ആൻ്റി യുദ്ധം അവസാനിപ്പിക്കാൻ താത്പര്യപെട്ടുകൊണ്ട് പറഞ്ഞു… ഇല്ലേൽ ഇത് തീരില്ലെന്ന് നല്ലോണം അറിയാം…. നന്ദുട്ടൻ ഇതെല്ലാം കേൾക്കുന്നുണ്ടെങ്കിലും കാർട്ടൂണിലാണ് ശ്രദ്ധ….
അപ്പൊ തന്നെ കോളിംഗ് ബെൽ ശബ്ദിച്ചു….
“ആ… ദേ നിൻ്റെ പുന്നാര അച്ഛയും വന്നിട്ടുണ്ട്… ഇനി രണ്ടാളെയും കെട്ടിപ്പിടിച്ച് ഇരുന്നോ…”
അത്രയും പറഞ്ഞിട്ട് ആൻ്റി കതക് തുറക്കുവാനായി പോയി… അമ്മുവും നന്ദുവും ടിവിയിൽ തന്നെ ആണ്… അമ്മുവിന് കാർട്ടൂൺ വല്യ താത്പര്യം ഇല്ല… ഹിന്ദി സീരിയൽ,സിനിമ ആണ് മെയിൻ. പാത്രത്തിലെ ബാധാമും നട്സും മെല്ലെ മെല്ലെ കുറഞ്ഞുകൊണ്ടിരിക്കുന്നു… അങ്ങനെ ഇരിക്കുമ്പോൾ
“ഹൗ…. എന്തടി കൊരങ്ങി.. ഹൂ….”
എൻ്റെ വലത്തെ ഇടുപ്പിലെ ഇറച്ചി അവളുടെ വലത് കൈകൊണ്ട് പിച്ചി എടുത്തതാണ്. ഞാൻ ഒച്ച വെച്ചതും അമ്മു എന്നെ തുറിച്ച് നോക്കി… എന്നിട്ട് ഒരു അവിഞ്ഞ ചിരിയും… ഞാൻ അമ്മുവിനെ എൻ്റെ ദേഹത്ത് നിന്നും രണ്ട് കൈകൊണ്ട് തള്ളി മാറ്റി…
“മാറ് അങ്ങട്…. എൻ്റെ ജീവൻ പോയി… ഹൊ… നിനക്ക് എന്തിൻ്റെ കേടാ അമ്മു… ഹൊ..”
അത്രയ്ക്ക് വേദന ഇല്ലെങ്കിലും കാരണം എന്തെന്ന് അറിയാൻ ഞാൻ അമ്മുവിൻ്റെ നേരെ ചീറി… നന്ദു എന്താ ചേട്ടാ എന്നൊക്കെ ചോദിക്കുന്നുണ്ട്… ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു… ഞാൻ തള്ളിയപ്പോൾ സൈഡിലേക്ക് വേച്ച് പോയ അമ്മു റബർ ബാൻഡ് പോലെ പഴയ ഇരിപ്പിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തി… എന്നിട്ട് മുഖം എൻ്റെ ചെവിയോട് അടുപ്പിച്ചു…
“ജിത്തേട്ടൻ എന്തിനാ അമ്മയോട് പറഞ്ഞേ…?”
ആ.. ഇതായിരുന്നോ… എന്താ ഇത്ര വൈകിയെന്ന് ഞാൻ മനസ്സിൽ പറഞ്ഞു… ഇത്രയും ആയപ്പോ മറന്ന് കാണും എന്ന് കരുതി…
“എന്ത്… എന്ത് പറഞ്ഞൂന്ന്… നീയെന്തൊക്കെയാ പറയുന്നെ അമ്മുസെ….”
നേരത്തെ ഉള്ള അമ്മയും മോളുടെയും കസർത്തിൽ ആൻ്റി അമ്മു ഇന്ന് ക്ലാസ്സ് കട്ടാക്കി എൻ്റെ കൂടെ തേണ്ടാൻ പോയത് പറഞ്ഞത് ഉദ്ദേശിച്ചാണ് ചോദിക്കുന്നത്….ഇത് പ്രതീക്ഷിച്ചതാണെങ്കിലും ഇങ്ങനെ പെട്ടെന്ന് ചോദിച്ചപ്പോ ഞാൻ ഒന്നു പതറി… എന്നാലും അവസാനം വരെയും പോരാടണം എന്നാണ് ക്ഷത്രിയന്മാർ പറഞ്ഞിരിക്കുന്നത്…
“ദേ… ജിത്തേട്ടാ… എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കല്ലേ… മോൻ്റെ കള്ളത്തരം അങ്ങ് കയ്യിൽ വെച്ചാമതി…”
അമ്മു എൻ്റെ ഭാവത്തിൽ നിന്ന് എല്ലാം മനസ്സിലാക്കിയെന്നോണം പറഞ്ഞു… നന്ദുനു കേൾക്കാൻ പറ്റാത്ത വിധത്തിൽ ആണ് സംസാരം… അവൻ ഇടക്ക് ഞങ്ങളെ നോക്കുന്നുണ്ട്… പക്ഷേ അമ്മു അവനെ നോക്കുമ്പോൾ പെട്ടെന്ന് ടിവിയിലേക്ക് നോട്ടം മാറ്റും…
“എൻ്റെ പൊന്നെ…. എന്തൊക്കെയാ ഈ പറയുന്നെ ഞാൻ കള്ളത്തരം കാണിക്കെ… അതും എൻ്റെ ചക്കരകുട്ടിടെ അടുത്ത്…. നല്ല കഥ.. ഏട്ടൻ്റെ ചുന്ദരി അല്ലേ… ഉമ്മ..”
വിഷയം മാറ്റുവാൻ അങ്ങനെ ഓരോ ഡയലോഗ് വെച്ച് കീച്ചി… എൻ്റെ വലതുകൈ അവളിൽ നിന്ന് വിടീച്ച് അമ്മുവിൻ്റെ അരയിലൂടേ ചേർത്ത് പിടിച്ച് നേറ്റിയുടെ സൈഡിൽ മെല്ലെ ഒരു മുത്തം കൊടുത്തു..സോപ്പിൻ്റെ മണവും ശരീരത്തിലെ ചെറിയ നനവും അവളിൽ എനിക്ക് അറിയാൻ സാധിച്ചു…. അവൾക്കിങ്ങനെ ഞാൻ അവളെ സുഖിപ്പിച്ചു ഭയങ്കര ഇഷ്‌ടാണ്… പക്ഷേ ഇടയ്ക്ക് ചീറ്റിപോകും…
അമ്മു പെട്ടെന്ന് കണ്ണുകൾ അടച്ച് പൂചക്കുട്ടിയുടെ പോലെയായി… എന്നോട് കൂടുതൽ ചേർന്നിരുന്നു… ശേഷം അവളുടെ വലത് കൈകൊണ്ട് എന്നെ വട്ടം ചുറ്റി ഇരുന്നു…
“അതേ…. അധികം സോപ്പ് ഒന്നും വേണ്ട… ഞാൻ ഇപ്പോ കുളിച്ചേ ഒള്ളു… മോൻ കളിക്കാതെ കാര്യം പറ…”
അൽപ നിമിഷം അങ്ങനെ ഇരുന്നതിന് ശേഷം അമ്മു ചോദിച്ചു… ഇരുത്തം കണ്ടപ്പോ സംഗതി ഏറ്റെന്നാ വിചാരിച്ചെ ഏറ്റില്ല… പക്ഷേ ഇരുത്തം സുഖിച്ചാണ് ഇരിക്കുന്നത്.. അത് എനിക്കും ഇഷ്ടമുള്ളതുകൊണ്ട് ഞാനും അത് ആസ്വദിച്ചു..
“പൊന്നെ… ഞാനല്ലടി… ഞാനങ്ങനെ ചെയ്യുമോ എൻ്റെ കൊച്ചിനോട്…”
വീണ്ടും തടി തപ്പിക്കൊണ്ട് ഞാൻ പറഞ്ഞു..ഞങ്ങളുടെ പഞ്ചാര വർത്തനം കേടട്ട് മടുത്തിട്ടാവോ അതോ അവളെ പേടിച്ചിട്ടോ നന്ദുട്ടൻ എന്തോ എടുക്കാൻ ഉണ്ടെന്നും പറഞ്ഞു അവൻ്റെ റൂമിലേക്ക് പോയി. ആൻ്റിയും അങ്കിളും അവിടെ എൻ്റെ അച്ഛനും അമ്മയുമായും കത്തി വെച്ചോണ്ട് ഇരിക്കാണു.. അതാണ് ജയൻ അങ്കിളിനെ വിളിക്കാൻ പോയ ആൻ്റിയേയും കാണാത്തത്…ഇടയ്ക്ക് അവരുടെ ചിരിക്കുന്ന ശബ്ദങ്ങൾ കേൾക്കാം… അവർ ഒന്ന് വന്നിരുന്നെങ്കിൽ ഇതിൽ നിന്ന് ഊരാമായിരുന്നും.. ഇല്ലെങ്കിൽ ഉണ്ടാവാൻ പോകുന്ന പ്രത്യാഘാതം വലുത് ആയിരിക്കും… ഒന്നെങ്കിൽ പെണ്ണിന് ഉദ്ദേശിച്ചത് കിട്ടണം അല്ലെങ്കിൽ ഒടക്ക് ഉണ്ടാക്കേണ്ടി വരും… എന്തായാലും പൊട്ടിത്തെറി ഉറപ്പാണ്…

അടിപൊളി മോനെ