അമ്മുവിൻ്റെ പ്രഹസനം പിടിക്കാഞ്ഞിട്ടാവോ ആൻ്റി വീണ്ടും അമ്മുവിനെ കളിയാക്കി…
“അതെ… ഇത് എൻ്റെ ചേട്ടനാ… അമ്മക്കെന്താ… ഉമ്മ…”
അമ്മു അത്രയും പറഞ്ഞുകൊണ്ട് വീണ്ടും എൻ്റെ കവിളിൽ ഉമ്മവെച്ചു… അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു.. കണ്ണുകൾ ചെറിയ നനവിൽ വെട്ടി തിളങ്ങിയിരുന്നു… ഇതെല്ലാം കണ്ടിട്ട് ആകെ കിളിപോയ അവസ്ഥ ആയി ഞാൻ… എല്ലാവരും ഇരിക്കുമ്പോൾ… പെണ്ണിന് ഒരു മടിയും ഇല്ല… എന്നാലും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് ഇരുന്നു… പക്ഷേ നേരത്തെ ഉണ്ടായിരുന്ന ടെൻഷൻ കുറഞ്ഞ പോലെ…
അങ്കിളും ആൻ്റിയും ആ നിമിഷം സന്തോഷത്തോടെ നോക്കി ഇരുന്നു… ആൻ്റി അവളെ പോര് കുത്തുമെങ്കിലും അവളെ ജീവനാണ്. എപ്പോഴും അവളുടെ കാര്യത്തിൽ ആൻ്റിക്ക് പ്രത്യേക കരുതൽ ഉണ്ട്.
“എൻ്റെയും ചേട്ടനാ… ”
പെട്ടെന്ന് ഒരു കുഞ്ഞ് ശബ്ദം. നന്ദുട്ടനും ചെറുതായി വിധുമ്പിക്കൊണ്ട് എൻ്റെ ഇടത്തെ കൈയിൽ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു…
അത് കണ്ടതോടെ എല്ലാവർക്കും ചിരി പൊട്ടി… അമ്മുവും ഞാനും പൊട്ടിച്ചിരിച്ചു… നന്ദുട്ടനെ ഞാൻ ചേർത്തുപിടിച്ചു….
അങ്ങനെ കുറച്ച് നേരംകൂടി ഇരുന്നു സംസാരിച്ചതിനു ശേഷം ഞാൻ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് പോയി…
ഡാടികൂൾ ഇരുന്ന് ന്യൂസ് കാണുന്നുണ്ട്… ഞാൻ മെല്ലെ ഒരു ചിരി നൽകി അമ്മയെ തേടി പോയി… മിക്ക ആൺപിള്ളേരെയും പോലെ അമ്മയോട് ആണ് എനിക്ക് കൂടുതൽ അടുപ്പം.. പക്ഷേ ഇത്രയും നല്ല ജീവിതം എനിക്ക് തന്നതിന് അങ്ങേരോട് എത്ര നന്ദി പറഞ്ഞാലൂം തീരില്ല. എന്നാല് ആ നന്ദിയും സ്നേഹവും കാണിക്കാനുള്ള അവസരം പുള്ളി തരില്ല. ലേശം കടുപ്പക്കാരൻ ആണ്.. പക്ഷേ ചിലപ്പോഴൊക്കെ ഭയങ്കര സ്നേഹം ആയിരിക്കും..ഇടയ്ക്ക് തമാശയും പറയും.. ഞാൻ എൻ്റെ ഓരോ കാര്യങ്ങളും ചെയ്യുന്നതു കണ്ടിട്ട് അച്ഛന് ഒരുപാട് സന്തോഷം വരുമ്പോഴാണ് അങ്ങനെയാവുന്നെ എന്നാണ് അമ്മ പറയാറ്.
അമ്മ വഴി അച്ഛൻ എൻ്റെ ഒട്ടുമിക്ക കാര്യങ്ങളും അറിയൂം… എന്നാലും ഞാൻ നേരിട്ട് പോയി പറയും. അപ്പൊ പുള്ളിയുടെ അഭിപ്രായം പുള്ളിയും പറയും. എന്നിട്ട് നിനക്ക് ഇഷ്ടപ്പെട്ടപോലെ ചെയ്തോളാൻ പറയും. എൻ്റെ തീരുമാനങ്ങളിൽ പുള്ളി അധികാരം കാണിക്കാറില്ല. എൻ്റെ ഇഷ്ടം തന്നെയാണ് പുള്ളിയുടെയും ഇഷ്ടം. പക്ഷേ ഇടഞ്ഞാൽ കൊല കൊമ്പൻ ആണ്.
അമ്മ ഡിന്നറിനുള്ള ഒരുക്കത്തിലാണ്… അമ്മയെ കുറച്ച് സഹായിച്ചതിന് ശേഷം ഞങൾ ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ പുതിയ സംരംഭത്തെ കുറിച്ച് അച്ഛൻ സംസാരിച്ചു.. വിവരങ്ങൾ പറഞ്ഞുതന്നു.. സമയം പോലെ എന്നോട് പോയി നോക്കാനും പറഞ്ഞു.
“ഓ.. അങ്കിള് പറഞ്ഞിരുന്നു… ഞാൻ പോയി നോക്കിക്കോളാം…”
ഞാൻ മറുപടി നൽകി… അച്ഛൻ വീണ്ടും എന്തോ ആലോചിച്ചുകൊണ്ട് ഭക്ഷണം കഴിക്കൽ തുടർന്നു…
“ജിത്തു… നിൻ്റെ ബാക്കി കാര്യങ്ങള് എന്തായി… രണ്ടുമൂന്ന് ഇൻ്റർവ്യൂവും എക്സാമുകളും കഴിഞ്ഞില്ലേ… അതിൻ്റെ എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ…”
അച്ഛൻ്റെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി… പുള്ളി എൻ്റെ ഭാവി പരിപാടികൾ എന്തായെന്ന് അറിയുവാനായി ചോദിച്ചു…
അച്ഛൻ പത്തി മടക്കിയിട്ടുണ്ടെങ്കിൽ അത് അമ്മയുടെ മുന്നിൽ ആണ്… അമ്മ കലിപ്പ് ആയാൽ പിന്നെ അച്ഛനേലും വലുതാണ്… അതോടെ അവസാനം അച്ഛൻ സമാധാന ചർച്ചക്ക് വിളിക്കും… പക്ഷേ അമ്മ അങ്ങനെ പെട്ടെന്ന് ഒന്നും കലി കേറുന്ന ടൈപ്പ് അല്ല… വളരെ സൗമ്യമായേ ഇടപെഴുകൂ… ഒരു രക്ഷ ഇല്ലെങ്കിൽ മാത്രേ മറ്റേ വഴി ഉപയോഗിക്കൂ…
“ഒരിടത്ത് നിന്ന് വിളിച്ചിരുന്നു… **********###### ലിമിറ്റഡ് എന്നാണ് സ്ഥാപനത്തിൻ്റെ പേര്. ഫൈനൽ ഇൻ്റർവ്യൂ ഡേറ്റ് അറിയിക്കാന്നു പറഞ്ഞിട്ടുണ്ട്… അവരുടെ HR ഡിപ്പാർട്ട്മെൻ്റിലെക്ക് ആണ് പോസ്റ്റിംഗ്. അതുംകൂടി കഴിഞ്ഞിട്ട് പറയാന്നു വിചാരിച്ചു…അതാ..”
ഞാൻ എൻ്റെ നിലവിലെ കര്യങ്ങൾ വ്യക്തമാക്കി… ഞാൻ അങ്ങനെ ഉഴപ്പില്ലെന്ന് അച്ഛന് അറിയാം…അമ്മ വഴി എല്ലാം അറിയുകയും ചെയ്യും. എന്നാലും പുള്ളി ഇടയ്ക്ക് കാര്യങ്ങൾ എന്നോട് തിരക്കും.. പക്ഷേ ഈ കാര്യം അമ്മക്കും അറിയില്ലായിരുന്നു… ഞാൻ മെയിനായിട്ട് നോക്കുന്നത് ഒരു ബാങ്കിലേ മാനേജിംഗ് പോസ്റ്റ് ആണ്. ഇന്ത്യയിലും യുഎഇ ലും ബ്രാഞ്ചുകൾ ഉണ്ട്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ അവര് പ്രമുഖരാണ്… കിട്ടിയാൽ ലൈഫ് സെറ്റ് ആണ്… അതിനായുള്ള പരിശ്രമങ്ങൾ തുടരുന്നു…

അടിപൊളി മോനെ