മൗനത്തിൽ പറഞ്ഞത് – 1 1അടിപൊളി  

മൗനത്തിൽ പറഞ്ഞത് – 1

[ Lechu ]


ഞാൻ എനിക്ക് തോന്നിയത് എഴുതുന്നു ഇഷ്ടപെടേണ്ടവർക്ക് ഇഷ്ടപെടാം … കഴിഞ്ഞ കഥ ശരിക്കും എനിക്ക് നല്ല അടിയാണ് തന്നത് അതിനാൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാൻ ഈ കഥയെഴുതുന്നത് ഇഷ്ടപെട്ടാൽ സപ്പോർട് ചെയ്യണേ

തിരക്കിൽനിന്നും തിരക്കിലേക്കുപോകുന്ന മത്സരബുദ്ധിയോടുകൂടിപോകുന്ന വാഹനങ്ങളും അതിനേക്കാളും തിരക്കുകളുള്ള മനുഷ്യന്മാരും…. കൂവിവിളിക്കുന്ന വണ്ടികളുടെ ശബ്ദത്തിൽ നിന്ന് കുറച്ചുമാറിയാണ്. നാഗരിക ജീവിതത്തിലെ വലിയവീട്ടിലാണ് മേനോൻ സാറും ഭാര്യ ഗിരിജയും ഒരേയൊരു മകൻ ആര്യൻ മേനോനും .മേനോൻ സാർ നാലാളുകൂടുന്നിടത്തെ പ്രധാനി…

എല്ലാവരും അംഗീകരിക്കുന്ന , ബഹുമാനിക്കപ്പെടുന്ന സ്വഭാവം വലിയ ബിസിനസ്സ് മാഗ്നെറ് . എങ്ങിനെ ആ മനുഷ്യനെ വിവരിക്കാമോ അതിനുമപ്പുറമാണ് അയാൾ .

എന്താണോ മേനോൻ സാർ അതിനു വിപീരീതമായ മകനും .

പഠിപ്പെല്ലാം ഉഴപ്പി ഇപ്പോൾ 25 വയസ്സിൽ MBA ചെയ്യാനായി അവിടെയെങ്കിലും രക്ഷപ്പെടുമോ എന്ന് ചിന്തിച്ചു മേനോൻ സാർ നിർബന്ധിച്ചുവിടുന്ന ആര്യന് തീരെ താല്പര്യമില്ല ഈ പഠനവും …

പിന്നെ അവിടെ പെൺകുട്ടികൾ ഉണ്ടാകുമല്ലോ എന്നതാണ് അവനു കുറച്ചു സമാധാനം .പുകവലിയും ആഡംബര കാറും എല്ലാമായി ഒരു ജീവിതം .4 കിലോമീറ്റർ അപ്പുറമുള്ള കോളേജിൽ ചേരുമ്പോൾ അല്ല ചേർക്കുമ്പോൾ അവനു അതുവെറും നേരംകളയാനുള്ള ഒരു സ്ഥലം മാത്രമാണ് .കാണാൻ സുന്ദരനും അതിനേക്കാൾ തെമ്മാടിത്തരവുമുള്ള പയ്യൻ ചുരുക്കിപ്പറഞ്ഞാൽ അതാണ് ആര്യൻ

ഗ്രാമഭംഗിയാൽ നിറഞ്ഞ .. കാലത്തേ കിളികളും ചെറിയ ചെലിച്ചൂരുമുള്ള പാടത്തിനപ്പുറം ഒരു ചെറിയ വലിയ തറവാട്. ആ വീടിനു മാളവിക ഭവനം എന്നപേരും.

രാഘവൻ നായരുടെയും സുജാതയുടെയും വീടിന് ആ പേരിടാൻതന്നെ കാരണം അവരുടെ ഒരേയൊരു മകളാണ്, മാളവിക 23 വയസ്സ് .

മാളവിക എപ്പോഴും പുഞ്ചിരിക്കുന്ന സുന്ദരി ,എപ്പോഴും എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന നന്നായി പഠിക്കുന്ന പെൺകുട്ടി ,സ്വന്തമായി ഒരു കരിയർ ഉണ്ടാകണം അതാണ് അവളുടെ സ്വപ്നം .പക്ഷെ

ജീവിതം ചിലപ്പോൾ നമ്മൾ വരച്ചുവെക്കുന്ന നടക്കില്ലല്ലോ , ഡിഗ്രി കഴിഞ്ഞതും റിലേറ്റീവ് ഒരു ആലോചനകൊണ്ടുവരികയും വിവാഹം നടക്കുകയും ചെയ്തു .വിവാഹത്തിനുശേഷം അവൾ മറ്റൊരു ജീവിതത്തിലേക്ക് കടന്നു ഭർത്താവു രാഹുൽ ജോലി ആവശ്യത്തിനായി വിദേശത്താണ് ,വിവാഹശേഷം താമസിയാതെ അവൻ മടങ്ങി ,ആ ബന്ധത്തിൽ സ്നേഹമുണ്ടായിരുന്നു പക്ഷെ എന്തോ

ദൂരമായുണ്ടായിരുന്നു അതിനിടയിലാണ് അവരുടെ കുഞ്ഞു ജനിക്കുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞു അവളെ അമ്മക്ക് ഏല്പിച്ചാണ് അവൾ കോളേജിലേക്ക് പോകാനൊരുങ്ങുന്നത്

അന്നും മാളവിക വളരെ നേരത്തെ എഴുന്നേറ്റു.പുറത്ത് മഴയുടെ ചെറിയ ശബ്ദം.ജനൽ തുറന്നപ്പോൾ തണുത്ത കാറ്റ് മുറിയിലേക്ക് വന്നു.കുഞ്ഞ് കട്ടിലിൽ ശാന്തമായി ഉറങ്ങുകയായിരുന്നു.മാളവിക കുറച്ച് നിമിഷം അവളെ നോക്കി നിന്നു.അവളുടെ മുഖത്ത് ഒരു പുഞ്ചിരി.പതുക്കെ കുഞ്ഞിന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി.

“അമ്മയുടെ കുഞ്ഞല്ലേ…”

കുഞ്ഞ് ഉറക്കത്തിൽ ചെറുതായി അനങ്ങി.

അവൾ ചിരിച്ചു.അടുക്കളയിലേക്ക് പോയി ചായ വെച്ചു.അപ്പോഴേക്കും അമ്മ എഴുന്നേറ്റിരുന്നു.

“മോളേ, നീ ഇന്നും നേരത്തെ എഴുന്നേറ്റോ?”

“കുഞ്ഞ് രാത്രി രണ്ടുതവണ എഴുന്നേറ്റു അമ്മേ.”

“നീ കുറച്ചെങ്കിലും ഉറങ്ങണം.”

മാളവിക ചിരിച്ചു.

“അത് കുഞ്ഞിനോട് പറയണം.”

അമ്മയും ചിരിച്ചു.

അടുക്കളയിലെ ചെറിയ സംഭാഷണങ്ങൾക്കിടയിൽ മാളവികയുടെ ഫോൺ മുഴങ്ങി.

Rahul Calling…

അവളുടെ മുഖത്ത് ചെറിയൊരു സന്തോഷം.

Call എടുത്തു.

“Good morning.”

അങ്ങേയറ്റത്ത് രാഹുലിന്റെ ശബ്ദം.

“Good morning. കുഞ്ഞ് എങ്ങനെയുണ്ട്?”

“ഉറങ്ങുകയാണ്.”

“നീ?”

“ഞാനും okay.”

കുറച്ച് നിമിഷങ്ങൾ അവർ കുഞ്ഞിനെക്കുറിച്ച് സംസാരിച്ചു.

പിന്നെ രാഹുലിന് ഓഫീസ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് കാൾ അവസാനിപ്പിച്ചു.അവൾ ഫോൺ താഴെ വെച്ചു.

അവളുടെ മുഖത്തെ പുഞ്ചിരി പതുക്കെ കുറഞ്ഞു.

Updated: October 3, 2026 — 2:26 pm

Leave a Reply

Your email address will not be published. Required fields are marked *