പൊതുവെ അന്തർ മുഖൻ ആയിരുന്ന ഹരിക്ക് വാ തോരാതെ സംസാരിക്കുന്ന അഞ്ജുവിനോട് മനസ്സിൽ ആദ്യം കണ്ടപ്പോൾ തോന്നിയ ഇഷ്ടം, കൂടി കൂടി വന്നതേ ഉള്ളൂ. കാരണം, തന്റെ വീട്ടിലെ ഒറ്റപെടലിൽ നിന്നും ഉള്ള രക്ഷപെടൽ ആയിരുന്നു അഞ്ജുവുമായുള്ള സംസാരം.
ഹരിയുടെ മനസ്സിൽ ആദ്യമായി അഞ്ജുവിനെ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ ആ ചെറിയ ഇഷ്ടം വളർന്നു പന്തലിച്ചു തുടങ്ങി മാസങ്ങൾക്കുള്ളിൽ. പക്ഷെ അഞ്ജുവിനോട്, പറയാൻ ഉള്ള ധൈര്യം ഉണ്ടായില്ല എന്ന് മാത്രം.
അങ്ങിനെ ദിവസം ഉച്ചക്ക് ലൈം കുടിക്കുന്ന കടയുടെ മുന്നിൽ നയനയെ മാത്രം കണ്ട ഹരി ചോദിച്ചു : അഞ്ചു എവടെ?..
കടക്കരികിലായി ഇടതു വശത്ത് മുകളിലേക്ക് കയറാനുള്ള കോണി പടിയുടെ ദിശയിലേക്ക് നോക്കി നയന പറഞ്ഞു : അവിടെ ഉണ്ട്…
ഹരി പതിയെ അങ്ങോട്ടേക്ക് നടന്നു..
” ഇങ്ങോട്ട് കേറട “… അഞ്ജുവിന്റെ നിർദേശം വന്നു ഹരിക്ക്.
ഹരി അഞ്ചു പറഞ്ഞപോലെ മൂന്നു നാലു സ്റ്റെപ്പുകൾ കയറി അഞ്ജുവിന്റെ അരികിൽ എത്തി.
” എന്താ അഞ്ചൂ, വല്ല സ്വകാര്യവും പറയാൻ ആണോ “… ഹരി ചോദിച്ചു
അഞ്ചു : അങ്ങിനെ, വേണമെങ്കിൽ പറയാം.
ഹരിക്ക് ഒന്നും മനസ്സിലാവാത്തത് കൊണ്ട് അഞ്ജുവിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി. എന്തോ പതിവില്ലാത്ത തെളിച്ചം അഞ്ജുവിന്റെ മുഖത്ത് ഹരി ശ്രദ്ധിച്ചു.
അഞ്ചു : നിന്റെ കോളേജിൽ തേർഡ് ഇയർ ബികോം പഠിക്കുന്ന അനൂപ് ഏട്ടനെ അറിയുമോ?..
ഹരി : ഹാ.. അറിയാം എന്തെ?..
അഞ്ചു : ആ ഏട്ടൻ കുറച്ചു ദിവസം മുൻപേ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ മറുപടി ചോദിച്ചു പിന്നാലെ നടക്കാണ് എന്റെ.
ഹരിക്ക് ഷോക്ക് കിട്ടിയ പോലെ തരിച്ചു നിന്നു…
അഞ്ചു : ആളെങ്ങിനെ ഉണ്ട്. ഡീസന്റ് ആണോ?.
ഹരിക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും മനസ്സിൽ ഇരച്ചു കയറി.
ഹരി ഒന്നും പറയാൻ ആവാതെ മുഖം താഴ്ത്തി..
ആദ്യ സമയങ്ങളിൽ, സൗഹൃദം മാത്രം മനസ്സിൽ ഉണ്ടായിരുന്ന അഞ്ചുവിനും താൻ അറിയാതെ തന്നെ, ആ സൗഹൃദം ഇഷ്ടമായി തന്റെ മനസ്സിൽ മാറുന്നത് അഞ്ചു അറിയുന്നുണ്ടായിരുന്നു.
ഹരിയുടെ ക്യരക്ടർ ഇത്രയും ദിവസം കൊണ്ട് തന്നെ മനസ്സിലാക്കിയിരുന്ന അഞ്ചു, അതുകൊണ്ട് ഒന്ന് മൂപ്പിക്കാൻ ആയി തന്നെ ആണ് അത് ഹരിയോട് പറഞ്ഞതും.
അഞ്ചു : എന്താടാ ഒന്നും പറയാത്തത്, ഞാൻ എന്താ മറുപടി കൊടുക്കേണ്ടത്.
ഹരി മുഖം പൊക്കി പതിയെ പറഞ്ഞു : മനസ്സിൽ ഉള്ളത് മറുപടിയായി പറഞ്ഞോളൂ.
അഞ്ചു അത് കേട്ട് പല്ല് കടിച്ചു കൊണ്ട് ഹരിയുടെ വയറ്റിൽ ഒരു കുത്തു കുത്തി പറഞ്ഞു : ഇങ്ങനെ ഒരു മരങ്ങോടൻ. മനസ്സിൽ ഉള്ളത് പറയാൻ പോലും അറിയില്ല.
ഹരി അഞ്ജുവിന്റെ മുഖത്തേക്ക് തന്നെ നോക്കി..
അഞ്ചു : എടാ, എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ.. ലാസ്റ്റ് ചാൻസ് ആണ്…
ഹരിയുടെ കണ്ണുകൾ വിടർന്നു. ഉടനെ പറഞ്ഞു : ഇഷ്ടം ആണ്… ഒരുപാട് ഒരുപാട് ഇഷ്ടം ആണ്..
അഞ്ചുവിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അഞ്ചു പറഞ്ഞു : കഴിഞോ?..
ഹരി : എന്തെ?..
അഞ്ചു തലയിൽ കൈ വച്ച ശേഷം : എന്നോട് ഇനി ആരാടാ പൊട്ടാ ചോദിക്കുക. ഇഷ്ടാണോ എന്ന്?..
തെളിഞ്ഞ മുഖവുമായി ഹരി ചോദിച്ചു : അഞ്ചുന് എന്നെ ഇഷ്ടാണോ?..
എന്തോ ആലോചിക്കുന്ന മുഖഭാവത്തോടെ അൽപ നേരം നിന്ന അഞ്ചു, പെട്ടെന്ന് ഹരിയോട് ചേർന്ന് കവിളിൽ ഒരു മുത്തം നൽകി പുഞ്ചിരിച്ചു പറഞ്ഞു : ഇത് പോരെ മറുപടി….
ഇത്രയും പറഞ്ഞു കൊണ്ട് പടികൾ ഇറങ്ങി അഞ്ചു ഓടി…
അഞ്ചു ഉമ്മ വച്ച കവിളിൽ കൈ വെള്ള വച്ചു കൊണ്ട് സന്തോഷം അടക്കി പിടിക്കാൻ ആവാതെ ഹരി തുള്ളിചാടി..
അഞ്ജുവിന്റെ കൂട്ടുകാരി നയനക്ക് മാത്രമേ ഇരുവരുടെയും ഇഷ്ടത്തെ പറ്റി അറിവുണ്ടായിരുന്നുള്ളു. വാല് പോലെ അഞ്ജുവിന്റെ കൂട്ടുകാരി നയന കൂടെ ഉള്ളത് കൊണ്ട് തന്നെ അധികം ആർക്കും സംശയങ്ങൾക്ക് പിടി കൊടുക്കാതെ രണ്ടു പേരും തങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ട് പോയി.
മൊബൈൽ വിപ്ലവം ഇതിനിടയിൽ വന്നതോടെ കൂടുതലായി സംസാരിക്കാൻ ഇരുവരക്കും സമയം കിട്ടി തുടങ്ങി.
പ്രണയം മുന്നിട്ട് തങ്ങളുടെ കോളേജിന്റെ രണ്ടാം വർഷത്തിന്റെ ആദ്യമായ്പ്പോഴേക്കും, സുഖവിവരങ്ങളും, ദിവസേന ഉള്ള സംസാരങ്ങൾക്കും, ഐ ലവ് യൂ പറച്ചിലുകൾക്ക് ശേഷം, പതിയെ ഉമ്മയിലേക്കും, മുന്നോട്ട് രതിയുടെ മായാലോകത്തേക്ക് എത്തുവാനും അധിക കാല താമസം ഉണ്ടായില്ല ഇരുവരുടെയും ഇടയിൽ.
