മൈ ഡിയർ യക്ഷി – 3 25അടിപൊളി 

മൈ ഡിയർ യക്ഷി 3

My Dear Yakshi Part 3 | Author : Ganesh Gaitonde

[ Previous Part ] [ www.kambi.pw ]


 

എല്ലാവർക്കും നമസ്കാരം. ഈ ചെറിയ കഥക്ക് തരുന്ന നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി അറിയിക്കുന്നു… ഇതുവരെ എഴുതിയതിൽ നിങ്ങളെ ബോറടിപ്പിച്ചിട്ടില്ല എന്ന് കരുതുന്നു…

അപ്പൊ കഥയിലേക്ക് കടക്കാം….

########

 

കുറച്ച് നേരം ഉറങ്ങി എന്ന് തോന്നുന്നു… മുഖത്ത് എന്തോ ഒന്ന് തോണ്ടുന്നുണ്ട്. ഞാൻ മെല്ലെ കണ്ണ് തുറന്നു. ആ വേറെ ആരുമല്ല നമ്മടെ നന്ദൂട്ടൻ ആണ്…. ബെഡിൽ വാതിലിൻ്റെ വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന എൻ്റെ കവിളിൽ ബെഡിൻ്റെ അരികിൽ മുട്ടുകുത്തി നിന്നുകൊണ്ട് തോണ്ടുകയാണ് കക്ഷി… ഒരു ട്രൗസറും ബനിയനും ആണ് വേഷം.. മുഖത്ത് സങ്കടം ആണ്. കണ്ണൊക്കെ മങ്ങി ഇരിക്കുന്നു..

ആ യക്ഷി ചെക്കനെ ഓരോന്ന് പറഞ്ഞ് ഇളക്കി വിട്ടിട്ടുണ്ടാവും…

“ജിത്തുചേട്ടാ… ”
ഞാൻ കണ്ണുകൾ തുറക്കുന്നത് കണ്ട് നന്ദുട്ടൻ പതിയെ എന്നെ വിളിച്ചു…
മുഖത്ത് ദയനീയ ഭാവം ആണ്. കുറച്ച് മുന്നേ ഇവിടെന്ന് പോയ യക്ഷി ചെക്കനെ ഇളക്കി വിട്ടതാവാൻ ആണ് ചാൻസ്.

“എന്തോ….. എന്തോ പറ്റി എൻ്റെ നന്ദുട്ടന്…”

ഞാൻ ചിരിച്ചുകൊണ്ട് വിളി കേട്ടു…ശേഷം കാര്യം തിരക്കി… തിരക്കേണ്ട ആവശ്യമില്ല.. കാര്യം എനിക്ക് അറിയാം.. എന്നാലും ഓരോ കീഴ്ക്കങ്ങൾ ആവുമ്പോൾ… ഏത്…

“അത്…. അമ്മുവേച്ചി… എന്നെ തല്ല് കൂടി… പിന്നെ ജിത്തുചേട്ടൻ അമ്മുവെച്ചിടെ ആണ് എൻ്റെ അല്ല എന്നൊക്കെ പറഞ്ഞു…..”

കരയാറായ മുഖഭാവത്തിൽ നന്ദുട്ടൻ ചുണ്ട് മലർത്തിക്കൊണ്ട് പറഞ്ഞു.. നന്ദുട്ടൻ ആള് ലേശം കുറുമ്പൻ ആണെങ്കിലും കളിയാക്കിയാൽ പെട്ടെന്ന് ഡൗൺ ആകും… അമ്മു ആണെങ്കിൽ അത് അറിഞ്ഞിട്ടും എന്തെങ്കിലും കിട്ടിയാൽ അവനെ പോര് കുത്തും.. മിക്കപ്പോഴും എൻ്റെ പേരും പറഞ്ഞ് ആയിരിക്കും.. മുൻപ് പറഞ്ഞത് പോലെ തന്നെ…

“ആണോ… കൊരങ്ങി അങ്ങനെ പറഞ്ഞോ…”

ബെഡിൽ നിന്ന് എഴുന്നേറ്റ് ഇരുന്നുകൊണ്ട് ഞാൻ നന്ദുട്ടനോട് കാര്യം ഉറപ്പിക്കാൻ ചോദിക്കുന്ന പോലെ ലേശം ദേഷ്യവും ആകാംഷയും വരുത്തി ചോദിച്ചു…

നന്ദൂട്ടൻ എന്നെ നോക്കി അതെ തലയാട്ടി…

“ആഹാ… അത്രയ്ക്കായോ.. നമുക്കേ…നിൻ്റെ കൊരങ്ങി ചേച്ചിയെ ശരിയാക്കാ…. എൻ്റെ നന്ദുട്ടനേ പോര് കുത്തിലേ…അവളെ അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ…”

അവനെ കളിയാക്കിയതിൽ അമ്മൂന് രണ്ട് കൊടുക്കാം എന്ന രീതിയിൽ പറഞ്ഞുകൊണ്ട് ഞാൻ നന്ദുട്ടനെയും കൊണ്ട് നടന്നു… ആള് ചെറുതായി ഓക്കെ ആയിട്ടുണ്ട്…

“ജിത്തുചേട്ടാ… ചേട്ടൻ ചേച്ചിക്ക് ഐസ്ക്രീം വാങ്ങി കൊടുത്തില്ലേ… എനിക്ക് തന്നിലല്ലോ..?”

നടക്കുന്ന വഴി നന്ദുട്ടൻ എന്തോ ഓർത്തെന്ന പോലെ അടുത്ത പരാതി അഴിച്ചുവിട്ടു… നന്ദുട്ടന് സ്ട്രോബറി ആണ് ഇഷ്ടം. അവന് വാങ്ങാണേൽ അതാ വാങ്ങാറ്… അതാണ് അങ്ങനെ ചോദിച്ചത്.. യക്ഷി ചെക്കനെ കണ്ട വഴി മൊത്തത്തിൽ ഒന്ന് ഇളക്കി വിട്ടു കാണും…

“അയ്യോ… ചേട്ടൻ മറന്ന് പോയിടാ.. മോന് ചേട്ടൻ വാങ്ങാതിരിക്കോ… സ്ട്രോബറി ഐസ്ക്രീംമും മൂന്ന് സ്നിക്കേഴ്സും വാങ്ങിട്ടുണ്ട് …. വലുത്.. പോരേ….”

നടക്കും വഴി പെട്ടെന്ന് തിരിഞ്ഞ് ചെറുതായി നടു വളച്ച് നന്ദുട്ടൻ്റെ താടിയിൽ പിടിച്ചുകൊണ്ട് മുഖത്ത് സന്തോഷ ഭാവങ്ങൾ വരുത്തി ഞാൻ പറഞ്ഞു…. അതിന് പകരം ആശാൻ ഒരു നല്ല ചിരി ചിരിച്ചു.. ആൾ ഹാപ്പി ആയി…

സ്‌നിക്കേഴ്‌സും സ്ട്രോബറി ഫ്ലേവർ ഐസ്ക്രീമും ചെക്കൻ്റെ പ്രധാന ഘടകങ്ങൾ ആണ്… അമ്മുന് ആണേൽ പിസ്ത ഫ്ലേവർ ആണ് ഇഷ്ടം..

അവളുടെ പങ്ക് അവള് കൊണ്ടായികാണും… അത് അവള് ചെക്കനെ കാൺകെ തിന്നുകാണും… ബാക്കി പറയണ്ടല്ലോ…

“അമ്മാ…. അമ്മാ…. നന്ദുട്ടന് ഫ്രിഡ്ജിലെ ആ കവർ കൊടുത്തേ… അതിൽ ചോക്ലേറ്റും ഐസ്ക്രീമും ഇരിപ്പുണ്ട്…”

ഞാൻ നീട്ടി വിളിച്ചു പറഞ്ഞു..അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു.. പത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്…

“കൊച്ചിനെ ഇങ്ങോട്ടേക്ക് വരാൻ പറയ് ഡാ…. നന്ദുട്ടാ ഇങ്ങു വാ കണ്ണാ.. മോന് വല്യമ്മ എടുത്ത് തരാ…”

1 Comment

Add a Comment
  1. അടിപൊളി മോനെ

Leave a Reply

Your email address will not be published. Required fields are marked *