ഞാൻ ഏതോ ലോകത്തിൽ എന്ന പോലെ അവളെ ഇരു കൈകൊണ്ടും ശരിക്കും വലിഞ്ഞു മുറുക്കിക്കൊണ്ട് പറഞ്ഞു… ശേഷം അമ്മുൻ്റെ നെറ്റിയുടെ വശങ്ങളിൽ മുത്തി…
“ആ.. കുട്ടിപ്പട്ടാളം മൊത്തം ഇവിടെ ഉണ്ട്… നേരത്തെ മൂന്നും കൂടി അടിപിടിയായിരുന്നു…ഇപ്പോ കഴിഞ്ഞതെ ഒള്ളു…”
ആൻ്റിയുടെ ശബ്ദം ആയിരുന്നു അത്… ശേഷം വാതിൽ അടയുന്ന ശബ്ദവും കേട്ടു… അവർ കത്തിവെപ്പും കഴിഞ്ഞ് ഇങ്ങു വരികയാണ്…
“ശ്ശേ… മിസ്സായിപ്പോയല്ലോ… കുറെ നാളായി പിള്ളേരുടെ അടിപിടി കണ്ടിട്ട്… ”
ജയൻ അങ്കിളാണ്..ആൻ്റിയോടൊപ്പം നടന്നു വരുന്ന ശബ്ദവും കേൾക്കുന്നുണ്ട്… ഞാൻ വേഗം അമ്മുവിൻ്റെ വയറിൽ ഇരുന്ന കൈ പിൻവലിച്ച് അവളുടെ ടോപ് താഴ്ത്തി ഇട്ടു…. ശേഷം അമ്മുവിനെ തട്ടി വിളിച്ചു…. അന്നേരം അമ്മു കഴുത്തിലെ കടി വിട്ട് തോളിൽ മുഖം വച്ച് ഇരുവശത്തേക്കും മെല്ലെ ഉരച്ച് കിടക്കുകയാണ്… ഞാൻ അമ്മുവിനെ പുറത്ത് തട്ടി വിളിച്ചു…. എവടെ… ആൾക്ക് അനക്കമില്ല.
“ഓ…ഹ് പറ്റിയാളോടാ ഞാൻ പറയുന്നെ… ജിത്തുന് എങ്കിലും മാറ്റം വന്നുന്നാ ഞാൻ കരുതിയേ… എവിടെന്നു അവൻ്റെ തിരക്കുകൾ ഒന്ന് ഒഴിഞ്ഞപ്പോ വീണ്ടും പഴയപോലെ തന്നെ…”
ആൻ്റി എൻ്റെ കാര്യം അങ്കിളിനോടായി പറഞ്ഞു ചിരിച്ചു… ഞാൻ അമ്മുവിനെ നോക്കി അവിടെയും അത് കേട്ട് മെല്ലെ ചിരിക്കുന്നുണ്ടു… ഞാൻ അവളെ തുറിച്ചുനോക്കിയിട്ടു അവളുടെ അരക്കെട്ടിൻ്റെ വശത്തിൽ ഒന്നു പിച്ചി വിട്ടു… അമ്മു വീണ്ടും ചിരിച്ചുകൊണ്ട് എൻ്റെ കഴുത്തിൽ മെല്ലെ രണ്ടുമൂന്നു തവണ മുത്തി… ഓഹ് എന്താ സുഖം… പെണ്ണിനെ എടുത്ത് മാറ്റുവാനും തോന്നുന്നില്ല. അവരാണേൽ വരികയാണ്. ഞാൻ അമ്മുനെ തട്ടി വിളിച്ചു…
“നിനക്ക് പറഞാൽ മനസ്സിലാവില്ല…. ഇതൊക്കെ ഒരു രസല്ലേ…”
ജയൻ അങ്കിൾ ആൻ്റിയെ ഒറ്റ ഡയലോഗിൽ ഒതുക്കി…
അമ്മുവിനോട് എത്ര പറഞ്ഞിട്ടും അവള് കേൾക്കുന്നില്ല… അതെ ഇരിപ്പ് തന്നെ… അവസാനം വലത്തെകൈകൊണ്ട് അമ്മുവിൻ്റെ തുടയിൽ ഒരു നുള്ള് കൊടുത്ത്… അമ്മു ഒന്ന് ചാടി പിടഞ്കൊണ്ട് നേരെ ഇരുന്ന് എന്നെ നോക്കി… ഞാൻ കൈ കെട്ടി ഇരുന്നു… അമ്മുവിൻ്റെ കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്. വെള്ളം നിറഞ്ഞു തുളുമ്പി നിക്കുന്നത് അവളുടെ ഉണ്ട കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് തിളക്കം കൂട്ടി…
എന്നെ നോക്കിയതിനു ശേഷം സോഫയിൽ ചാരി ഇരുന്നു. എന്നിട്ട് എൻ്റെ വലത്കൈ പിടിച്ചുവച്ച് അതിൽ അമ്മുവിൻറെ ഇരു കൈകളും കൊണ്ട് ചുറ്റി ഇരുന്ന് ടിവി കണ്ട്… ടോം ആൻഡ് ജെറി തന്നെ. അപ്പോഴേക്കും നന്ദുട്ടനും എത്തി സോഫയിൽ വന്നിരുന്നു..അവൻ അമ്മുവിനെ നോക്കിക്കൊണ്ട് എൻ്റെ അടുതായിട്ട് ഇരുന്നു.. അമ്മു എൻ്റെ അടുത്ത് ഉണ്ടെങ്കിൽ നന്ദുട്ടൻ അധികം സ്വാതന്ത്ര്യം എൻ്റെയടുത്ത് കാണിക്കില്ല. കാണിച്ചാൽ ഈ യക്ഷി അതിനെ കടിച്ച് തിന്നും….അവൻ്റെ ഇരുപ്പ് കണ്ടിട്ട് പാവം തോന്നി.. അവന് എന്നോട് ഭയങ്കര സ്നേഹം ആണ്. ചേച്ചി മാത്രം ഉള്ള ആൺകുട്ടികൾക്ക് ചേട്ടൻമാരോട് പ്രത്യേക ഇഷ്ടം ആയിരിക്കുമല്ലോ… അതുപോലെ… ഞാൻ ഇടത് കൈ നീട്ടിയപ്പോൾ അവൻ പെട്ടെന്ന് തന്നെ എന്നിലേക്ക് ചേർന്നിരുന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു….
അങ്ങനെ നിത ആൻ്റിയും ജയൻ അങ്കിളും ഞങൾ ഇരിക്കുന്ന സോഫയുടെ പുറകിൽ എത്തി.
“ഓ… എനിക്ക് പറഞ്ഞാ മനസ്സിലാവില്ല സമ്മതിച്ചു… എന്നാലെ നിങ്ങടെ പുത്രിയെ പറഞ്ഞ് മനസ്സിലാക്ക്…”
ആൻ്റി ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകി കിച്ചണിലേക്ക് പോയി.. അങ്കിള് ചിരിച്ചുകൊണ്ട് സോഫയിൽ വന്നിരുന്നു…
“അച്ചക്ക് ഈ സാധനത്തിനെ മാത്രം കിട്ടിയൊള്ളാ… ഒഹ്… എങ്ങെനെ സഹിക്കുന്നു…ഹി ഹി…”
ഇരുന്നപാടെ ആൻ്റിയെ കളിയാക്കിക്കൊണ്ട് അമ്മു പതിഞ്ഞ ശബ്ദത്തിൽ അങ്കിളിനോട് ചോദിച്ചു… ഞാനും നന്ദുവും ഇത് കേട്ട് മെല്ലെ ചിരിച്ചിരുന്നു…
“മോളു… വേണ്ടാട്ടോ… എൻ്റെ കെട്ടിയോളെ ഞാൻ അങ്ങനെ ഒക്കെ പറയും…. പക്ഷേ എൻ്റെ കെട്ടിയോളാണ് എൻ്റെ മാലാഖ…”
ആൻ്റിയെ പറഞ്ഞപ്പോ പൊള്ളിയ അങ്കിള് സാഹിത്യം തുടങ്ങി… ഇത് ഇവിടെ പതിവാണ് അതുകൊണ്ട് ഞാൻ അധികം മൈൻഡ് ചെയ്തില്ല… കാരണം അമ്മുവും അങ്കിളും നല്ല കമ്പനി ആണ്… ഇന്നത്തെ കാലത്ത് ഒട്ടുമിക്ക അച്ഛനും മകളും തമ്മിൽ നല്ല കമ്പനി ആയിരിക്കും. അതുപോലെ തന്നെ…

അടിപൊളി മോനെ