കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഗൽബിക്ക് എന്തോപോലെ തോന്നി. ക്ഷീണം പോലെ. തല ചുറ്റുന്ന പോലെ . അവൾ എന്റെ അടുത്ത് വന്നിട്ട് എന്റെ കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു.
“സാറേ. എനിക്ക് എന്തോ പോലെ തോന്നുന്നു. ഇന്നലെയും ഇങ്ങനെ ആയിരുന്നു. തല ചുറ്റും പോലെ. അങ്ങനെയാ ഞാൻ വീണത്.”
ഞാൻ ഗൽബിയെ എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് കുറച്ചു മാറി നിന്നു. .
എന്നിട്ടു അവളോട് പറഞ്ഞു .
“എന്ത് പറ്റി എന്റെ പൊന്നിന്. രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ടാണോ.? എന്നിട്ട് എന്തേ എന്നോട് ഇന്നലെ നീ ഇത് പറയാതിരുന്നത്. വാ നമുക്ക് വീട്ടിൽ പോകാം. എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് ഹോസ്പിറ്റലിൽ പോകാം. ”
“വേണ്ട സാറേ. ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട. ഹോസ്പിറ്റലിൽ പോയാൽ അമ്മിയും ആതുവും ഇന്ദു ചേച്ചിയും പേടിക്കും. എനിക്ക് കുറച്ചു സമയം എവിടെ എങ്കിലും ഇരുന്നാൽ മതി. ”
ഞാൻ ഗൽബിയേയും കൊണ്ട് കുറച്ചു സമയം അവിടെ ഇരുന്നു.
പിന്നെ ഞാൻ ആതുവിനെ വിളിച്ചു.
“ആതു മതി വാ പോകാം.”
ആതു എന്നെ നോക്കിയിട്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ ഗൽബിയെ രണ്ടു കൈയാലും കോരിയെടുത്തു മെല്ലെ നടന്നു.
“സാറേ. വേണ്ട. ഞാൻ നടന്നോളാം. എനിക്ക് ഒന്നും ഇല്ല. സാറിന്റെ അടുത്ത് വന്നപ്പോൾ തന്നെ എന്റെ ക്ഷീണം പോയി. എനിക്ക് ഇപ്പോൾ ഒന്നും ഇല്ല. ” ഗൽബി പറഞ്ഞു. എന്നാൽ അതൊന്നും കേൾക്കാതെ ഞാൻ അവളേയും എടുത്തു നടന്നു.
ആതു ഓടി ഞങ്ങളുടെ അടുത്ത് എത്തി.. എന്നിട്ട് ചോദിച്ചു.
“എന്താ കിച്ചു ഏട്ടാ ചേച്ചിയെ ഇങ്ങനെ എടുത്തു നടക്കുന്നത്. ഇന്നും ചേച്ചി വേണോ…? ഇന്നലെ ഇങ്ങനെയാ പെട്ടന്ന് വീണത്. അത് കണ്ടു ഞാൻ പേടിച്ചു പോയി.”
“ഏയ്! ഞാൻ വീണൊന്നും ഇല്ല. ഒരു ക്ഷീണം പോലെ എന്ന് പറഞ്ഞതിനാ. സാർ എന്നെ എടുത്തു നടക്കുന്നത്. ആതു സാറിനോട് എന്നെ താഴെ ഇറക്കാൻ പറ. ” ഗൽബി പറഞ്ഞു.
“ചേച്ചി അങ്ങനെയൊക്കെ പറയും കിച്ചു ഏട്ടാ. എന്നാലും വേണ്ട ചേച്ചിയെ താഴെ ഇറക്കേണ്ട. കിച്ചു ഏട്ടൻ ചേച്ചിയെ എടുത്തു നടന്നോ. ഇല്ലെങ്കിൽ ചേച്ചി ഇന്നും വീണാലോ…?” ആതു എന്നോട് പറഞ്ഞു. ഞാൻ ഒരു നിമിഷം നിന്ന് ആതുവിനെ നോക്കി.
ആതു. ചിരിച്ചിട്ട് പറഞ്ഞു.
“അയ്യോ! കിച്ചു ഏട്ടാ. ഞാൻ കളിയാക്കിയത് അല്ല. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ. സത്യം.”
ഞാൻ കുറച്ചു ദൂരം കൂടെ ഗൽബിയെ എടുത്തു നടന്നു. പിന്നെ അവിടെ പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോൾ ഗൽബിയെ താഴെ ഇറക്കി. എന്നിട്ട് കിണറിൽ നിന്നും വെള്ളം കോരി ഗൽബിയുടെ മുഖം കഴുകിക്കൊടുത്തു. എന്നിട്ട് പറഞ്ഞു..
“വെള്ളം വേണോ കുടിക്കാൻ..?വേണേൽ കുറച്ചു വെള്ളം കുടിച്ചോ…”
“വേണ്ട സാറേ . നമുക്ക് വീട്ടിൽ പോകാം. വെള്ളം വീട്ടിൽ നിന്ന് കുടിക്കാം.”
അങ്ങനെ പറഞ്ഞിട്ട് ഗൽബി ആതുവിന്റെ കൈയിൽ പിടിച്ചിട്ട് എന്നെ നോക്കി. പറഞ്ഞു.
“ഞാൻ ആതുവിന്റെ കൈയിൽ പിടിച്ചു മെല്ലെ നടന്നോളാം. ”
ആതു ഗൽബിയുടെ അരയിലൂടെ കൈകോർത്തു പിടിച്ചു കൊണ്ട് മെല്ലെ നടന്നു. ആതുവിന്റെ കൈയിൽ നിറയെ പൂ ഉണ്ടായിരുന്നു. ഞാൻ ആ പൂവ് വാങ്ങിയിട്ട് അവരുടെ കൂടെ മെല്ലെ നടന്നു.
വീട്ടിൽ എത്തിയ ശേഷം. ആതു ഗൽബിക്ക് വെള്ളം കൊണ്ട് വന്നു കൊടുത്തു. പിന്നെ എല്ലാവരും ഒരുമിച്ച് ഇരുന്നു രാവിലെത്തെ ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഗൽബി ഓക്കെ ആയി. എന്നാലും പഴയ പോലെ എന്റെ ഗൽബി കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം ആയി. ഞാൻ ഫരിയേയും ശ്രദ്ധിച്ചു. അവൾക്ക് പക്ഷെ ഒരു കുഴപ്പവും കണ്ടില്ല.
ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും മുറ്റത്ത് ഇരുന്നു. ആതു പൂക്കളം ഒരുക്കാൻ തുടങ്ങി. അപ്പോൾ ഇന്ദു പറഞ്ഞു.
“കിച്ചു ആയിരുന്നു ഇവിടെ ഏറ്റവും നന്നായി പൂക്കളം ഒരുക്കിയിരുന്നത്..”
