മാറി മറിഞ്ഞ ജീവിതം – 1 17അടിപൊളി 

ഹരി : കല്യാണം ?..

ബെന്നി ഉറക്കെ ചിരിച്ചു കൊണ്ട് : ആർക്ക് എനിക്കോ?.. നീ എന്റെ കോലം കണ്ടില്ലേ, ഏതു പെണ്ണിനാടാ പിടിക്കുക. ഇനി എങ്ങാനും പിടിച്ചാൽ തന്നെ, നാട്ടിൽ അപ്പന്റെ പേര് ഉള്ളടത്തോളം, അത് ശരിയാവാനും പോകുന്നില്ല. അപ്പോൾ ഇങ്ങനെ ഒറ്റക്ക് ജീവിക്കാൻ തീരുമാനിച്ചു. മരണം വരെ ഒറ്റക്ക്….

ഹരി മൂന്നാമത്തെ ഗ്ലാസ്‌ കാലിയാക്കി, തുപ്പി തെറിപ്പിച്ചു കൊണ്ട്, ടെൻഷനിൽ ആയ മൂഡ് വീണ്ടും തണുപ്പിച്ചു.

ഹരി : ഇനി മതിട്ടോ.. രണ്ടാ കണക്ക്. ഇന്ന് ഒന്ന് കൂടി..

ബെന്നി : നിന്റെ മുഖത്ത് കാണാനും ഉണ്ട് അത്. വാള് വെക്കുമോ?.

ഹരി : അറിയില്ല…

ബെന്നി ചിരിച്ചു കൊണ്ട്: പറഞ്ഞാൽ മതി, നിന്നെ ക്ലോസെറ്റിൽ കൊണ്ട് പോയി ഇടുന്ന കാര്യം ഞാൻ ഏറ്റു.

കൂടുതൽ വീട്ടു കാര്യങ്ങൾ ചോദിക്കാൻ ഇരു കൂട്ടർക്കും പരസ്പരം തോന്നിയില്ല. ജോലിയെ കുറിച്ച് ആയി പിന്നെ സംസാരം.

പിറ്റേന്ന് ബെന്നി സഹായിക്കാൻ എന്ന പോലെ അടുക്കളയിൽ തിരിഞ്ഞു കളിച്ചു എങ്കിലും, തന്നെ കൊണ്ട് പറ്റുന്ന പണി അല്ല എന്ന് മനസ്സിലായപ്പോൾ തിരിച്ചു പോയി.

അടുക്കളയിൽ നിന്നും ഇറങ്ങി, ബെന്നിയുടെ പിറകിൽ ആയി നിന്ന് ലാപ്ടോപ്പിൽ എത്തി നോക്കി ഹരി അശ്ചര്യത്തോടെ പറഞ്ഞു : ഹോ… എന്നാലും എന്റെ ബെന്നിയെട്ടോ…

ബെന്നി ഒന്ന് ഞെട്ടി എങ്കിലും, പിന്നെ ഹരിയെ നോക്കി ഇളിച്ചു കാണിച്ചു..

ബെന്നി ഒഴിച്ച് വച്ച ഗ്ലാസ്സ് ഹരിക്ക് നേരെ നീട്ടി……

ഹരി : എനിക്കൊന്നും വേണ്ട, ഡെയിലി ഒന്നും നടപ്പുള്ള കാര്യം അല്ല..

ബെന്നി : ഒരു കമ്പനി താടെ.. രണ്ടെണ്ണം അല്ലെ നിന്റെ കണക്ക്, അതിൽ കൂടാതെ ഞാൻ നോക്കി കൊണ്ട്..

ഹരി മനസ്സില്ല മനസ്സോടെ ഗ്ലാസ്‌ വാങ്ങി..

ദിവസങ്ങൾ മുന്നോട്ട് പോയി..

ദിവസവും രാത്രികളിൽ നീണ്ടു നിന്നിരുന്ന സംസാരത്തിനിടയിൽ ഹരി തന്റെ ജീവിതവും, ലവ് സ്റ്റോറിയും ഒരു സിനിമ കഥ പോലെ ബെന്നിക്ക് പറഞ്ഞു കൊടുത്തു.

…………………………………………………………..
ഇനി ഹരിയുടെ ജീവിതത്തിലേക്ക് പോവാം. ബെന്നിയോട് ചുരുക്കി പറഞ്ഞതിന്റെ വികസിത രൂപം…
…………………………………………………………..
ഹരി അഞ്ജുവിനെ ആദ്യമായി കാണുന്നത് കോളേജിൽ ചേർന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം കോളേജിലേക്കുള്ള ബസ്സ് യാത്രയിൽ ആണ്.

ചന്തി വരെ നീണ്ട ഇട തൂർന്ന മുടിയിൽ നിന്നും വന്ന കാച്ചിയ എണ്ണയുടെ സുഗന്ധം ആണ് തന്റെ തൊട്ട് മുന്നിൽ ബസിൽ നിന്നിരുന്ന അഞ്ചുവിലേക്ക് ഹരിയുടെ കണ്ണുകൾ നോട്ടമിട്ടത്.

ഹരി അടുത്ത കാലത്തൊന്നും ഇത്രക്ക് പ്രാർത്ഥിച്ചിട്ടില്ല,തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി അൽപം മുഖം തിരിച്ചു, ആ മുഖം ഒന്ന് കാണാൻ ആയി.

പക്ഷെ ബസ് തന്റെ കോളേജ് സ്റ്റോപ്പ്‌ എത്തുന്ന വരെ ഹരിക്ക് കാത്തിരിക്കേണ്ടി വന്നു, ആ മുഖം ഒന്ന് കാണാൻ ആയി.

ഗ്രെ കളർ ചുരിദാറിൽ, വെളുത്ത്, അൽപം നീളമുള്ള മുഖവും, ഉണ്ട കണ്ണുകളും, നീണ്ട മൂക്കും, നീണ്ട ചുണ്ടുകൾക്കുള്ളിൽ, പല്ലുകൾ കാണിച്ച് കൊണ്ട് തന്റെ മുന്നിലൂടെ കൂടെ ഉള്ള കുട്ടിയോട് സംസാരിച്ചു കൊണ്ട് നടന്ന് നീങ്ങിയ അഞ്ജുവിനെ ഹരിയുടെ കണ്ണുകൾ വിടാതെ പിന്തുടർന്നു.

(അഞ്ജുവിന് ഒരു മുഖം കൊടുക്കണം എങ്കിൽ മാളവിക മേനോന്റെ മുഖചായ കൊടുക്കാവുന്നതാണ് )

അൽപം ദൂരെ മാറി അഞ്ജുവിനെ പിന്തുടർന്നു കൊണ്ട്, തന്റെ ഗവൺമെന്റ് കോളേജിന് അടുത്തുള്ള ഗേൾസ് കോളേജിൽ ആണ് അഞ്ചു പഠിക്കുന്നത് എന്ന് മനസ്സിലാക്കി.

പിറ്റേന്ന് തന്റെ നാട്ടിൽ നിന്നും ആദ്യ ബസ്സ് കയറി, രണ്ടാമത്തെ കോളേജ് റൂട്ടിലേക്ക് ഉള്ള ബസ്സ് പിടിക്കാൻ ആയി ഹരി അൽപം നേരത്തേ തന്നെ എത്തിയിരുന്നു.

കുറച്ചു അധിക നേരത്തേ കാത്തിരിപ്പിനു ശേഷം ബസ് സ്റ്റോപ്പിലേക്ക്, ഇന്നലെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയോടൊപ്പം സംസാരിച്ചു നടന്നു വന്ന അഞ്ജുവിനെ കണ്ട്, ഹരിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി. ഒപ്പം മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും.

ഹരി മനസ്സിൽ പറഞ്ഞു ” ഇപ്പോൾ ഇതാണ് ഈ കുട്ടീടെ നാട്. ഇനി പേര്.. “..

ദിവസങ്ങൾ കടന്നു പോയി. ഹരി അഞ്ജുവിനെ കാണാനും, ഒന്നിച്ചു ബസിൽ പോകാനുമായി നേരത്തേ തന്നെ ബസ് സ്റ്റോപ്പിൽ എത്തി എല്ലാ ദിവസവും.അഞ്ജുവിന്റെ കോളേജിന്റെ സമയം തന്റെ കോളേജിന്റെ സമയവുമായി ചേരാത്തത് കൊണ്ട് തിരിച്ചു വരുമ്പോൾ ഹരിക്ക് അഞ്ജുവിനെ കാണാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *