“കണ്ടു.”
“എന്നിട്ട് ഒന്നും പറഞ്ഞില്ല.”
“പറയേണ്ട കാര്യമുണ്ടായില്ല.”
“അവൾ അത് എന്തിനാണ് ഇടുന്നത് എന്ന് നിനക്കറിയില്ലേ?”
“അറിയാം.”
“അപ്പോൾ പിന്നെ?”
മനു ഒരു ദീർഘശ്വാസം വിട്ടു.
“ഇപ്പോൾ എന്താണ് താൻ പറയുന്നത്?”
“അവൾക്ക് ഒരു മെസ്സേജ് അയക്ക്.”
“ആർക്കു?”
“ലക്ഷ്മിക്ക്.”
“ഇപ്പോൾ?”
“അതെ.”
“ഈ സമയത്ത്?”
“മനു എയ്ഞ്ചലിന് ഏത് സമയത്തും മെസ്സേജ് അയക്കാമെങ്കിൽ, ലക്ഷ്മിക്ക് പറ്റില്ലേ?”
“അത് വേറെ ആയിരുന്നു.”
“വേറെ ഒന്നുമല്ല. നീ വേറെ ആക്കി കാണുന്നതാണ്.”
മനു കുറച്ച് നേരം മിണ്ടാതെ നിന്നു.
“എന്ത് ചോദിക്കും?”
മെഹർ ഉടനെ പറഞ്ഞു.
“ഫോട്ടോ ഒന്നും കാണാറില്ലല്ലോ എന്ന് ചോദിക്ക്.”
“അത് വേണോ ?”
“അതെ. വളരെ സാധാരണമായി. അവൾ കുറച്ച് ദിവസമായി സ്റ്റാറ്റസ് ഇടാതെ ഇരിക്കുകയാണ് അല്ലേ?”
“അതെ.”
“അപ്പോൾ ചോദിക്കാൻ പറ്റില്ലേ? ‘ഇപ്പോഴൊന്നും സ്റ്റാറ്റസ് കാണുന്നില്ലല്ലോ’ എന്ന്.”
മനു ചിരിച്ചു.
“അത് ചോദിച്ചാൽ അവൾക്ക് സന്തോഷം ആകും.”
“അതല്ലേ വേണ്ടത്?”
“നിനക്ക് എന്താണ് വേണ്ടത് മെഹർ?”
“എനിക്ക് വേണ്ടത്…”
അവൾ കുറച്ച് നിമിഷം നിശ്ശബ്ദമായി.
“നീ ആരോടാണ് എന്ത് തോന്നുന്നതെന്ന് പേടിക്കാതെ അറിയുക. മറച്ച് വെക്കാതെ എന്നോട് പറയുക. അത്ര മാത്രം.”
മനു ഫോൺ കൈയിൽ എടുത്തു.
“സെൻഡ് ചെയ്യട്ടെ?”
“എന്ത് ടൈപ്പ് ചെയ്തിട്ടുണ്ട്?”
മനു പതുക്കെ വായിച്ചു.
“ലക്ഷ്മി… ഇപ്പോൾ സ്റ്റാറ്റസ് ഒന്നും കാണുന്നില്ലല്ലോ?” പഠനത്തിൽ മുഴുകിയോ?”
മെഹർ ചിരിച്ചു.
“വളരെ ടീച്ചർ ടോൺ ആയി പോയി.”
“അപ്പോൾ?”
“നോർമലായി ചോദിക്ക് .”
മനു ഡിലീറ്റ് ചെയ്തു . വീണ്ടും ടൈപ്പ് ചെയ്തു.
“ഇപ്പോൾ ഫോട്ടോസ് ഒന്നും കാണുന്നില്ലാലോ….
മെഹർ ചിരിച്ചു.
“ഇത് മതി. അയക്ക്.”
“ഹ്മ്മ്?”
മനു ചിരിച്ചു.
പിന്നെ മെസ്സേജ് അയച്ചു.
കുറച്ച് നേരം മറുപടി വന്നില്ല.
മനു ഫോൺ മേശപ്പുറത്ത് വെച്ചു.
“കണ്ടോ? ഉറങ്ങിയിട്ടുണ്ടാകും.”
“അല്ല.”
മെഹർ പറഞ്ഞു.
“അവൾ ഇപ്പോൾ ആ മെസ്സേജ് പത്ത് പ്രാവശ്യം വായിക്കുന്നുണ്ടാകും.”
അതു പറഞ്ഞതും മനുവിന്റെ ഫോണിൽ മറുപടി വന്നു.
ലക്ഷ്മി: സാർ, അതിന് ഇപ്പോൾ എന്റെ ഫോട്ടോസ് ഒന്നും ശ്രദ്ധിക്കാറില്ലലോ ?
മനു മെഹറിനോട് മെസ്സേജ് എന്തെന്ന് പറഞ്ഞു..
മെഹർ ചിരിച്ചു.
“പറഞ്ഞില്ലേ?”
മനു ടൈപ്പ് ചെയ്തു.
മനു: കാണാറുണ്ട്.
ലക്ഷ്മിയുടെ മറുപടി ഉടൻ വന്നു.
ലക്ഷ്മി: അപ്പോൾ കാണാൻ വേണ്ടി ഇടണോ ?.
മനു വായിച്ചിട്ട് ചിരിച്ചു.
“കണ്ടോ? ഇതാണ് ലക്ഷ്മി.”
മെഹർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“മറുപടി കൊടുക്ക്.”
മനു: സ്റ്റാറ്റസ് ഇടുന്നത് നിനക്കിഷ്ടമുള്ളതാണെങ്കിൽ ഇടൂ. കാണേണ്ടവർ ഒക്കെ കാണുന്നുണ്ട്….
ലക്ഷ്മി: എനിക്ക് തോന്നിയത് സാർ ഫോട്ടോ കണ്ടിട്ട് മൈൻഡ് ചെയ്തില്ല എന്നാണ്.
മനു കുറച്ച് നിമിഷം മിണ്ടാതെ നിന്നു.
“എഴുത്,” അവൾ പതുക്കെ പറഞ്ഞു.
“സത്യം പറഞ്ഞാൽ മതി.”
മനു ടൈപ്പ് ചെയ്തു.
മനു: കണ്ടിരുന്നു.
മറുപടി കുറച്ച് നിമിഷം വൈകി.
ലക്ഷ്മി: പിന്നെ ഒന്നും പറഞ്ഞില്ലല്ലോ.
മനു: എല്ലാത്തിനും പറയണം എന്നില്ല.
ലക്ഷ്മി: ചിലപ്പോൾ പറയണം സാർ. അല്ലെങ്കിൽ കാത്തിരിക്കുന്നവർക്ക് വിഷമം ആകും.
ആ വരി വായിച്ചപ്പോൾ മനുവിന്റെ ചിരി മങ്ങി.
അവൾ അയക്കുന്ന ഓരോ മെസേജും അവൻ മെഹറിനോട് പറഞ്ഞുകൊണ്ടിരുന്നു….
കണ്ടോ…….. “ഇതാണ് അവൾ,” മെഹർ പതുക്കെ പറഞ്ഞു.
“പേടിയില്ലാതെ പറയും.”
മനു മറുപടി ടൈപ്പ് ചെയ്തു.
മനു: കാത്തിരിക്കാനും മാത്രം ഉണ്ടോ ?.
ലക്ഷ്മി: ഉണ്ട് ?
മനു വീണ്ടും ടൈപ്പ് ചെയ്തു.
മനു: അത് നിനക്ക് കൂടുതൽ ബുദ്ധിമുട്ട് ആകും…

Next part yevide. Waiting aaan