് മാറിയ ശേഷം, സാധനം ഇനി പുറത്തു ചാടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം പറഞ്ഞു : എനിക്ക് നാട്ടിൽ അമ്മ, ഭാര്യ, കുട്ടി.
ബെന്നി : ഹാ.. പേരെന്താ കുട്ടീടെ?.. എത്ര ആയി?..
ഹരി : ഹരിണി.. രണ്ടു വയസ്സായി..
ബെന്നി : കണ്ടാൽ പറയില്ലട്ടോ.. അച്ഛൻ ആണ് എന്ന്..
ഹരി ചിരിച്ചു കൊണ്ട് : ലവ് മാര്യേജ് ആയിരുന്നു. ഡിഗ്രി കഴിഞ്ഞതും കല്യാണം. പിന്നെ താമസിയാതെ തന്നെ ഹരിണിയും വന്നു.
ബെന്നി : ഹരിയുടെ അച്ഛൻ?..
ഹരി ഒന്ന് ആലോചിച്ച ശേഷം : സുഖമായി ഇരിക്കുന്നുണ്ടാവും. രണ്ടാം ഭാര്യയും, മക്കളും ആയി…
ബെന്നി വാ പൊളിച്ചു അന്താളിച്ചു ഹരിയെ നോക്കി.
ഹരി തുടർന്നു : അമ്മ എന്റെ കുട്ടികാലത്തിലെ മരിച്ചു.. അച്ഛൻ വേറെ കല്യാണം കഴിച്ചു. ആദ്യം ഒക്കെ എന്റെ രണ്ടാനമ്മ ഓകെ ആയിരുന്നു. പിന്നെ കുട്ടികൾ ആയ ശേഷം എന്തോ, ഞാൻ എന്ത് ചെയ്താലും കുറ്റം.
ബെന്നി : എന്നിട്ട്.. അപ്പോൾ അമ്മ എന്ന് പറഞ്ഞത്.
ഹരി : അമ്മ എന്ന് പറഞ്ഞത്, എന്റെ ഭാര്യയുടെ അമ്മയെ ആണ്. സുലോചനാമ്മ.
ബെന്നി : മ്മ്..
ബെന്നി ചോദിച്ചില്ലെങ്കിലും ഹരി തുടർന്നു : എന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞു. എല്ലാവരും എതിർത്തു. കാസ്റ് ഇഷ്യൂ പറഞ്ഞായിരുന്നു. ഒന്നും നോക്കിയില്ല, ഞാൻ അവളെ കെട്ടി. വീട്ടിന്നു പുറത്തും ആയി.
അഞ്ചുന്റെ, അഞ്ജന.. അതാട്ടോ പേര്. അവൾക്കും അച്ഛൻ ഇല്ല. അഞ്ചുന്റെ അമ്മ ഞങ്ങളെ, ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ വീട്ടിൽ കയറ്റി. പാവം ആണ്. നല്ല സ്നേഹം ആണ് എന്നോട്. ഒരു കുറവോ, കുറ്റമോ ഒന്നും പറഞ്ഞിട്ടില്ല ഇത് വരെ.
ബെന്നി: മ്മ്…
ഹരി : പാവം…… രണ്ടു പെൺമക്കൾ ആണ്, അഞ്ചുന്റെ ചേച്ചി ഉണ്ട്, രഞ്ജിത, രണ്ടു പെണ്മക്കളുടെയും വിവാഹം നേരെ നടത്താൻ യോഗം ഇല്ലാത്തത് ആലോചിച് നെഞ്ച് നീറി ജീവിക്കുന്ന അമ്മ..
ബെന്നി : അതെന്താടാ…
ഹരി : രഞ്ജു ചേച്ചീടേം ലവ് മാര്യേജ് ആയിരുന്നു.
ബെന്നി : ഓ അങ്ങിനെ…
ഹരി : ചുരുക്കി പറഞ്ഞാൽ, കല്യാണം കഴിഞ്ഞ മുതൽ, ഭാര്യ വീട്ടിൽ ആയിരുന്നു എന്റെ താമസം. ചെറിയ ഓടിട്ട വീടായിരുന്നു. തയ്യൽ പണിക്ക് കടയിൽ പോയിട്ടും, പശുവിനെ നോക്കി വളർത്തിയും ആണ് മക്കളെ വളർത്തി വലുതാക്കിയത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു, ഒരു നല്ല വീട്. അതാണ് ഒന്നും നോക്കാതെ ഞാൻ.
അടിച്ച തരിപ്പിൽ ഹരി എല്ലാം ഒന്നിച്ചു പറഞ്ഞു ബെന്നിയോട്…
ബെന്നി: അതെന്തായാലും നന്നായെടാ.
ഹരി ആലോചിച്ചു കൊണ്ട് : മ്മ്.. ലോണും, വീട്ടുചിലവും, ഇവിടത്തെ എന്റെ ചിലവും. സേവിങ്സ് അതാ ഒരു പേടി. ലോൺ തീരാൻ ഒരുപാട് സമയം പിടിക്കും.
ബെന്നി: എടാ, നീ ഇവിടുത്തെ ചിലവ് നോക്കണ്ട. നിനക്ക് പറ്റുന്ന പോലെ ഇട്ടാൽ മതി. ഇല്ലെങ്കിലും പ്രശ്നം ഇല്ല.
ഹരി : അതൊന്നും നടപ്പില്ല.
ബെന്നി : എന്തേലും ചെയ്യ് നീ. അല്ലാതെ ഞാൻ എന്ത് പറയാനാ ഇതിൽ കൂടുതൽ. പൈസ ഇഷ്യൂസ് വല്ലതും ഉണ്ടേൽ പറയാൻ മടിക്കേണ്ട.
ഹരി ബെന്നിയെ നോക്കി ചിരിച്ചു…
ബെന്നി ഒന്നുടെ അടിച്ച ശേഷം വാ തുറന്നു : എന്റെ അപ്പൻ നാടറിഞ്ഞ കുണ്ണ ആയിരുന്നു. അത്രേം വലിയ മൈരൻ. കഞ്ചാവും, പെണ്ണ് പിടിയും, കേസും കൂട്ടവും, അമ്മച്ചി നെഞ്ച് പൊട്ടിയാ………
ബെന്നി വാക്കുകൾക്കായി പരതി…
ബെന്നി തനിക്ക് ഒന്നൊഴിക്കുന്നതിനോടൊപ്പം, ഹരിക്ക് കൂടെ ഒഴിച്ചു. ഹരിക്ക് മനസ്സിൽ വേണ്ട എന്ന് പറയണം ഉണ്ടായിരുന്നു.
ബെന്നി ഗ്ലാസ് കാലിയാക്കിയ ശേഷം : അപ്പനെ കുറിച്ച് അറിയാവുന്നത് കൊണ്ട് തന്നെ ആവണം, ചേച്ചിയെ അമ്മച്ചി വേഗം മഠത്തിൽ ചേർത്തു. പിന്നെ അമ്മച്ചി പോയപ്പോൾ ഞാൻ ഒറ്റക്കായി.
അപ്പച്ചന്റെ കാലം കഴിഞ്ഞതോടെ, അപ്പന്റെ കൂടെ നടന്നവർ വന്ന് വീടും സ്ഥലവും എല്ലാം കൈക്കലക്കി. എന്തൊക്കെയോ പറഞ്.. പിന്നെ പള്ളിയുടെ സംരക്ഷണത്തിൽ ആയിരുന്നു ഞാനും. ഐടി ഐ ഓട്ടോമൊബൈൽ പാസ്സ് ആയതു കൊണ്ട്, അവിടേം ഇവിടേം ഒക്കെ പണി എടുത്ത്, ദാ ഇവിടെ എത്തി.
