Aryan ചിരി അടക്കിക്കൊണ്ട് ചോദിച്ചു.
“എന്നോട് ഇത്ര പെട്ടെന്ന് dislike ആണോ?”
“Dislike ഒന്നുമല്ല.”
“പിന്നെ?”
“Annoying.”
“ഞാനോ?”
ഹ്മ്മ്
“First day തന്നെ?”
“First day തന്നെ.”
Aryan തലകുലുക്കി.
“Okay. That’s impressive.”
അവൾ ചിരിക്കാൻ വന്നത് പെട്ടെന്ന് നിർത്തി.
“എന്താണ് impressive?”
“ഒരാളെ ഇങ്ങനെ പെട്ടെന്ന് annoy ചെയ്യാൻ എനിക്ക് usually
time എടുക്കും.”
“നിനക്ക് അതിൽ അഭിമാനമാണോ?”
“കുറച്ചൊക്കെ.”
“Seriously?”
“Just kidding.”
മാളവിക തലകുലുക്കി.
“നീ ശരിക്കും ഒരു ശല്യമാണ്.”
അവൾ പോകാൻ തിരിഞ്ഞു.
“മാളവിക …”
“ഇനിയെന്താ?”
അടുത്ത ദിവസം എന്നെ കണ്ടാൽ ഇത്ര ദേഷ്യം കാണിക്കണ്ട.”
“ഞാൻ ദേഷ്യപ്പെട്ടിട്ടില്ല.”
“അത് നീ പറഞ്ഞാൽ വിശ്വസിക്കണം?”
അവൾ ഒന്ന് നോക്കി.“നിന്നെ വിശ്വസിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.”അത്രയും പറഞ്ഞ് അവൾ നടന്നു പോയി.
Aryan അവൾ പോകുന്നത് നോക്കി നിന്നു.
“Interesting…”
അവന്റെ മുഖത്ത് ചെറിയൊരു ചിരി.
ആദ്യ ദിവസം തന്നെ അവൾക്ക് അവനോട് ഒടക്കായി.
Aryan-ന് അതേസമയം അതൊരു പ്രശ്നമായി തോന്നിയില്ല. മറിച്ച്, അവളെ വീണ്ടും സംസാരിപ്പിക്കണമെന്നൊരു കൗതുകം മാത്രം തോന്നി
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ മാളവിക കുഞ്ഞിനെ ഉറക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അവളുടെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു.
“മോളേ, ഇന്ന് കോളേജിൽ എങ്ങനെയുണ്ടായിരുന്നു?”
“നന്നായിരുന്നു അമ്മേ.”
“പുതിയ ക്ലാസ്സല്ലേ … എല്ലാവരും എങ്ങനെയുണ്ട്?”
അവൾ ഒന്ന് ചിരിച്ചു.“എല്ലാവരും okay ആണ്.”
അമ്മ അവളെ നോക്കി.
“എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ?”
“ഒന്നുമില്ല.”
“എന്നോട് പറയാതെ ഇരിക്കല്ലേ. മുഖത്ത് കാണുന്നുണ്ട്.”
അവൾ കുറച്ച് നേരം മിണ്ടാതിരുന്നു.
“ഇന്ന് ഒരു debate ഉണ്ടായിരുന്നു.”
“എന്തിനെക്കുറിച്ച്?”
“Dowry system.”
“ആഹാ… നീ ഏത് side ആയിരുന്നു?”
“Support ചെയ്യുന്ന side.”
അമ്മ ഒന്ന് അത്ഭുതപ്പെട്ടു.
“നീ dowry support ചെയ്തോ?”
അവൾ ചിരിച്ചു.
“അങ്ങനെ അല്ല അമ്മേ. Teacher തന്നെയാണ് അത് എനിക്ക് തന്നത്.”
“അപ്പോൾ എതിർ side ആരായിരുന്നു?”
“ഒരു പയ്യൻ… Aryan.”
“എങ്ങനെയുണ്ട്?”
അവൾ ഉടനെ പറഞ്ഞു:
“അവൻ കുറച്ച് over
ആണ്.”
അമ്മ ചിരിച്ചു.
“അത് മാത്രം?”
“Confident ആണ്. സംസാരിക്കാൻ അറിയാം. Arguments ഒക്കെ നല്ലതാണ്.”
“അപ്പോൾ മോശമല്ലല്ലോ?”
“മോശമൊന്നുമല്ല.”
അവൾ ഒരു നിമിഷം നിർത്തി.
“പക്ഷേ കുറച്ച് attitude ഉണ്ട്.”
അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു:
“നിന്നോട് എന്തെങ്കിലും പറഞ്ഞോ?”
“അല്ല. Debate കഴിഞ്ഞ് സംസാരിക്കാൻ വന്നിരുന്നു.”
“എന്തിനാ?”
“Debate നന്നായിരുന്നു എന്ന് പറയാൻ.”
“അത് നല്ല കാര്യമല്ലേ?”
അവൾ ചെറുതായി ചിരിച്ചു.
“അതെ… നല്ലതായിരുന്നു.”
“പിന്നെ നീ എന്തിനാ അവനെ കുറിച്ച് ഇത്ര പറയുന്നത്?”
“ഞാൻ പറഞ്ഞതല്ലേ അമ്മേ, അവൻ കുറച്ച് irritating ആണെന്ന്.”
അമ്മ ചിരിച്ചു.
“ശരി… irritating ആയാലും നല്ല qualities ഉണ്ടെന്ന് സമ്മതിച്ചല്ലോ.”
Malavika ഒന്നും പറഞ്ഞില്ല.
കുഞ്ഞിനെ നോക്കി അവൾ പതുക്കെ പറഞ്ഞു:
“Actually… അവൻ പറഞ്ഞ ചില കാര്യങ്ങൾ ശരിയായിരുന്നു.”
“എന്ത് കാര്യങ്ങൾ?”
“Dowryയെക്കുറിച്ച്.”
അവൾ ഒരു നിമിഷം ആലോചിച്ചു.
“അവൻ സംസാരിക്കുമ്പോൾ serious ആയിരുന്നു. വെറുതെ show കാണിക്കാൻ വേണ്ടി സംസാരിച്ചതുപോലെ തോന്നിയില്ല.”
അമ്മ ഒന്നും പറയാതെ അവളെ നോക്കി.
“പക്ഷേ അതുകൊണ്ട് അവൻ നല്ല ആളാണെന്ന് ഒന്നും ഞാൻ പറഞ്ഞില്ല.”
അമ്മ ചിരിച്ചു.
“ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ.”
അവളും ചിരിച്ചു.
“എന്തായാലും… അവൻ കുറച്ച് വ്യത്യസ്തനാണ്.”
അവൾക്ക് അറിയാതെ തന്നെ Aryan-നെക്കുറിച്ചുള്ള ആദ്യത്തെ നല്ല അഭിപ്രായം അവളുടെ മനസ്സിൽ രൂപപ്പെടുകയായിരുന്നു.
“””””
രാവിലെ 8:15.
പാർക്കിംഗ്ൽ കാറുകൾ ഒന്നിന് പിന്നാലെ വന്നു നിൽക്കുകയായിരുന്നു.
മാളവിക കുഞ്ഞിനെ വീട്ടിൽ അമ്മയുടെ കൂടെ വിട്ടിട്ടാണ് വന്നത്. പതിവിലും കുറച്ച് നേരത്തെ എത്തിയതിനാൽ കോറിഡോറിലൂടെ ആരെയും കാണാതെ ഒറ്റയ്ക്ക്
