മനു സാർ തനിക്ക് ഈ രാത്രിയിലും മെസ്സേജ് അയച്ചു.
അവളോട് സംസാരിക്കാൻ സമയം എടുത്തു.
അവളുടെ വീടിനെക്കുറിച്ച് ചോദിച്ചു.
അവളുടെ മനസ്സിനെ കേട്ടു.
അവൾക്ക് അത് വലിയ കാര്യമായിരുന്നു.
ആ രാത്രി, എയ്ഞ്ചൽ ആദ്യമായി തന്റെ ഇഷ്ടത്തെ പേടിക്കാതെ നോക്കി.
മറ്റൊരുവശത്ത്, മനുവിന്റെ മനസ്സ് പൂർണ്ണമായി മാറിക്കഴിഞ്ഞിരുന്നു.
മെഹർ അവന്റെ ഉള്ളിൽ വരച്ചിരുന്ന പുതിയ രേഖകൾ ഇപ്പോൾ അവനെ മറ്റൊരു വഴിയിലേക്ക് നയിക്കാൻ തുടങ്ങി.
അവൻ ഫോൺ ഓഫ് ചെയ്തു.
പക്ഷേ എയ്ഞ്ചലിന്റെ അവസാന വാചകം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുനിന്നു
“ഇന്നത്തെ ചാറ്റ് ഞാൻ മറക്കില്ല.”
പിറ്റേ ദിവസം സ്കൂളിൽ, പതിവുപോലെ മനുവും മെഹറും അവരുടെ സമയത്ത് തന്നെ എത്തി.
ആരും അധികം എത്തിയിട്ടില്ലാത്ത സമയം.
സ്റ്റാഫ് റൂം തുറന്നിരുന്നു. അതുകൊണ്ട് വരാന്തയിൽ നിൽക്കാതെ, രണ്ടുപേരും അകത്ത് ഇരുന്നു.
മെഹർ കസേരയിൽ അല്പം ചാരി ഇരുന്നു. മനു മേശയുടെ അരികിൽ ഇരുന്ന് ഫോൺ എടുത്തു.
മെഹറിന്റെ മുഖത്ത് ഇന്നലെ നടന്ന കാര്യങ്ങളുടെ ഒരു നാണം അപ്പോളും ഉണ്ടായിരുന്നു….
“ഇന്നലെ നീ പോയതിന് ശേഷം…”
മനു പറഞ്ഞു.
“എന്താ?” മെഹർ ചോദിച്ചു.
“എയ്ഞ്ചലിന് ഞാൻ വീണ്ടും മെസ്സേജ് അയച്ചു.”
മെഹറിന്റെ കണ്ണുകൾ അല്പം വലുതായി.
“ആഹാ… പിന്നെ?”
“നോക്ക്.”
മനു ഫോൺ അവളുടെ കൈയിൽ കൊടുത്തു.
മെഹർ ചാറ്റ് പതുക്കെ വായിക്കാൻ തുടങ്ങി.
ആദ്യ വരികൾ വായിക്കുമ്പോൾ അവൾ ചിരിച്ചു.
എയ്ഞ്ചലിന്റെ മടിയുള്ള മറുപടികൾ, മനുവിന്റെ സൂക്ഷിച്ചുള്ള ചോദ്യങ്ങൾ, എല്ലാം അവൾ ശ്രദ്ധിച്ചു.
പക്ഷേ ഒരു വരിയിൽ എത്തിയപ്പോൾ അവളുടെ ചിരി നിശ്ചലമായി.
She is ready to share you for us.
മെഹർ ആ വരി വീണ്ടും വായിച്ചു.
പിന്നെ മനുവിനെ നോക്കി.
“അതെന്താ മനു അവർ ഉദ്ദേശിക്കുന്നത് …?”
മനു അതിന് ചിരിച്ചു.
“എന്താണെന്ന് തനിക്ക് അറിയില്ലേ ?”
“ഇത് സാധാരണ വരിയല്ല മനു.”
അവൾ ഫോൺ അവന്റെ മുന്നിലേക്ക് തിരിച്ചു കാണിച്ചു.
“‘For us’ എന്നാണ് പറഞ്ഞിരിക്കുന്നത്. എയ്ഞ്ചലിന് മാത്രമല്ല.”
മനു ആ വരി വീണ്ടും നോക്കി.
അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്.
“Us…”
അവൻ പതുക്കെ ആവർത്തിച്ചു.
മെഹർ അവനെ നോക്കി, ചുണ്ടിൽ ചെറിയൊരു കുസൃതിയോടെ പറഞ്ഞു.
“ആർദ്രയും.”
മനു അവളെ നോക്കി.
“ആർദ്രയോ?”
“ഹ്മ്മ്.”
മെഹർ ചിരിച്ചു.
“ലക്ഷ്മി തീയാണ്. എയ്ഞ്ചൽ മഞ്ഞ്. ആർദ്ര… അവൾ വേറെ ഐറ്റം ആണ്.”
“മെഹർ…”
മനു അല്പം ശകാരിക്കുന്ന പോലെ വിളിച്ചു.
“കാര്യം പറഞ്ഞതാ,” അവൾ പറഞ്ഞു.
“നീ അവളെ ശ്രദ്ധിച്ചിട്ടുണ്ടോ ശരിയായി? ആ കണ്ണടയ്ക്കും, ബോബ് കട്ടിനും, അലസമായ നടപ്പിനും അപ്പുറം?”
“ഇനി ഇതും കൂടി പറയണ്ട.”
മനു തലകുനിച്ചു.
“അല്ലെങ്കിൽ തന്നെ അവരുടെ മുഖത്ത് നോക്കാൻ ആകെ എന്തോ പോലെ ആയി ഇരിക്കുകയാണ്.”
മെഹർ ചിരിച്ചു.
“ഇപ്പോൾ ആണ് മനു എനിക്ക് കുറച്ച് സമാധാനം തോന്നുന്നത്.”
“എന്തിന്?”
“ഞാൻ മാത്രം അല്ലല്ലോ.”
അവൾ ശബ്ദം അല്പം മൃദുവാക്കി.
“നീ എന്നിലേക്ക് മാത്രം ഒതുങ്ങിപ്പോയി എന്ന കുറ്റബോധം എനിക്ക് കുറയുന്നു.”
മനു അവളെ നോക്കി.
“അതിന് വേണ്ടിയാണല്ലോ നീ എന്നെ ഇതിലേക്ക് തള്ളിവിട്ടത്.”
“തള്ളിവിട്ടത് അല്ല.”
മെഹർ പുഞ്ചിരിച്ചു.
“വാതിൽ തുറന്നുകാണിച്ചതാണ്.”
“അതിൽ ഒരു വ്യത്യാസവും ഇല്ലാ?”
“ഉണ്ട്.”
അവൾ ചിരി അടക്കി പറഞ്ഞു.
“നീ നടക്കണോ വേണ്ടയോ തീരുമാനിക്കുന്നത് നീയല്ലേ.”
മനു അവളെ നോക്കി നിന്നു.
“പിന്നെ കിട്ടാൻ പോകുന്നത് അത്രയും വിലപിടിപ്പുള്ളത് ആണെങ്കിൽ…”
മെഹർ വാക്ക് പകുതിയിൽ നിർത്തി.
“മെഹർ…”
മനു വീണ്ടും വിളിച്ചു.
“ശരി ശരി… ഞാൻ ഒന്നും പറയുന്നില്ല.”
അവൾ ഫോൺ തിരികെ നൽകി.
കുറച്ച് നിമിഷം രണ്ടുപേരും മിണ്ടാതെ ഇരുന്നു.
പുറത്ത് സ്കൂളിന്റെ ആദ്യ തിരക്കുകൾ പതിയെ തുടങ്ങുന്ന ശബ്ദം കേൾക്കാൻ തുടങ്ങി.

Next part yevide. Waiting aaan