മറുനാട്ടിൽ ഒരു ഓണാഘോഷം – 12 17

 

“സാറിന് അറിയാമോ.. വാടകയ്ക്ക് ആണെങ്കിലും ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീട് ഉണ്ടായിരുന്നു.. പല മാസത്തെ വാടക കൊടുക്കാൻ ഉണ്ടെങ്കിലും അവർ ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വീട്ടിരുന്നില്ല. എന്നാൽ ഇന്ന് ഞങ്ങളെ കള്ളികൾ ആക്കിയത് കൊണ്ട്. ഞങ്ങളെ ആ വീട്ടിൽ നിന്നുപോലും ഇറക്കി വിട്ടു. പിന്നെ ഞങ്ങൾ എന്ത് ചെയ്യും സാറേ. കെട്ടിക്കാൻ പ്രായമായി വരുന്ന എന്റെ മോളേയും കൊണ്ടു ഞാൻ ഇനി എവിടെ പോകും. ഞങ്ങൾ കള്ളികൾ അല്ലേ…. അങ്ങനെ ഉള്ള ഞങ്ങൾക്ക് ഇനി ആരെങ്കിലും എന്തെങ്കിലും ജോലി തരുമോ…? ജോലിയില്ലാതെ പിന്നെ ഞങ്ങൾ എങ്ങനെ ജീവിക്കും. അപ്പോൾ പിന്നെ ചാടി ചാവാതെ വേറെ എന്ത് വഴിയാ ഞങ്ങൾക്ക് ഉള്ളത്. ”

 

 

അതും പറഞ്ഞു ഫരി എന്റെ മേലെ വീണു കരഞ്ഞു . ഞാൻ ഫരിയെ കെട്ടിപിടിച്ചു. അവരെ എങ്ങനെ അശ്വസിപ്പിക്കും എന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ല. എങ്കിലും ഞാൻ പറഞ്ഞു.

 

“ദീദി ഒന്നുകൊണ്ടും പേടിക്കേണ്ട. ദീദിക്കും മോൾക്കും വേണ്ടത് എന്തായാലും ഞാൻ ചെയ്യാം. നിങ്ങൾ എന്റെ കൂടെ വാ. നിങ്ങൾക്ക് രണ്ടാൾക്കും താമസിക്കാനും ജീവിക്കാനും ഉള്ള വഴി ഞാൻ ഉണ്ടാക്കി തരാം. പക്ഷെ ഇനി ഒരിക്കലും ഇങ്ങനെ ഒരു കാര്യത്തെ കുറച്ചു ചിന്തിക്കുക പോലും അരുത്..”

 

ഞാൻ പറഞ്ഞത് കേട്ട് ഫരി എന്നിൽ നിന്നും പെട്ടന്ന് മാറി നിന്നിട്ട് എന്നെ നോക്കി. ഗൽബിയും എന്നെ നോക്കി നിൽക്കുകയായിരുന്നു.

 

 

പെട്ടന്ന് ദൂരെ നിന്നും എന്തോ അലർച്ച പോലെ ഉള്ള ഒരു ശബ്ദം കേട്ടു. ഏതോ മൃഗത്തിന്റെ പോലെ ഉള്ള ശബ്‍ദം. അപ്പോൾ ഗൽബി പറഞ്ഞു.

 

“അമ്മീ. പുലി.”

 

അവൾ പറഞ്ഞത് കേട്ട് ഞാനും ഫരിയും ഒരുപോലെ പേടിച്ചു പോയി. ഞാൻ ചുറ്റും നോക്കി. എന്നാൽ പുലി പോയിട്ട് ഒരു എലിയെ പോലും അവിടെ ഒന്നും ഞാൻ കണ്ടില്ല. പക്ഷെ ഗൽബി നിന്നതിന്റെ കുറച്ചു മാറി ഒരു വലിയ പാമ്പ് ഗൽബിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളെ ഇപ്പോൾ കൊത്തും എന്ന രീതിയിൽ .

 

അത് കണ്ട് ഞാൻ പേടിച്ചു. ഞാൻ ഒരു കാൽ മെല്ലെ പീന്നോട്ട് വെച്ചു. എന്റെ കാൽ ഒരു കൊമ്പിൽ ആണ് തട്ടിയത്. ഞാൻ ആ പാമ്പിനെ തന്നെ നോക്കികൊണ്ട് ആ കമ്പ് മെല്ലെ എടുത്തു.

 

ഒരു നിമിഷംത്തിൽ തന്നെ ഞാൻ ഗൽബിയുടെ കൈ പിടിച്ചു വലിക്കുകയും അതോടൊപ്പം ആ പാമ്പിനെ അടിക്കുകയും ചെയ്തു. അടികിട്ടിയിട്ടും വീണ്ടും കൊത്താനായി വന്ന പാമ്പിനെ ഞാൻ തല്ലി തല്ലി കൊന്നു.

 

അതിന് ശേഷം ആണ് ഞാൻ ഗൽബിയെ നോക്കുന്നത്.

 

ഗൽബി അവിടെ വീണ് കിടക്കുകയായിരുന്നു കൂടെ ഫരിയും. ഗൽബിയെ പാമ്പ് കൊത്തും എന്ന് പേടിച്ചു ബോധം കെട്ട് വീണതായിരുന്നു ഫരി . ഇരുവർക്കും പാമ്പിന്റെ കൊത്തു കിട്ടിയോ എന്ന് ഞാനും പേടിച്ചു പോയി.

 

ഞാൻ ഫരിയെ തട്ടി വിളിച്ചു.

 

“ദീദി ദീദി എഴുനേൽക്ക്..” ഫരി മെല്ലെ കണ്ണ് തുറന്ന് എന്നെ നോക്കി. എന്നിട്ട് പറഞ്ഞു.

 

“സാറേ സാറേ എന്റെ മോള്. പാമ്പ്. പാമ്പ് എന്റെ മോളെ.”

 

ഞാൻ പറഞ്ഞു.

 

“ഇല്ല ദീദി. മോൾക്ക് ഒന്നും പറ്റിയിട്ടില്ല. പാമ്പ് മോളെ ഒന്നും ചെയ്തിട്ടില്ല. ദീദി എഴുനേൽക്ക് . നമുക്ക് പോകാം ”

 

ഞാൻ പറയുന്നത് കേട്ട് അവിടെ വീണ് കിടന്നിരുന്ന ഗൽബി എഴുന്നേറ്റു . പാമ്പിനെ കണ്ട് പേടിച്ചു വിറച്ചു കിടക്കുകയായിരുന്നു ഗൽബിയും..

 

“അമ്മി എനിക്ക് ഒന്നും പറ്റിയിട്ടില്ല. എന്നെ പാമ്പ് ഒന്നും ചെയ്തിട്ടില്ല. അപ്പോഴേക്കും സാർ എന്നെ രക്ഷിച്ചു. സാർ ആ പാമ്പിനെ കൊന്നു. ഇല്ലെങ്കിൽ ആ പാമ്പ് എന്നെ കൊന്നേനെ..”

 

അങ്ങനെ പറയുന്ന ഗൽബിയുടെ നെറ്റിയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. അത് ഞാൻ അവളെ പിടിച്ചു വലിച്ചപ്പോൾ അവൾ വീണതു അവിടെയുള്ള ഒരു പാറകല്ലിൽ ആയിരുന്നു.

ആ കല്ലിൽ തട്ടി ഗൽബിയുടെ നെറ്റി മുറിഞ്ഞാണ് ചോര വന്നത്..

 

അപ്പോൾ വീണ്ടും ആ ശബ്ദം ഞങ്ങൾ കേട്ടു. അതോടെ ഗൽബി വീണ്ടും പറഞ്ഞു.

 

“അമ്മീ പുലി. ഇവിടെ എവിടെയോ പുലി ഇറങ്ങിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *