മറുനാട്ടിൽ ഒരു ഓണാഘോഷം – 12 17

 

കുറേ ദൂരം കഴിഞ്ഞു ഏതോ ഒരു സ്ഥലത്തു എത്തിയപ്പോൾ പിന്നെ അങ്ങോട്ട് റോഡ് ഒന്നും കാണാൻ ഇല്ല. വെറും ഒരു തരിശു പറമ്പ് മാത്രം . ഞാൻ അവിടെ എവിടെയോ കാർ നിർത്തി. ക്ഷീണം കാരണം ആ സീറ്റിൽ തന്നെ ഇരുന്ന് ഉറങ്ങി പോയി.

 

എപ്പോഴാണ് എനിക്ക് ഉറക്കം തെളിഞ്ഞത് എന്ന് അറിയില്ല. കാറിൽ കിടന്നിരുന്ന എന്റെ ഫോൺ എടുത്ത് ഞാൻ സമയം നോക്കി. സമയം പുലർച്ചെ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.

 

ഞാൻ മെല്ലെ അടുത്ത സീറ്റിലേക്ക് നോക്കി. ഫോണിന്റെ വെളിച്ചത്തിൽ അവിടെ ഇരുന്ന് ഉറങ്ങുന്ന ഫരിയെ ഞാൻ കണ്ടു . ഞാൻ കാറിന്റെ പിന്നിലെ സീറ്റിൽ നോക്കി. അവിടെ ഗൽബിയും കിടന്ന് ഉറങ്ങുന്നുണ്ട്.

 

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. മുഖത്തു ചോര ഒലിച്ചിറങ്ങിയ പാടുകൾ കാണാം. അവളുടെ പാവാടയിലും ബ്ലൗസിലും ഒക്കെ ചോരക്കറ കാണാം.

 

ഞാൻ ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ചുറ്റും ഒന്ന് നോക്കി. അവിടേയും നിലാവിന്റെ നേരിയ വെളിച്ചം ഉണ്ട്. പുറത്ത് ഇറങ്ങിയ ഞാൻ ദീർഘമായി ശ്വസിച്ചു.

 

അത് ഏതാ സ്ഥലം എന്ന് ഒന്നും എനിക്ക് മനസ്സിലായില്ല. ഫോണിൽ സിഗ്നൽ ഒന്നും ഇല്ല. ആകെ പെട്ടല്ലോ പടച്ചോനെ. എന്ന് എനിക്ക് തോന്നി.

 

ഞാൻ ചുറ്റും ഒന്ന് ശ്രദ്ധിച്ചു. അവിടെ എവിടെയോ നിന്ന് വെള്ളം ഒഴുകുന്ന ശബ്‍ദം ഞാൻ കേട്ടു. അപ്പോഴാണ് എനിക്ക് ദാഹം അനുഭവപ്പെട്ടത്.

 

ഞാൻ കാറിന്റെ ഡോർ തുറന്നു. ഡോറിന്റെ സൈഡിൽ വെച്ചിരുന്ന വെള്ളത്തിന്റെ കുപ്പി എടുത്തു വെള്ളം കുടിച്ചു. അതിന് ശേഷം ആ കുപ്പി കാറിൽ തിരിച്ചു വെച്ചിട്ട് കാറിന്റെ സീറ്റിൽ ഉള്ള ടർക്കി എടുത്തു ഡോർ പൂട്ടി. പൂട്ടുന്നതിനു മുൻപ് ഡോറിലെ ഗ്ലാസ് കുറച്ചു താഴ്ത്തി വെച്ചു. പിന്നെ ഡിക്കി തുറന്നു.

 

പലപ്പോഴും വർക്ക്‌ സൈറ്റിൽ പോകുന്നത് കൊണ്ട് ചിലപ്പോൾ സൈറ്റിലേക്കു വേണ്ടുന്ന എന്തെങ്കിലും സാധനം ഡിക്കിയിൽ കാണും. അത് ചിലപ്പോൾ പിക്കാസോ , വെട്ട് കത്തിയോ, മരം മുറിക്കുന്ന മെഷീനോ. എമർജൻസി ലൈറ്റ് അങ്ങനെ എന്തെങ്കിലും ഒക്കെ ആയിരിക്കും..

 

അപ്പോൾ നിങ്ങൾക്ക് തോന്നും ഒരു മാനേജർ ആയ ഞാൻ എന്തിനാ ഇതൊക്കെ കാറിൽ കൊണ്ടുപോകുന്നത് എന്ന്. അല്ലേ..? അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ചെയ്യുന്ന ജോലിയോടും വാങ്ങുന്ന കൂലിയോടും ഇത്തിരി ആത്മാർത്ഥ കൂടുതൽ ആണെന്ന്.

 

ഇടയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാൽ രാത്രിയിൽ ആണോ പകൽ ആണോ എന്നൊന്നും നോക്കാതെ ഞാൻ സൈറ്റിലേക്കു പോകും. അങ്ങനെ പോകുമ്പോൾ ആയിരിക്കും ചിലപ്പോൾ പണിക്കാർ വിളിച്ചു പറയുന്നത് അത് ഇല്ല ഇത് ഇല്ല എന്നൊക്കെ. അങ്ങനെയുള്ളപ്പോൾ ഞാൻ പോകുന്ന വഴിയിൽ അതൊക്കെ വാങ്ങി എന്റെ കാറിൽ കൊണ്ടു പോകും. ചിലപ്പോൾ അതിന്റെ ഒന്നും ആവശ്യം ഉണ്ടായിരിക്കില്ല. അപ്പോൾ അത് കാറിൽ തന്നെ കിടക്കും. ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.

 

ഞാൻ ഡിക്കി തുറന്നു നോക്കിയപ്പോൾ ഡിക്കിയിൽ ഒരു വെട്ട് കത്തി ഉണ്ടായിരുന്നു. സ്വയ രക്ഷയ്ക്ക് വേണ്ടി ഞാൻ അതും കൈയിൽ എടുത്തു . ഫോണിലെ ടോർച്ചു ഓൺ ചെയ്തു വെള്ളം ഒഴുകുന്ന ശബ്‍ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു.

 

കുറച്ചു നടന്നപ്പോൾ വഴിയൊന്നും തീരെ കാണാതെ ആയി. ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ ആ വെട്ട് കത്തി കൊണ്ടു വഴി വെട്ടിത്തെളിച്ചു മുന്നോട്ട് നടന്നു.

 

അപ്പോൾ ആണ് ഞാൻ അത് കണ്ടത്. അവിടെ കരിങ്കലുകൾ കിടയിലൂടെ ഒഴുകി വരുന്ന ഒരു അരുവി. നല്ല തെളിഞ്ഞ വെള്ളം.

 

ഞാൻ വേഗം വഴി വൃത്തിയാക്കികൊണ്ട് അവിടെ നടന്ന് എത്തി. കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു. നല്ല തണുത്ത വെള്ളം. ഞാൻ വേഗം ഷർട്ടും പാന്റും ഷഡ്ഢിയും എല്ലാം അഴിച്ചു മാറ്റി ആ ടർക്കി ഉടുത്തുകൊണ്ട് ആ അരുവിയിലേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ ആണ് എന്റെ കൈയിലെ മുറിവ് ഞാൻ ശ്രദ്ധിക്കുന്നത്.

 

എന്റെ ഇടത് കൈത്തണ്ടയിൽ നന്നായി മുറിഞ്ഞിട്ടുണ്ട്. അത് ഗൽബിയുടെ കൂടെ നിലത്ത് വീണപ്പോൾ ഉണ്ടായ പരിക്ക് ആണ് . എങ്കിലും അതൊന്നും കാര്യമാക്കാതെ ഞാൻ ആ അരുവിയിൽ ഇറങ്ങി നന്നായി ഒന്ന് മുങ്ങികുളിച്ചു. അപ്പോഴാണ് എനിക്ക് നല്ല ഉണർവ് വന്നത്. അതോടൊപ്പം കൈയിലും കാലിലും ഒക്കെ വേദനയും.

Leave a Reply

Your email address will not be published. Required fields are marked *