ഹരി രാവിലെ എഴുന്നേറ്റാൽ കണി കാണുന്നതോ, റൂമിൽ നിലത്തു കിടക്കുന്ന സ്‌നേക്ക്സിന്റെ കാലി കവറുകളും, രാത്രി എപ്പോഴോ പാക്ക് ചെയ്തു കൊണ്ട് വന്ന ഭക്ഷണതിന്റെ ആവശ്ഷ്ടങ്ങൾ പാത്രത്തോടെ നിലത്തു കിടക്കുന്നതും.
ഏട്ടണ്ണം ആണ് കണക്ക് ബെന്നിയുടെ, ഹരി, കുപ്പി നോക്കിയപ്പോൾ അങ്ങിനെ ആണ് മനസ്സിലായത്. കഴിക്കുന്നതും മിനിമം മൂന്നു പേർക്കുള്ള ഭക്ഷണം.
രാത്രി ഉറക്കം എങ്ങാനും പോയാൽ പിന്നെ, തീർന്നു, ഹരിക്ക് പിന്നെ രണ്ടാമത് ഒരു ഉറക്കം വരുന്ന കാര്യം ഗോപി ആണ്, അമ്മാതിരി പഴയ ലേയ്‌ലൻഡ് ലോറിയുടെ പൊളിഞ്ഞ ഗിയർ ബോക്സ് ഉണ്ടാക്കുന്നതിനേക്കാൾ മാരകം ആയ സൗണ്ടോടെ ഉള്ള കൂർക്കം വലി. ഇതിനെല്ലാം പുറമെ, ഒന്ന് സംസാരിക്കുക, അതും ഇല്ല.
പത്തു പതിനഞ്ചു ദിവസം, അത്രയേ വേണ്ടി വന്നുള്ളൂ ഹരിക്ക് തലക്ക് വട്ട് പിടിക്കാൻ. താഴെ താമസം ഉള്ളവരിൽ നിന്നും, ഹരി അറിഞ്ഞു, രണ്ടു ദിവസം കൊണ്ട് ഓടിപ്പോയ ടീംസ് ഉണ്ട് ബെന്നിയുടെ റൂമിൽ നിന്ന് എന്ന്.
പതിവ് പോലെ, കുളി കഴിഞ്ഞ്, ഇരിക്കുമ്പോൾ ആണ്, ബെന്നിയുടെ വരവ്. അന്നത്തെ ജോലിയുടെ ടെൻഷനോ എന്തോ, ഹരിക്ക് കുരു പൊട്ടി…
താൻ ഇട്ട ഡ്രസ്സ് ഊരി ചുരുട്ടി കൂട്ടാൻ തുടങ്ങിയതും ഹരി പറഞ്ഞു : ബെന്നി ചേട്ടാ..
ബെന്നി തിരിഞ്ഞു നോക്കി…
ഹരി : ആ മൂലയിൽ, തുണി ഇടാൻ വേണ്ടി ആണ് ബക്കറ്റ് വച്ചിരിക്കുന്നത്. അതിലേക്കിടാൻ ഇത്ര പണി ഉണ്ടോ..
ബെന്നി ഹരിയെ കൂർപ്പിച്ചു നോക്കി..
ഹരി എഴുന്നേറ്റ ശേഷം: ചേട്ടാ, ഒറ്റക്ക് നിക്കാൻ ആണ്, ഏട്ടന് ഇഷ്ടം എങ്കിൽ, അത് ആദ്യമേ പറഞ്ഞൂടായിരുന്നോ. ഓരോരുത്തരെ ബുദ്ധിമുട്ടിക്കണോ..
ബെന്നി മിഴിച്ചു നോക്കി നിന്നു എന്നല്ലാതെ മിണ്ടിയില്ല..
ഹരി: ഇട്ട തുണി ആ ബാസ്കറ്റിൽ ഇടുക, തിന്ന പ്ലേറ്റ് വെള്ളം ഒഴിച്ചിടുക തുടങ്ങി ചെറിയ ഹെല്പ് ചേട്ടന് ചെയ്തൂടെ. ബാക്കി എല്ലാം ഞാൻ നോക്കി കൊണ്ട്. അതും പറ്റില്ല എന്നാണോ ഏട്ടാ.. പറ.. പറ്റില്ലെങ്കിൽ എല്ലാവരെയും പോലെ ഞാനും പോയിക്കൊണ്ട്. നിങ്ങൾ ഇവിടെ ഒറ്റക്ക് നിക്ക്…
അത് കേട്ട ശേഷം ബെന്നി, ട്രൗസർ പോലുള്ള അണ്ടർ വിയർ മാത്രം ഇട്ട്, ഹരിയുടെ മുന്നിലൂടെ നടന്ന്, തന്റെ തുണി ബസ്‌ക്കട്ടിൽ ഇട്ടു.
അതുവരെ അൽപം കോപിച്ചിരുന്ന ഹരിയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു..
ബെന്നി തന്റെ ലാപ്ടോപ് എടുക്കുന്നത് കണ്ട്, ഹരി ബെന്നിയുടെ അരികെ എത്തി പറഞ്ഞു: ബെന്നി ചേട്ടാ, കുറച്ചു സംസാരിക്കാൻ ഉണ്ട്..
ബെന്നി ഹരിയെ നോക്കി, പിന്നെ തന്റെ ബെഡിൽ ഇരുന്ന ശേഷം വീണ്ടും ഹരിയെ നോക്കി…
ഹരി : ഏട്ടാ, എനിക്ക് ഡെയ്ലി പുറത്തു നിന്ന് കഴിക്കുന്നത് ഇഷ്ടം അല്ല,, അതും മൂന്ന് നേരം. പിന്നെ ഒരുപാട് പൈസ ചിലവാകുന്നുണ്ട് എന്റെ. ഇനി കുക്കിംഗ് ആണെങ്കിൽ, ഒരാൾക്ക് മാത്രം ആയി, അതും നഷ്ടം ആണ്.
ബെന്നി ഹരിയെ തന്നെ നോക്കി ഇരുന്നു…
ഹരി : ഞാൻ പറഞ്ഞു വന്നത്, കുക്കിംഗ് ഞാൻ ചെയ്യാം. ബ്രേക്ഫാസ്റ്റും ഡിന്നറും. അത് ഞാൻ ഏറ്റു. ചേട്ടനും കൂടെ ഷെയർ ചെയ്യാൻ റെഡി ആണെങ്കിൽ.
ബെന്നി വാ തുറന്നു : എനിക്ക് രാത്രി നോൺ ഇല്ലാതെ പറ്റില്ല..
ഹരി ഒന്ന് ആലോചിച്ച ശേഷം : അതൊക്കെ ഉണ്ടാക്കാൻ അറിയാം.. പക്ഷെ….. എന്നും?..
ബെന്നി : പൈസ ആണെങ്കിൽ, നീ അതിനെ കുറിച്ച് ചിന്തിക്കേണ്ട.. നിനക്ക് പറ്റുന്നത് നീ ഇട്ടാൽ മതി. ഫുഡ് നന്നാവണം. ആ ഒരു കണ്ടീഷനെ ഉള്ളൂ എനിക്ക്..
ഹരി : ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല എന്റെ കുക്കിംഗ്. പക്ഷെ ഹോട്ടൽ ഫുഡ് പോലെ ഒക്കെ ആവുമോ ചോദിച്ചാൽ…
ബെന്നിയുടെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി കണ്ടു ഹരി. ബെന്നി : എന്റെ ശരീരം കണ്ടില്ലേ നീ.. ഞാൻ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്ന ഒരാൾ ആണ്..
ഹരി ഉടനെ : കുടിക്കാനും….
ബെന്നിയും ഹരിയും പരസ്പരം നോക്കി ചിരിച്ചു.
ഹരി ബെന്നിയോട്: നാളെ അവധി അല്ലെ, കുറച്ചു ഷോപ്പിംഗ് ചെയ്യാം. നാളെ തന്നെ തുടങ്ങിയാലോ?.
ബെന്നി : നീ വിളിച്ചു എഴുന്നേൽപ്പിച്ചാൽ ഓകെ..
ഹരി ചിരിച്ചു കൊണ്ട് : അത് ഞാൻ ഏറ്റു.
