മറുനാട്ടിൽ ഒരു ഓണാഘോഷം – 12 17

“സാറേ ഇവിടെ പുലി ഇറങ്ങാറുണ്ട്. ”

 

അവൾ പറഞ്ഞത് കേട്ട് ഞാൻ വേഗം എഴുനേറ്റു. അവരേയും പിടിച്ചു എഴുനേൽപ്പിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു.

 

 

“വാ നമുക്ക് പോകാം. നിങ്ങൾ എന്റെ പിന്നിലായി വന്നാൽ മതി. ”

 

അങ്ങനെ പറഞ്ഞു കൊണ്ടു ഞാൻ ഗൽബിയുടെ കൈയിൽ പിടിച്ചു മെല്ലെ ശബ്‍ദം ഉണ്ടാക്കാതെ നടന്നു. കുറച്ചു നടന്ന ശേഷം ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് ഓടി. ഫരി ഞങ്ങളുടെ പിന്നാലെയും. ആ ഇരുട്ടു നിറഞ്ഞ ചെറിയ നിലാ വെളിച്ചം മാത്രം ഉള്ള ആ കാട്ടിൽ കൂടെ ഞങ്ങൾ ഓടി. എന്നാൽ

 

ഏതോ മരത്തിന്റെ വേരിൽ ഗൽബിയുടെ കാൽ തട്ടി അവൾ വീണു. അവൾ വീണത് എന്റെ മേലെയും. ഗൽബി വീണത് എന്റെ മേലെ ആയത് കൊണ്ട് . അവൾ വീഴുന്നത് എനിക്ക് കാണാൻ കഴിയാത്തത് കൊണ്ട് അവളുടെ ആ വീഴ്ചയിൽ അവളെ എനിക്ക് ശരിക്കും ചേർത്ത് പിടിക്കാനോ രക്ഷിക്കാനോ കഴിഞ്ഞില്ല. ഞാനും അവളോടൊപ്പം വീണു. ഞങ്ങൾ ഒരുമിച്ചു മറിഞ്ഞു വീണു. ഗൽബിയുടെ കൈയിലും കാലിലും എല്ലാം വീണ്ടും മുറിഞ്ഞു. എനിക്കും അവിടെ അവിടെ ആയി മുറിവുകൾ ഉണ്ടായി.

 

ഞാൻ എഴുനേറ്റ ശേഷം ഗൽബിയെ പിടിച്ചു എഴുനേൽപ്പിച്ചു മെല്ലെ നടക്കാൻ നോക്കി . എന്നാൽ അവൾക്ക് നടക്കാൻ പ്രയാസം ഉള്ളതായി എനിക്ക് തോന്നി. ഞാൻ അവളെ തട്ടിയെടുത്ത് എന്റെ തോളിൽ തൂക്കി. ഒരു കൈകൊണ്ട് ഞാൻ അവളെ പൊതിഞ്ഞു പിടിച്ചു. എന്റെ മറ്റെകൈകൊണ്ടു ഫരിയുടെ കൈയിലും പിടിച്ചു.

 

കാണുന്ന വഴിയിൽ കൂടെ ഞാൻ ഓടി. കാട്ടിൽ പുറത്ത് എത്തിയ ഞാൻ ഒടുവിൽ എന്റെ കാർ കിടക്കുന്നത് കണ്ടു. അപ്പോഴേക്കും ആ ശബ്‍ദം ഞങ്ങളുടെ അടുത്ത് എത്തുമ്പോലെ എനിക്ക് തോന്നി.

 

ഓട്ടത്തിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കിയ ഞാൻ പേടിച്ചു വിറച്ചു പോയി . കുറച്ചു ദൂരെയായി രണ്ടു തിളങ്ങുന്ന കണ്ണുകൾ എനിക്ക് കാണാം . അത് ദൂരെ ആണെങ്കിലും അത് ഗൽബി പറഞ്ഞ പുലിയുടെ കണ്ണുകൾ ആണെന്ന് എനിക്ക് മനസിലായി.

 

ഞാൻ ഗൽബിയേയും കൊണ്ടു ഫരിയുടെ കൈയിൽ പിടിച്ചു സ്പീഡിൽ ഓടി. ആ പുലി ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ വേഗം കാറിന്റെ അടുത്ത് എത്തി. പുലി ഞങ്ങളുടെ അടുത്ത് എത്താറായിരുന്നു.

 

ഞാൻ ഫരിയുടെ കൈയിൽ നിന്ന് വിട്ട് കാറിന്റെ മുൻ സീറ്റിന്റെ ഡോർ തുറന്നിട്ടു പറഞ്ഞു

 

“ദീദി വേഗം കയറ്. ”

 

എന്ന് പറഞ്ഞ ശേഷം ഞാൻ കാറിന്റെ പിന്നിലെ ഡോർ തുറന്നിട്ട്‌ എങ്ങനെയോ ഗൽബിയെ അവിടെ പിന്നിലെ സീറ്റിൽ കിടത്തി. ഗൽബിയെ കിടത്തിയ ശേഷം ഡോർ അടച്ചു. മുന്നിലേക്ക് പോകാൻ നോക്കുമ്പോഴേക്കും പുലി ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. അതുകൊണ്ട് മുന്നിലുള്ള ഡ്രൈവിങ് സീറ്റിലേക്ക് പോകാൻ എനിക്ക് കഴിഞ്ഞില്ല.

 

ഞാൻ വേഗം തന്നെ പിന്നിലെ ഡോർ തുറന്ന് അകത്ത് കയറി ഡോർ വലിച്ചടച്ചു. അതിന് ശേഷം ഞാൻ ആ സീറ്റിൽ കിടന്നു. ഞാൻ കിടന്നത് ഗൽബിയുടെ മുകളിൽ ആയിരുന്നു. അപ്പോഴേക്കും ദീദി മുൻ സീറ്റിൽ കയറി ഇരുന്ന് ഡോർ അടിച്ച് പേടിച്ചിരിക്കുകയായിരുന്നു . അങ്ങനെ കിടന്നുകൊണ്ട് ഞാനും പേടിച്ചു വിറച്ചു. കുറച്ചു സമയം വൈകിപോയിരുന്നെങ്കിൽ പുലിക്കു നല്ല മൂന് മനുഷ്യന്റെ ഇറച്ചി കിട്ടിയേനെ.

 

ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ കിടന്നു. പിന്നെ മെല്ലെ എഴുനേറ്റ് മുന്നിലെ രണ്ട് സീറ്റുകളുടെയും ഇടയിൽ കൂടെ ഞെരുങ്ങി മുന്നിലെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. പുലി കാറിന്റെ ചുറ്റും പതുങ്ങി പതുങ്ങി നടക്കുകയും കാറിൽ മുൻ കാലുകൾ ഉയർത്തി മാന്തുകയും ചെയ്യുന്നുണ്ട്.

 

പിന്നെ ഒരു നിമിഷം പോലും വൈകാതെ ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു. എന്റെ കാല് കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.

 

പിന്നെ എന്റെ കാൽ കാറിന്റെ ആക്സിലേറ്ററിൽ നിന്ന് എടുത്തതേ ഇല്ല . എത്ര സ്പീഡിൽ ആണ് ഞാൻ കാർ ഓടിച്ചത് എന്ന് എനിക്ക് അറിയില്ല. അത്രയും സ്പീഡിൽ ആണ് ഞാൻ കാർ ഓടിച്ചത്. . എങ്ങോട്ടാണ് പോകുന്നത് എന്നും . എത്ര ദൂരം പോയെന്നും എനിക്ക് അറിയില്ല. കുറച്ചു ദൂരം വരെയും ആ പുലി എന്റെ കാറിന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു എന്ന് മാത്രം എനിക്ക് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *