“ഓ…എന്നാല്. മിസ്റ്റർ ജയചന്ദ്രൻ ഭാര്യയെയും കെട്ടിപ്പിടിച്ച് ഇരുന്നോ… എനിയ്ക്ക് എൻ്റെ ജിത്തെട്ടനുണ്ട്… കേട്ടാ…”
അമ്മു അങ്കിളിനോട് ചെറിയ പിണക്കം കാണിച്ച് എൻ്റെ കയ്യിലെ പിടുത്തം വിടീച്ച് അവളുടെ തോളിലേക്ക് ഇട്ട് എൻ്റെ കൈയുടെ ഉള്ളിലേക്ക് കേറി എന്നെ സൈഡിലൂടെ വട്ടം പിടിച്ചുകൊണ്ട് പറഞ്ഞു…
“യ്യോ… കുറച്ച് നാള് ചേട്ടൻ ഇല്ലത്തപ്പോ എന്തായിരുന്നു മോളൂന് അച്ഛയോട് ചേഹം… ഇപ്പോ പഴയപോലെ ചേട്ടനെ കിട്ടിപ്പൊ നമ്മളൊക്കെ പുറത്ത്… ആ ഇനി ചേട്ടൻ പെണ്ണൊക്കെ കെട്ടികഴിയുമ്പോൾ ചേട്ടൻ്റെ പെണ്ണുമ്പിള്ള ഓടിക്കും നിന്നെ.. അപ്പൊ ഇങ്ങു വാട്ടോ എൻ്റെ കൊച്ച്…”
അതും പറഞ്ഞ് അങ്കിള് അങ്കം സ്റ്റാർട്ട് ചെയ്തു…
അത് കേട്ടതും അമ്മു എന്നെ തൊണ്ടിക്കൊണ്ട് വിഷമത്തോടെ തല ഉയർത്തി നോക്കി അങ്ങനെ സംഭവിക്കുമോ എന്ന ഭാവത്തിൽ തലയാട്ടി ചോദിച്ചു… ഒരു കൊച്ചുകുട്ടിയെ പോലെയാണ് എനിക്ക് അമ്മുവിനെ തോന്നിയത്…
“ഏയ്… ചുമ്മാ…പറയുന്നതാ…”
ഞാൻ ഒരു പുഞ്ചിരിയോടെ അമ്മുവിനെ മെല്ലെ മറുപടി നൽകി.. അതോടെ അവൾടെ മുഖം പൂത്തുലഞ്ഞ പുഷ്പം പോലെ വിടർന്നു… എന്നിട്ട് അങ്കിളിനെ നോക്കി കണ്ടോ കണ്ടോ എന്നപോലെ ഗോഷ്ടികൾ കാണിച്ചു.. അങ്കിളാണേൽ അവളുടെ ഗോഷ്ടികൾ കണ്ട് പുച്ഛിച്ച് ജാഡയിട്ട് ഇരുന്നു…
എന്നാല് അങ്കിളിൻ്റെ അ സംസാരം എന്നിൽ ഒരു പ്രശ്നം ഉടലെടുത്തു. എന്നെ അവളുടെ ചേട്ടനായിട്ട് അല്ലെങ്കിൽ സഹോദരൻ എന്ന പോലെ ആണ് എല്ലാവരും കാണുന്നത്.. പക്ഷേ എനിക്കിപ്പോ അമ്മുവിനെ അങ്ങനെ കാണാൻ സാധിക്കുന്നില്ല. അമ്മുവുമായി ഇടപെഴുകുന്ന ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിക്കുകയാണ്. എൻ്റെ ശരീരവും മനസ്സും അവളുടെ സാമിപ്യം കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു. എന്നെ പോലെതന്നെ അമ്മുവും അത് നല്ലപോലെ ആസ്വദിക്കുന്നു എന്നാണ് എൻ്റെയും വിശ്വാസം. അത് നേരത്തെ അവളിൽ ഉണ്ടാക്കിയ വികാരങ്ങളിലും ഞെരക്കങ്ങളിൽ നിന്നും ഞാൻ അനുഭവിച്ചതാണ്. ഒരിക്കലും അവളോട് എൻ്റെ ഈ മാറ്റത്തെ കുറിച്ച് ഞാൻ അവളോട് സംസാരിച്ചിട്ടില്ല. എൻ്റെ പ്രവർത്തികളെല്ലാം അവള് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന പോലെയാണ് അവളുടെ പ്രതികരണം… എല്ലാം ഓർത്തിട്ട് എനിക്കാകെ ശ്വാസം മുട്ടുന്നു…അമ്മു അടുത്ത് വരുമ്പോൾ എനിക്ക് എന്നെ തന്നെ … എല്ലാം യാന്ത്രികമായി ചെയ്യുന്നപോലെ… ഇതെല്ലാം മനസ്സിൽ മിന്നിമറഞ്ഞു പോയി…
“ജിത്തു…. മോനേ…. നീ കേൾക്കുന്നില്ലേ…എന്തോ പറ്റി…”
അങ്കിൾ എന്തോ എന്നോട് സംസാരിക്കുകയായിരുന്നു… മനസ്സ് വെറെ ലോകത്തായതുകൊണ്ട് ഞാനത് കേട്ടില്ല.
“എന്താ…. അങ്കിളെ….ഞാൻ കേട്ടില്ല… പെട്ടെന്ന് എന്തോ ആലോചിച്ചുപോയി…”
മനസ്സ് വീണ്ടെടുത്ത് ഞാൻ ചോദിച്ചു. അമ്മുവും എൻ്റെ മുഖത്ത് നോക്കി ഇരിക്കുകയാണ്. അവളുടെ മുഖത്തും ചെറിയ ടെൻഷൻ വന്നതുപോലെ…എൻ്റെ മനസ്സ് ഒന്ന് ഇടറിയാൽ അവൾക്കത് മനസ്സിലാകും. ഞാൻ കുഴപ്പമില്ല എന്ന് കാണിച്ചുകൊണ്ട് അവളുടെ ഷോൾഡറിനു താഴെ കൈ വണ്ണത്തിൽ മെല്ല അമർത്തിപിടിച്ചുക്കൊണ്ട് അനക്കി. ഇനി ഇവിടെ അധികം ഇരുന്നാൽ ശരിയാവില്ല. അമ്മുവിൻ്റെ ഈ സാമിപ്യം എന്നെ വല്ലാതെ അലട്ടുന്നു..
“ഹ്മ്മ്… അതേ ഞാനും ദാസേട്ടനും കൂടി ചെറിയ ഒരു പരിപാടി നോക്കുന്നുണ്ട്. ഒരു റെസ്റ്റോറൻ്റ് ആണ് നോക്കുന്നെ. ഞങ്ങൾടെ പരിചയത്തിൽ ഒരാളുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ നോക്കിക്കോളും… മോൻ സമയമ്പോലെ അവിടെ ഒന്ന് നോക്കീട്ട് എന്തേലും ഉണ്ടേൽ പറയാമോ…?”
അങ്കിള് കാര്യങ്ങൾ വ്യക്തമാക്കി. അമ്മുവും ശ്രദ്ധിക്കുന്നുണ്ട് കാര്യങ്ങൾ.
“ആഹ്.. ഞാൻ നോക്കിയിട്ട് പറയാം അങ്കിളേ… അല്ല സ്ഥലം എവിടെയാ…”
ഞാൻ ഒരു സംശയത്തോടെ ചോദിച്ചു… തിരക്കുള്ള ഏരിയ ആണെങ്കിൽ പെട്ടെന്ന് ക്ലിക്ക് ആവും… അല്ലെങ്കിൽ നല്ലാതാണേലും ലേശം സമയം പിടിക്കുമല്ലോ…
“അമ്മുവിൻ്റെ കോളജിൻ്റെ അടുത്തായിട്ട് വരും… അവിടെ ഒരു പുതിയ ബിൽഡിംഗിൽ ആണ്. മൊത്തം പണി തീർന്നിട്ടില്ല. എന്തായാലും മോൻ പോയി നോക്ക്… ബാക്കി കാര്യങ്ങള് ദാസേട്ടൻ പറയും…”

അടിപൊളി മോനെ