പുള്ളി മേശപ്പുറത്തേക്ക് ചായ വെച്ചുകൊണ്ട് പതുക്കെ ചോദിച്ചു:
“എണീറ്റോ നിങ്ങളൊക്കെ…? ഞാൻ വെറുതെ പുറത്തു നടക്കാന് പോയപ്പോള്, ചായ കൂടി വേടിച്ചു…”
ഞാൻ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റിരുന്ന്, വസ്ത്രങ്ങൾ ഒക്കെ ശരിയാക്കിക്കൊണ്ട് ചേട്ടനെ നോക്കി ചെറുചിരിയോടെ പറഞ്ഞു:
“ആ, ചേട്ടാ… എണീറ്റു. ചേട്ടൻ എപ്പോഴാ എണീറ്റേ? രാവിലെ പതിവ് ഇല്ലാതെ പുറത്തുപോയത് എന്തെ?…”
അൻസിബയാകട്ടെ, ചെറിയൊരു നാണത്തോടെ പുതപ്പ് ശരിയായി പുതച്ചുകൊണ്ട് കട്ടിലിന്റെ ഒരുവശത്തേക്ക് മാറി കിടന്നു. ഇന്നലത്തെ
സംഭവത്തിന് ശേഷം രാമേന്ദ്രൻ ചേട്ടന്റെ മുന്നിൽ എങ്ങനെ മുഖം കാണിക്കണം എന്നറിയാതെ അവൾ
ചെറുതായി പരുങ്ങുന്നുണ്ടായിരുന്നു; എങ്കിലും അവളുടെ മുഖത്ത് വല്ലാത്തൊരു ആവേശവും മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു.
രാമേന്ദ്രൻ ചേട്ടൻ മേശപ്പുറത്ത് വെച്ച ചായ ഗ്ലാസുകൾ എടുത്തുതന്നുകൊണ്ട് പതുക്കെ പറഞ്ഞു:
“രാവിലെ കുറച്ചു നടക്കാൻ ഇറങ്ങിയതാടാ… പിന്നെ നിങ്ങൾ രണ്ടുപേരും ഉറങ്ങുകയല്ലേ എന്ന് കരുതി ഞാൻ ശബ്ദമുണ്ടാക്കിയില്ല. പിന്നെ… പുള്ളി അല്പ്പം വിക്കി കൊണ്ട് തുടർന്നു, ഇന്നലെ രാത്രിയിലെ കാര്യങ്ങൾ ഓർത്ത് എനിക്ക് രാവിലെ മുതൽ വല്ലാത്തൊരു വിഷമവുമുണ്ടായിരുന്നു…
നിന്റെ മുഖത്ത് നോക്കാൻ തന്നെ ചെറിയൊരു ബുദ്ധിമുട്ട് തോന്നി.”
ഞാൻ ചായ ഗ്ലാസ് വാങ്ങി മേശപ്പുറത്ത് വെച്ചുകൊണ്ട് പുള്ളിയുടെ തോളിൽ തട്ടി പറഞ്ഞു:
“അതൊക്കെ വിട് ചേട്ടാ… നമ്മൾ തമ്മിൽ എന്തിനാ ഇത്രയധികം വിഷമിക്കുന്നത്?
ഇന്നലെ രാത്രിക്കുശേഷം ഞങ്ങൾ തമ്മിൽ ഇപ്പോള് സംസാരിച്ചതേയുള്ളൂ. അതൊക്കെ ഒരു മൂഡിന്റെ പുറത്തുണ്ടായതല്ലേ, അതിൽ വേറെ ആരെയും കുറ്റപ്പെടുത്താനില്ല. അതുകൊണ്ട് ഇനി ആ വിഷമമൊക്കെ മറന്ന് കളഞ്ഞേക്കൂ.”
എന്റെ വാക്കുകൾ കേട്ടതും ചേട്ടന്റെ മുഖത്തെ ഭാരമെല്ലാം പെട്ടെന്ന് മാഞ്ഞുപോയി. പുള്ളിയുടെ കണ്ണുകളിൽ ആശ്വാസവും ഒപ്പം എന്നോടുള്ള നന്ദിയും തിളങ്ങി. പുള്ളിക്ക് പെട്ടെന്ന് വലിയൊരു ആശ്വാസമാണ് ഉണ്ടായത്.
“സത്യമാണോ ഷാജു നീ പറയുന്നത്…? നീയും അൻസിയും കൂടി എന്നോട് പിണങ്ങുമെന്നാ ഞാൻ കരുതിയത്. നിന്റെ വലിയ മനസ്സിന് ഞാൻ കടപ്പെട്ടിരിക്കുന്നുടാ…”
എന്ന് പറഞ്ഞുകൊണ്ട് പുള്ളി എന്റെ കയ്യിൽ ശക്തിയായി ഒന്ന് പിടിച്ചു.
രാമേന്ദ്രൻ ചേട്ടൻ എന്റെ കയ്യിൽ പിടിച്ച്
സംസാരിച്ചതിന് ശേഷം, കുറച്ചുകൂടി ഗൗരവത്തോടും അതേസമയം മനസ്സിൽ തോന്നിയ ആത്മാർത്ഥമായ പശ്ചാത്താപത്തോടും കൂടി
നമ്മളോട് സംസാരിക്കാൻ തുടങ്ങി:
“എടാ ഷാജു, നീ പറഞ്ഞതൊക്കെ ശരിയാണെങ്കിലും എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ പറയാനുണ്ട്. ഞാൻ ഇന്നലെ ആ സമയത്ത് അങ്ങനെ പെരുമാറിയത് തികച്ചും തെറ്റായിപ്പോയി.
ഒരു വികാരത്തിന്റെ പുറത്ത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റിയില്ലടാ… നിനക്ക് അറിയാലോ, എനിക്ക് ഒരു പെണ്ണിന്റെ സാമീപ്യം കിട്ടിയിട്ട് കുറെ നാളായില്ലേ?
ആ ഒരു കൊതിയും മൂഡും വന്നപ്പോൾ ഞാൻ എന്നെത്തന്നെ പൂർണ്ണമായി മറന്നുപോയി. നിന്റെ അടുത്ത് മുൻകൂട്ടി അനുവാദം ചോദിക്കാതെയാണ് ഞാൻ പല കാര്യങ്ങളും അങ്ങോട്ടേക്ക് ചെയ്തത്… എനിക്കപ്പോൾ ആ കൺട്രോൾ പൂർണ്ണമായി
നഷ്ടപ്പെട്ടിരുന്നു, അതുകൊണ്ടാണ് അങ്ങനെ പറ്റിപ്പോയത്.
എന്റെ ഭാഗത്തുനിന്നുള്ള ആ പെരുമാറ്റം നിനക്ക് വിഷമമുണ്ടാക്കിയെങ്കിൽ നീ എന്നോട് ക്ഷമിക്കണം.
ഞാന്:ഇപ്പോൾ നമ്മൾ അതൊക്കെ പറഞ്ഞ് പിണങ്ങിയിട്ട് യാതൊരു കാര്യവുമില്ലല്ലോ? നടന്ന കാര്യങ്ങളൊക്കെ ഇത്രത്തോളമായി, ഇനി അതിനെക്കുറിച്ചോർത്ത് വിഷമിച്ചിട്ട് ഒരു കാര്യവുമില്ല.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മൾ ഓരോരുത്തരും ആ നിമിഷങ്ങൾ പൂർണ്ണമായി എൻജോയ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ്. ഞാൻ നോക്കുമ്പോൾ നമ്മളല്ലേ കാര്യങ്ങളൊക്കെ അനുഭവിച്ചത്, നമ്മളെല്ലാവരും അത് മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുമുണ്ട്. പിന്നെ അതിൽ എന്തായാലും യാതൊരു പ്രശ്നവുമില്ലല്ലോ?”
