മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 5 26

 

പക്ഷേ ആ രാത്രി സംഭവിക്കാൻ പോകുന്നത്…
അവൾ കരുതിയതിൽ നിന്ന് പൂർണ്ണമായും വേറെയായിരുന്നു.

—————————————-

 

ആ പേര് മെഹർ ഒന്നുകൂടെ ഉരുവിട്ടു…..

 

എയ്ഞ്ചൽ

 

“മെസ്സേജ് ആണോ?”

 

“ഹ്മ്മ്.”

 

“എന്താ അയച്ചത്?” മെഹർ ചോദിച്ചു

 

“കഴിഞ്ഞ ഓണത്തിന് ഒരു ഫോട്ടോ എടുത്തിരുന്നു…… അവൾ അന്ന് അയച്ചിരുന്നു.

ഞാൻ ഉച്ചക്ക് അതിന് ഒരു ഇമോജി അയച്ചിരുന്നു.

അതിന് താങ്ക്യൂ പറഞ്ഞതാ.”

നോക്കട്ടേ……

 

മെഹർ അവന്റെ കയ്യിൽ നിന്ന് ഫോൺ പതുക്കെ വാങ്ങി.

 

ചാറ്റ് തുറന്നു.
ഫോട്ടോ നോക്കി.

 

ഓണം സെലിബ്രേഷൻ ദിനത്തിലെ ആ ചിത്രം.
മനുവും എയ്ഞ്ചലും ഒരേ ഫ്രെയിമിൽ.
എയ്ഞ്ചലിന്റെ മുഖത്ത് നാണം കലർന്നൊരു ചിരി.
മനുവിന്റെ മുഖത്ത് പതിവ് സൗമ്യമായ പുഞ്ചിരി.

മനു അവളെ ചുമലിൽ പിടിച്ചു ചേർത്ത് നിർത്തിയിരിക്കുന്നു…

 

മെഹർ കുറച്ച് നേരം ചിത്രം നോക്കി.

 

“എയ്ഞ്ചൽ സുന്ദരിയാണ് അല്ലേ…”

 

“അതെ,” മനു ശാന്തമായി പറഞ്ഞു.

 

“ലക്ഷ്മിയെ പോലെ ബോൾഡ് അല്ല… പക്ഷേ വേറൊരു ഭംഗി ഉണ്ട്.”

 

“ഹ്മ്മ്.”

 

“ഇത് ഓണത്തിനാണോ എടുത്തത്?” മെഹർ ചോദിച്ചു

 

“അതെ. അന്ന് അവൾ ഫോട്ടോ അയച്ചിരുന്നു. ഞാൻ മറുപടി കൊടുത്തില്ല. ഇന്ന് നോക്കിയപ്പോൾ… കൊടുക്കാമെന്ന് തോന്നി.”

 

മെഹർ അവനെ നോക്കി.

“അതെന്താ മോന് ഇന്ന് അങ്ങനെ തോന്നിയത് ?”

 

മനു ഒന്ന് കണ്ണ് മാറ്റി.

“ചുമ്മാ…” ചിരിയോടെ പറഞ്ഞു

 

“ചുമ്മാ?”

 

“അവൾ അന്ന് അയച്ചപ്പോൾ മറുപടി കൊടുക്കാതിരുന്നത് ശരിയായില്ലെന്ന് തോന്നി. അത്ര തന്നെ.”

 

മെഹർ കുറച്ച് നേരം അവനെ നോക്കി നിന്നു.
അവളുടെ മുഖത്ത് സംശയം ഉണ്ടായിരുന്നെങ്കിലും, അത് ദേഷ്യമായിരുന്നില്ല.
കൂടുതൽ… മനുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു നോക്ക്.

 

“ഞാൻ റിപ്ലൈ കൊടുക്കട്ടെ?”
അവൾ ചോദിച്ചു.

 

മനു അവളെ നോക്കി.

 

“എന്ത്?”

 

“ചുമ്മാ… കാഷ്വലായി.”

 

“മെഹർ…”

 

“എന്താ? പേടിയാണോ ?”

 

“പേടിയല്ല. എന്തിന്?”

 

“അവളുടെ സന്തോഷം കുറച്ച് കൂടി കൂടട്ടെ.”
മെഹർ ചെറിയൊരു ചിരിയോടെ പറഞ്ഞു.

 

“ഉച്ചക്ക് ഒരുത്തിയെ ഞാൻ വല്ലാതെ സന്തോഷിപ്പിച്ചാ വിട്ടത്…”

 

ലക്ഷ്മിയെ ? മെഹർ ചോദിച്ചു

 

ഹാ….

 

“ഞാൻ അത്രയൊന്നും ചെയ്യില്ല. സാധാരണ പോലെ.”

 

മനു ഒരു നിമിഷം ആലോചിച്ചു.
പിന്നെ മൂളി.

 

“ഹ്മ്മ്…”

മെഹർ ഫോൺ കൈയിൽ പിടിച്ച് കുറച്ച് നേരം ചിന്തിച്ചു.
പിന്നെ ടൈപ്പ് ചെയ്തു.

 

നൈസ് ഫോട്ടോ ആയിരുന്നു എയ്ഞ്ചൽ.

സോറി, അന്ന് മറുപടി തരുവാൻ മറന്നു പോയി.

 

മെഹർ അയയ്ക്കുന്നതിന് മുമ്പ് മനുവിനെ നോക്കി.

 

“ഇങ്ങനെ മതി അല്ലേ?”

 

മനു ആ മെസ്സേജ് വായിച്ചു.
അത് വളരെ സാധാരണമായിരുന്നു.
പക്ഷേ അതിനുള്ളിൽ ചെറിയൊരു ചൂട് ഉണ്ടായിരുന്നു.

 

“മതി.”

 

മെഹർ മെസ്സേജ് അയച്ചു.

 

ഫോൺ മേശപ്പുറത്ത് വച്ചു.

“ഇനി നോക്കാം… നിന്റെ എയ്ഞ്ചൽ എന്ത് മറുപടി പറയും എന്ന്.”

“എന്റെ എയ്ഞ്ചൽ ആണോ?”
മനു അവളെ നോക്കി.

 

മെഹർ ചിരിച്ചു.

 

അപ്പോഴാണ് മനുവിന്റെ ഫോൺ വീണ്ടും തെളിഞ്ഞത്.

 

എയ്ഞ്ചൽ.

 

മനു ഫോൺ എടുത്തു നോക്കി.

 

എയ്ഞ്ചൽ: കുഴപ്പമില്ല സാർ… സാറിന് ഇഷ്ടമായല്ലോ, അത് മതി.

 

മനു അത് വായിച്ചപ്പോൾ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.

 

“എന്താ?” മെഹർ അവന്റെ മുഖം നോക്കി ചോദിച്ചു.

“എയ്ഞ്ചൽ ആണ്. ഫോട്ടോ ഇഷ്ടമായല്ലോ, അത് മതി എന്ന്.”

 

“ഓഹോ…” മെഹർ അവന്റെ കൈയിൽ നിന്ന് ഫോൺ പതുക്കെ വാങ്ങി.


“നല്ല സന്തോഷം ആയിട്ടുണ്ട് അവൾക്ക് .”

 

“ഒരു ഫോട്ടോയ്ക്ക് ഇമോജി ഇട്ടത് കൊണ്ടാകും” മനു പറഞ്ഞു

 

“. പക്ഷേ ആ ഇമോജി ആരാണ് കൊടുത്തത് എന്നതാണ് കാര്യം.”

അവൾ അവനെ ഒന്ന് കളിയായി നോക്കി.

 

“റിപ്ലൈ കൊടുക്കട്ടെ?” മെഹർ ചോദിച്ചു

 

“കൊടുക്കൂ…” മനു ചിരിച്ചു. “പക്ഷേ അധികം ആകേണ്ട .”

1 Comment

Add a Comment
  1. Next part yevide. Waiting aaan

Leave a Reply

Your email address will not be published. Required fields are marked *