സുലോചന വാ പൊളിച്ചു ഇരുന്നു കുറച്ചു നേരം. എന്നിട്ട് പറഞ്ഞു : അവളുടെ വയസ്സ് അറിയുമോ ഹരിക്ക്?..
ഹരി : 22..
സുലോചന: അതായത്, ഹരിയേക്കാൾ ഒരു വയസ്സ് കൂടുതൽ.
ഹരി കോൺഫിഡനസോടെ പറഞ്ഞു ഹരി : വയസ്സ് പ്രശ്നമല്ല അമ്മേ…
സുലോചന ഒന്ന് ആലോചിച്ച ശേഷം : മ്മ്.. ആയിക്കോട്ടെ,, ബാക്കി കാര്യങ്ങളോ?.. ഹരിയുടെ വീട്ടുകാർ സമ്മതിക്കുമോ? ഹരിയുടെ കാസ്റ് അല്ല ഞങ്ങൾ. അതറിയില്ലേ?..
ഹരി ഉടനടി മറുപടി പറഞ്ഞു : അവരുടെ സമ്മതം വേണ്ട അമ്മേ എനിക്ക്. എനിക്ക് അഞ്ജുവിന്റെ സമ്മതം മാത്രം മതി.
സുലോചന: വീട്ടുകാരെ പറ്റിയും എന്നോട് പറഞ്ഞു. അവർ സമ്മതിച്ചില്ലെങ്കിൽ എങ്ങിനെ ജീവിക്കും മുന്നോട്ട് കൊണ്ട് പോകും? എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ?…
ഹരി പെട്ടെന്ന് സുലോചനയുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു : അമ്മേ, ഞാൻ ഉറപ്പു തരാം, ഇനി കൂലി പണി എടുത്തിട്ടാണെങ്കിൽ കൂടി, അമ്മയുടെ മോളെ ഞാൻ പട്ടിണിക്കിട്ടില്ല. എന്നെ കൊണ്ട് പറ്റുന്ന പോലെ, ഞാൻ അവളെ പൊന്നു പോലെ നോക്കിക്കൊണ്ട്. ജീവിത കാലം അത്രയും.
ഹരിയുടെ വാക്കുകളിലെ ദൃഡത, ആത്മാർത്ഥത സുലോചന തിരിച്ചറിഞ്ഞു. കൂടെ തന്റെ മോളെ ഹരി അത്രക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നുള്ളതും.
ഹരി തുടർന്നു : 3 മാസം,, ഡിഗ്രി കഴിയും എന്റെ. ഉടനെ ഞാൻ ജോലി നോക്കി കൊണ്ട്. ജോലി കിട്ടിയാൽ ഉടനെ, ഞാൻ എന്റെ വീട്ടിൽ പറയും. അത്രയും ഗ്യാപ് എനിക്ക് തന്നാൽ മതി അമ്മ.
ഹരിയുടെ മുഖത്തെ അപേക്ഷാ ഭാവം കണ്ടതും, സുലോചനയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
സുലോചന പിന്നെ ഒന്ന് ആലോചിച്ച ശേഷം നെടു വീർപ്പിട്ട് പറഞ്ഞു : മോന്, അഞ്ജുവിന്റെ ചേച്ചിയുടെ കാര്യങ്ങൾ അറിയാല്ലോ?…
ഹരി : മ്മ്മ്…
സുലോചന: മോനെ, ഞാൻ സ്നേഹത്തിനും, ഇഷ്ടത്തിനൊന്നും എതിർക്കുന്ന ഒരാൾ അല്ല.
ഇത്രയും പറഞ്ഞുകൊണ്ട് സുലോചന ഓർമ്മകളിലേക്ക് പോയി….
……………………………………………………………..
സുലോചന തുടർന്നു : ഞാൻ ടൈപ്പിന് പഠിക്കുന്ന സമയത്ത് ആണ്, അഞ്ജുവിന്റെ അച്ഛനെ കണ്ട് ഇഷ്ടപ്പെടുന്നത്. നാട്ടിലെ പ്രമാണികൾ ആയിരുന്ന എന്റെ വീട്ടുകാർ അന്ന് സമ്മതിച്ചില്ല, വീട്ടിലെ ലോറി ഓടിക്കുന്ന ഡ്രൈവർക്ക് എന്നെ കെട്ടിച്ചു കൊടുക്കാൻ.
അങ്ങിനെ അഞ്ജുവിന്റെ അച്ഛന്റെ കൂടെ ഇറങ്ങിയവളാ ഞാൻ. ആദ്യം കുറെ അനുഭവിച്ചു എങ്കിലും ഒന്ന് കര കയറിയപ്പോൾ ആയിരുന്നു അദ്ദേഹത്തെ കൊണ്ട് പോയ ആക്‌സിഡന്റ്.
സുലോചന ഒറ്റി വീഴുന്ന കണ്ണുനീർ തുടച്ചു.
എന്നിട്ട് പറഞ്ഞു : കുടിച്ചിട്ട് വണ്ടി ഓടിക്കരുത് എന്ന് എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാ ഞാൻ. പക്ഷെ കേട്ടില്ല അദ്ദേഹം,,, ഞങ്ങളെ തനിച്ചാക്കി…
സുലോചനക്ക് വാക്കുകൾ മുഴുവപ്പിക്കാൻ ആയില്ല. വിതുമ്പി കരഞ്ഞു കുറച്ചു നേരം.
കണ്ണ് തുടച്ച ശേഷം സുലോചന പറഞ്ഞു : കഷ്ടപ്പെട്ടാണ് മക്കളെ ഞാൻ വളർത്തിയത്. അങ്ങിനെ ഇരിക്കുമ്പോൾ ആണ്, ഒരു മഹാ കച്ചറയുടെ കൂടെ ആണ് എന്റെ വാക്ക് കേൾക്കാതെ എന്റെ രെഞ്ചു, ഇറങ്ങി പോയത്. എന്താവും എന്ന് എനിക്കറിയില്ല, അതുകൊണ്ട് ചോദിക്കാണ്, ഹരിക്ക് വലി കുടി തുടങ്ങിയ ശീലങ്ങൾ ഉണ്ടോ?..
ഹരി : വലി ഇല്ല അമ്മേ, ബിയർ മാത്രം ഒരു ഗ്ലാസ്. അതും വല്ലപ്പോഴും കാറ്ററിംഗിന് പോയി പണി കഴിഞ്ഞ്, കൂടെ ഉള്ളവർ നിർബന്ധിച്ചാൽ മാത്രം.
സുലോചന: മ്മ്… എന്റെ ആകെ ഉള്ള സ്വത്ത് ആണ് അവൾ. ഹരിയെ വിശ്വസിച്ചോട്ടെ ഞാൻ?…
ഹരി : എനിക്ക് ജീവൻ ഉള്ളടത്തോളം ഞാൻ അവളെ എന്നെകൊണ്ട് പറ്റുന്ന പോലെ പൊന്നു പോലെ നോക്കും അമ്മേ,, എന്റെ അമ്മ സത്യം. അവൾക്ക് വേണ്ടി, അമ്മക്ക് വേണ്ടി ഇനി ബിയറും തൊടില്ല ഞാൻ. വാക്ക്.
സുലോചനക്ക് ഒരുപാട് സന്തോഷം ആയി അത് കേട്ടിട്ട്….
ഹരിയും സുലോചനയും കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. എല്ലാം കേട്ട് സന്തോഷിച്ചു കൊണ്ട് പുറത്ത് അഞ്ജുവും. കാരണം അമ്മക്ക് ഹരിയെ ബോധ്യപ്പെട്ടു എന്ന് അഞ്ജുവിന് മനസ്സിലായിരുന്നു.
ഹരി ഇറങ്ങുന്നതിനു മുൻപ് സുലോചന പറഞ്ഞു : ഹരി ഇവിടെ ഒരുപാട് വന്നിട്ടുണ്ട് എന്ന് എനിക്കറിയാം. ഒരു അമ്മയുടെ അപേക്ഷ ആണ്, ഇനി കല്യാണം കഴിയുന്ന വരെ ഇങ്ങോട്ട് വരരുത്. സംസാരിക്കണ്ട എന്നൊന്നും ഞാൻ പറഞ്ഞില്ല. ആളുകൾ ശ്രദ്ധിച്ചാൽ, ഇങ്ങിനെ ഒന്നും ആവില്ല കാര്യങ്ങൾ. ഞങ്ങൾ നാണം കെടും. നിങ്ങൾ രണ്ടു പേർക്കും ലോക വിവരം ഇല്ലാത്തോണ്ടാ ഈ അമ്മ ഇത് പറയുന്നത്.
