ഞാൻ കുളിച്ചു കയറിയ ശേഷം ആ ടർക്കി കൊണ്ട് തോർത്തി. എന്നിട്ട് വീണ്ടും അതേ ഷഡ്ഢിയും പാന്റും എടുത്ത് ഉടുത്തു. ഷർട്ട് എടുത്തു പക്ഷെ ഉടുത്തില്ല. . തിരിച്ചു പോകുന്ന വഴിയിൽ നല്ലൊരു കമ്പും കൊതിയെടുത്തു. അഥവാ ഗൽബിക്ക് നടക്കാൻ പ്രയാസം ആണെങ്കിൽ കുത്തി നടക്കാലോ എന്ന് കരുതി.
ഞാൻ മെല്ലെ നടന്ന് കാറിന്റെ അടുത്ത് എത്തി. ഞാൻ അവിടെ എത്തുമ്പോഴേക്കും ഫരിയുടെ ഉറക്കം തെളിഞ്ഞിരുന്നു. ഉറക്കം തെളിഞ്ഞപ്പോൾ കാറിൽ എന്നെ കാണാത്തത്തിൽ ഉള്ള ടെൻഷനിൽ ആയിരുന്നു ഫരി.
ഞാൻ അവിടെ എത്തി കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറി. എന്നിട്ട് ഞാൻ ചോദിച്ചു.
“ദീദി നന്നായി ഉറങ്ങിയോ…? ”
ഫരി എന്നെ തന്നെ നോക്കിയിട്ട് ചോദിച്ചു.
“സാർ എവിടെ പോയതാ..? ഇത് ഏതാ സ്ഥലം.”
ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഇത് ഏതാ സ്ഥലം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാൻ പോയത് കുളിക്കാൻ ആണ്. ”
പിന്നെ ഞാൻ കൈനീട്ടി ഡേഷ് ബോർഡിൽ ചൂണ്ടിയിട്ട് പറഞ്ഞു.
” ദീദി. അതിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ട് അതൊന്ന് തുറന്ന് എടുത്തു താ.”
എന്നാൽ ഞാൻ ചൂണ്ടി കാണിക്കുന്നത് എവിടെ എന്ന് മനസ്സിലാകാത്ത ഫരി എന്നെ നോക്കി. അപ്പോൾ ഞാൻ കൈകൊണ്ട് എത്തി പിടിച്ചു ഡേഷ് ബോർഡിൽ ഉള്ള ഡ്രോ തുറന്നു. എന്നിട്ട് അതിൽ നിന്ന് ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു.
അത് എടുക്കാനായി ഞാൻ കൈ നീട്ടിയപ്പോൾ ഫരിയുടെ തുടയിൽ എന്റെ കൈ ഉരഞ്ഞിരുന്നു.
ഫരി എന്നെ നോക്കി. ഞാൻ ഫരിയേയും. ഞാൻ അപ്പോഴാണ് ഫരിയുടെ ഇടതു കവിൾ ശ്രദ്ധിക്കുന്നത്. അവിടെ ചുവന്ന പാടുകൾ ഉണ്ടായിരുന്നു. അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു.
എന്റെ നോട്ടം ഫരിയുടെ കവിളിൽ ആണെന്ന് മനസ്സിലാക്കിയ ഫരി മെല്ലെ അവളുടെ കവിളിൽ തലോടി. ഞാൻ ഫരിയോട് വീണ്ടും പറഞ്ഞു.
“സോറി ദീദി. ഞാൻ അറിയാതെ. ”
“ഏയ്! അത് സാരമില്ല സാർ. സാർ അപ്പോൾ അവിടെ വന്നില്ലായിരുന്നു എങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു . സാർ എന്റെ കവിളിൽ തല്ലിയതിൽ എനിക്ക് ഒരു വേദനയും ഇല്ല. സാർ വേണമെങ്കിൽ ഇനിയും ഇനിയും എന്നെ തല്ലിക്കോ. എനിക്ക് ഒന്നും ഇല്ല. ഞാൻ ചെയ്തത് അത്രയും വലിയൊരു തെറ്റാണ്. ഞാൻ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. അതുകൊണ്ടല്ലേ ഇപ്പോൾ സാറും..”. അങ്ങനെ പറഞ്ഞ ശേഷം ഫരി കരഞ്ഞു..
“എന്തിനാ ഇങ്ങനെ കരയുന്നത് ദീദി. അതിന് മാത്രം ഇപ്പോൾ ഒന്നും ഉണ്ടായില്ലല്ലോ. ഇനിയുള്ള കാര്യത്തെക്കുറിച്ചു ഓർത്ത് ദീദി ടെൻഷൻ ആകേണ്ട. നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം.”
അങ്ങനെ പറഞ്ഞു ഞാൻ ആ കിറ്റ് എടുത്തു തുറന്നു അപ്പോൾ ആണ് എനിക്ക് ഗൽബിയുടെ കാര്യം ഓർമ്മ വന്നത്. അവളുടെ മുഖത്തൊക്കെ ചോരക്കറ കണ്ടതാണ്.
ഞാൻ വേഗം കാറിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ ആണ് ഫരി വീണ്ടും
“സാറേ ” എന്ന് വിളിച്ചു കരയുന്നത് കേട്ടത്.
“എന്താ എന്ത് പറ്റി ദീദി…? എന്തെങ്കിലും പ്രശ്നം ഉണ്ടോ …? ദീദിക്ക് എന്തെങ്കിലും പറ്റിയായിരുന്നോ” ഞാൻ ചോദിച്ചു.
ദീദി എന്റെ ഇടതു കൈത്തണ്ടയിൽ നോക്കിയിട്ട് പറഞ്ഞു.
“സാറിന്റെ കൈയിൽ…? ” അതും പറഞ്ഞു ദീദി കരഞ്ഞു. എന്നിട്ട് വീണ്ടും പറഞ്ഞു.
“ഞാനും എന്റെ മോളും കാരണം. സാറിന്റെ കൈയും മുറിഞ്ഞല്ലോ..? സാർ എന്തിനാ ഞങ്ങളെ രക്ഷിക്കാൻ അവിടെ വന്നത്. അതുകൊണ്ടല്ലേ സാറിന്റെ കൈയിൽ മുറിഞ്ഞത്. സാറിന് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത്. മറ്റുള്ളവരെ പോലെ സാറിനും ഞങ്ങൾ എവിടെ എങ്കിലും കിടന്ന് ചത്തു പോയിക്കോട്ടെ എന്ന് കരുതിയാൽ പോരായിരുന്നോ…?”
അങ്ങനെ പറഞ്ഞ ശേഷം ഫരി കരഞ്ഞു.
“ഏയ്…. ഏയ്. ഇത് ഒന്നും ഇല്ല. ഇന്നലെ അവിടെ വീണപ്പോൾ ഏതോ ഒരു കമ്പു കൊണ്ട് ഒന്ന് കോറിയാത. അത് വലിയ സാരമില്ല. ഇതിനാണോ ദീദി ഇങ്ങനെയൊക്കെ പറയുന്നത്.. ദീദി വാ നമുക്ക് മോളെ നോക്കാം.. .”
