മാറി മറിഞ്ഞ ജീവിതം – 1 17അടിപൊളി 

രഞ്ജിത : അനുഭവിച്ചു മടുത്തു ഹരി,,, അയാളുടെ കൈ പതിയാത്ത ഒരു ഇഞ് സ്ഥലം ബാക്കി ഇല്ല ശരീരത്തിൽ. കൊച്ചിന്റെ അച്ചൻ അല്ലെ എന്ന് വച്ചാ.. പിന്നെ അയാൾ ഈ ജന്മത്തിൽ എന്തായാലും നന്നാവില്ല…

തല കുനിച്ചു കരയാൻ തുടങ്ങിയ രഞ്ജുവിനെ സുലോചനയും അഞ്ജുവും ചേർന്ന് കൂട്ടി കെട്ടി പിടിച്ചു.

അഞ്ചു പറഞ്ഞു : എന്നാ നാളെ തന്നെ, ഹരിയുടെ കൂടെ പോയി, ചേച്ചി ഒരു വക്കീലിനെ കാണ്..

സുലോചന : അതേ മോളെ,, അതാ നല്ലത്. അതാവുമ്പോൾ രണ്ടാമത് ഇനി ഒരു കല്യാണം…

അഞ്ജന ഉടനെ പറഞ്ഞു : രണ്ടും മൂന്നും ഒന്നും ഇല്ല ഇനി.. ഇനി ഒറ്റക്ക്, എന്റെ മോൾക്ക് വേണ്ടി ജീവിക്കണം. അമ്മ ജീവിച്ചില്ലേ…

പിന്നെ ആരും ഒന്നും മിണ്ടിയില്ല…

ഹരി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, രഞ്ജിത വിളിച്ചു : ഹരീ…

ഹരി തിരിഞ്ഞതും, രഞ്ജു നടന്ന് ഹരിയുടെ അടുത്ത് എത്തി, ഹരിയുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു : എങ്ങിനെയാ ഞാൻ നന്ദി….

ഹരി : അയ്യേ… ചുമ്മാ ബോറക്കല്ലേ ചേച്ചി…

രഞ്ജിത പിന്നെ അഞ്ജുവിനെ കെട്ടി പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞു : നീ കഴിഞ്ഞ ജന്മത്തിൽ, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഹരിയെ പോലെ ഒരുത്തനെ കിട്ടില്ലായിരുന്നു നിനക്ക്.

അഞ്ജുവും ഹരിയും കണ്ണോട് കണ്ണുകൾ കോർത്ത് പുഞ്ചിരിച്ചു…

ഹരി നടന്നു, പിന്നാലെ അഞ്ജുവും…

രഞ്ജിത കണ്ണ് തുടച്ചു ചിരിച്ചു കൊണ്ട് : അസൂയ ആവുന്നു അമ്മേ…

സുലോചനയും ചിരിച്ചു അത് കേട്ടിട്ട്…

അടുത്ത രണ്ടു മൂന്ന് ദിവസം, ഹരിയുടെ ഒപ്പം തന്നെ ആയിരുന്നു രഞ്ജിത. സ്കൂട്ടിയിൽ രാവിലെ ഇറങ്ങി രണ്ടു പെരും.
വക്കീലിനെ കണ്ടു, അത് കഴിഞ്ഞ്, കടക്കുള്ള സ്ഥലം കണ്ടത്തി, കടക്ക് ആവശ്യമായ എല്ലാം ഏർപ്പാടാക്കി, വാങ്ങി.
കൂടാതെ രഞ്ജുവിനും സുരഭിക്കും പുതിയ വസ്ത്രങ്ങൾ കൂടെ വാങ്ങി ഹരി.

എല്ലാം ഒന്ന് സെറ്റ് ആക്കിയ ശേഷം, ഒരു കൊടൈക്കനാൽ ട്രിപ്പ്‌ കൂടെ മുഴുവൻ ഫാമിലിയുമായി പോയ ശേഷം ആണ് ഹരി ഗൾഫിലേക്ക് തിരിക്കുന്നത്.

ഹരി തിരിച്ചു ഗൾഫിലേക്ക് പോകാൻ നേരം, രണ്ടു ജോഡി കണ്ണുകൾക്ക് പകരം മൂന്നു ജോഡി കണ്ണുകൾ ഈറനണിഞ്ഞു……

……………………………………………………………..

Leave a Reply

Your email address will not be published. Required fields are marked *