മൈ ഡിയർ യക്ഷി – 3 25അടിപൊളി 

“ഏയ്… ഒരു കുഴപ്പോമില്ല… എന്തേ.. പോരെ… നീ ഇറങ്ങിയെ.. എൻ്റെ കവിളിൻ്റെ ഒരു കഷണം പൊയിന്ന് തോന്നുന്നു…എന്തൊരു കടിയാ..നിൻ്റെ…”

അമ്മുൻ്റെ കൈകൾ വീടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..അമ്മു ചെയ്തത് കൂടിപ്പോയോ എന്ന പോലെ നോക്കി ഇരുന്നു… പക്ഷേ എൻ്റെ മേലെന്നു മാറിയില്ല…

“എവിടെ നോക്കട്ടെ…. ഞാൻ…”

എന്ന് പറഞ്ഞുകൊണ്ട് അമ്മു എൻ്റെ മുഖത്തേക്ക് ചഞ്ഞുകൊണ്ട് നോക്കി.. ശേഷം…

“പിന്നെ… ഇച്ചിരി പാടെ ഒള്ളു… വേറെ ഒന്നും പോയിട്ടില്ല കുരങ്ങാ…. മ്മ്മച്…”

എന്ന് പറഞ്ഞ ശേഷം എൻ്റെ കവിളിൽ രണ്ട്‌കൈകൊണ്ട് വീണ്ടും ചേർത്ത് പിടിച്ച് അവള് കടിച്ച സ്ഥലത്ത് അമർത്തി ഒരു ഉമ്മ തന്നു…

“ഇപ്പോ വേദന പോയോ ജിത്തേട്ടാ… ഹും…”

ഉമ്മ തന്നതിന് ശേഷം തല പൊക്കി അമ്മു ഒരു നാണത്തോടെ ചോദിച്ചു…ചെറിയ കുട്ടികളെ പോലെ… ഈ പെണ്ണിന് വട്ട് തന്നെ ഞാൻ മനസ്സിൽ ഓർത്തു…

“ആ… പോയി പോയി… നീ ഇറങ്ങിയേ… എൻ്റെ മേലു വേദനിക്കുന്നു…ഇത് കഴിഞ്ഞ ജന്മത്തിൽ വല്ല യക്ഷിയും മറ്റും ആയിരുന്നോ ദൈവമേ…”

അത്രയും പറഞ്ഞിട്ട് ഞാൻ അമ്മുവിനെ എൻ്റെ മേലെന്ന് അവളുടെ ഷോൾഡറില് പിടിച്ച് തള്ളി മാറ്റി… അവള് എൻ്റെ ഇടത്തെ സൈഡിലേക്ക് ഇരുന്നു… ഞാൻ ബെഡിൽ നിന്ന് താഴേക്ക് ഇറങ്ങി… കക്ഷി ഇരുന്നു ചെറുതായി ഗോഷ്ടികൾ കാണിക്കുന്നുണ്ട്… ഇടയ്ക്ക് കണ്ണുകൾ മിന്നിച്ച് എന്നെ നോക്കുന്നു…ചിരിക്കുന്നു അങ്ങനെ അങ്ങനെ …

“നീ എന്തിനാ പെണ്ണെ നന്ദുട്ടനായിട്ട് ഇങ്ങനെ തല്ലുപിടിക്കുന്നെ… അത് ചെറുതല്ലേ… ഇത്രയും ആയിട്ട് ഒരു മാറ്റോമില്ല നിനക്ക്…”

ഞാൻ അമ്മൂനേ ചെറുതായി കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു..

“ഓ.. പിന്നെ.. ഇതൊക്കെ ഒരു രസല്ലേ ജിത്തേട്ടാ.. പിന്നെ അവൻ അത്ര മോശോന്നൊല്ല… തക്കം കിട്ടുമ്പോൾ എന്നെയും അവൻ ഓരോന്ന് കാണിച്ച് ചൊറിയാറുണ്ട്…”

അമ്മു വീണ്ടും അവളുടെ ന്യായീകരണങ്ങൾ ഇറക്കി….

“ഒന്ന് പൊയ്‌ക്കെ നീ… പോത്ത് പോലെ വളർന്നു.. ഇപ്പോഴും പെണ്ണിൻ്റെ കുട്ടിക്കളി മാറീട്ടില്ല…”

ഞാൻ കാർന്നോമാരുടെ സ്ഥിരം ഡയലോഗ് ഒരെണ്ണം അടിചു…

“ഹും… അല്ലേലും ജിത്തേട്ടൻ ഇപ്പോ നന്ദുട്ടൻ്റെ ഒപ്പല്ലേ നിക്കൂ… അവസാനം എല്ലാത്തിനും എന്നെമാത്രം കുറ്റപ്പെടുത്തും…”

കട്ടിലിൽ നിന്ന് ഇരങ്ങിക്കൊണ്ട് അമ്മു പരാതികെട്ടുകൾ അഴിച്ചു തുടങ്ങി. കയ്യീന്ന് പോയാൽ ഉള്ള സ്ഥിരം നമ്പറുകൾ ആണ്.. ചിലപ്പോ കാര്യമായും പറയാറുണ്ട്..

“ദേ… ദേ… നിർത്തിക്കെ… ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… ഇനി അതും പറഞ്ഞോണ്ട് ചിണുങ്ങണ്ട… ”

ഞാൻ അമ്മുൻ്റെ അടുത്ത് ചെന്ന് അവളുടെ ഇരു കവിളിലും കിള്ളി വലിച്ചുകൊണ്ട് പറഞ്ഞു…

“ഹി.. ഹി… പോട കൊരങ്ങാ…”

അത്രയും പറഞ്ഞു അമ്മു എൻ്റെ ഇരുകയ്യും തട്ടിമാറ്റി.. എന്നിട്ട് എന്നെ വട്ടം മുറുക്കെ കെട്ടി പിടിച്ചു. എന്നിട്ട് എൻ്റെ കഴുത്തിൻ്റെ താഴെ നെറ്റി മുട്ടിച്ച് നിന്നു… അമ്മുവിൻ്റെ ശരീരത്തിൻ്റെ ഗന്ധവും ചൂടും ശ്വാസവും എല്ലാം എന്നെ അലട്ടുവാൻ തുടങ്ങി… ഞാനും അമ്മുവും ആ നിമിഷം ഒരുപോലെ ആസ്വദിക്കുന്ന പോലെ തോന്നി എനിക്ക്…

“ഏട്ടന്… ശരിക്കും നൊന്തോ…? ”

അമ്മു എൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി നേരത്തത്തെ ഉണ്ടായ കടിയുടെ കാര്യം നേർത്ത ശബ്ദത്തിൽ ചെറിയ പേടിയോടെ എന്നോട് ചോദിച്ചു.. ഞാൻ അറിയാതെ ഇടത്തെകൈകൊണ്ട് അമ്മുവിനെ എന്നിലേക്ക് വീണ്ടും ചേർത്തു. അവളുടെ സാമീപ്യം ഞാൻ അറിയാതെ തന്നെ എൻ്റെ ശരീരവും മനസ്സും കൂടുതൽ ആഗ്രഹിക്കുന്ന പോലെ തോന്നുന്നു…

“ഇല്ലടി … കൊരങ്ങി… ഞാൻ ചുമ്മാ പറഞ്ഞാലേ…”

വലതുകൈകൊണ്ട് അവളുടെ കവിളിൽ നുള്ളി നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു..അമ്മു മെല്ലെ ഒന്ന് ചിരിച്ചു…. സത്യത്തിൽ നല്ല വേദന ഉണ്ടായിരുന്നു. പറഞാൽ ഇനി അത് മതി… വീണ്ടും ഒരു സോറി പറഞ്ഞുകൊണ്ട് പഴയേ പോലെ നിന്നു.. അൽപ സമയത്തിന് ശേഷം…

“ജിത്തേട്ടാ… ”

അങ്ങനെ നിന്നുകൊണ്ട് അമ്മു സ്നേഹത്തോടെ എന്നെ വിളിച്ചു..

“മ്മ്മ്…”

ഞാൻ മൂലിക്കൊണ്ട് വിളി കേട്ടു..

“കുറെ നാളായിലേ… ഇങ്ങനെ തല്ല് കൂടീട്ട്…?

1 Comment

Add a Comment
  1. അടിപൊളി മോനെ

Leave a Reply

Your email address will not be published. Required fields are marked *