“ഹും… ഒന്നുല്ല ജിത്തെട്ടാ… പെട്ടെന്ന് എന്തോ തല വേദനിക്കുന്ന പോലെ…”
അമ്മു വളരെ ശാന്തതയോടെ പറഞ്ഞ് ഒന്ന് കുറുകി ചേർന്ന് കിടന്നു… ഞാൻ തലയിൽ തഴുകിയ കൈ കൊണ്ട് അവളുടെ നെറ്റിയിൽ വച്ച് നോക്കി…
ഏയ് ചൂടൊന്നും ഇല്ല… ചിലപ്പോ പെട്ടെന്ന് ഉണ്ടായത് ആവാം…
“അമ്മൂ… ഹോസ്പിറ്റലിൽ പോണോടാ…?”
ഞാൻ ചെറിയ കരുതലോടെ ചോദിച്ചു… ഒപ്പം തലയിൽ തഴുകുന്നത് തുടർന്നു…
“ഊ..ഹും… വേണ്ട…. ഇങ്ങനെ കിടന്നാൽ മതി ഏട്ടാ… കുറച്ച് ആശ്വാസം ഉണ്ട്…”
അമ്മു കണ്ണുകൾ അടച്ചുകൊണ്ട് മറുപടി നൽകി. ഞാൻ അമ്മുൻ്റെ പുറത്തും മെല്ലെ തടവി കൊടുത്തുകൊണ്ട് ഇരുന്നു…
“ആഹാ… എന്താ ഒരു കാഴ്ച… എന്താ സ്നേഹം… ശാസിക്കാൻ വന്ന ചേട്ടൻ കൊച്ചിനെ പാട്ട് പാടി ഉറക്കുകയാണോ…?”
റൂമിലേക്ക് ഒരു ഗ്ലാസിൽ ജൂസും കൊണ്ട് വരുന്ന വഴി അമ്മൂനെയും എന്നെയും കണ്ട ആൻ്റി പറഞ്ഞു കളിയാക്കി…
ഞാൻ തല ചെരിച്ച് നോക്കിയതും ആൻ്റി അടുത്ത് എത്തിയിരുന്നു…
“ജിത്തുട്ടാ… ഇത് കുടിക്ക്…”
ആൻ്റി എനിക്ക് നേരെ ജൂസ് നീട്ടിക്കൊണ്ട് പറഞ്ഞു… ഞാൻ അത് വലതുകൈകൊണ്ട് വാങ്ങി ഒരു സിപ് ഇറക്കി… മാംഗോ ജൂസ് ആണ്…
“ഇത് എന്താ സംഭവം… ഇത്രേം നേരം ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ..”
ആൻ്റി അമ്മുൻ്റെ കിടപ്പ് കണ്ടിട്ട് എന്നോടായ് തിരക്കി…
“ഏയ്… പ്രശ്‌നോന്നുല്ല.. അവൾക്ക് തല വേദനിക്കുന്നൂ എന്ന് പറഞ്ഞു കിടക്കുന്നതാ…”
ഞാൻ ആൻ്റിക്ക് മറുപടി നൽകി… ഒപ്പം ജൂസ് കുടിച്ച് പാതിയാക്കി ടേബിളിൽ വച്ച്… അമ്മു അപ്പോഴും കണ്ണുകൾ അടച്ച് ഉറങ്ങുന്ന പോലെ കിടക്കുകയാണ്…
“ഡീ…. പെണ്ണെ… എന്ത്ന്നാ നിനക്ക്… ഇത്രേം നേരം ഐസ്ക്രീംമും തിന്ന് നന്ദുട്ടനെ പോര് കുത്തി ഇരുന്നതല്ലേ… ഇപ്പോ എന്താ പെട്ടെന്ന് ഒരു തലവേദന”
ആൻ്റി അമ്മുൻ്റെ പുറത്ത് തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. അവള് അത് ഇഷ്ടപ്പെടാത്ത പോലെ ശബ്ദം ഉണ്ടാക്കി തുടങ്ങി. ഒപ്പം എൻ്റെ മേലെ ഉള്ള പിടിയും മുറുക്കി.
അത് എനിക്ക് ഇഷ്ടായില്ല…
“ചുമ്മാ ഇരി ആൻ്റി… അതിനെ ശല്യം ചെയല്ലേ… വയ്യാത്തോണ്ട് അല്ലേ..”
ഞാൻ ആൻ്റിടെ കൈ പിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു… അൽപ്പം ദേഷ്യത്തോടെ തന്നെ…
“ദേ… ചെറുക്കാ… ഈ സാധനത്തിൻ്റെ ഇന്നൊന്നും കണ്ട് തുടങ്ങിയതല്ല ഞാൻ… ആദ്യം നിനക്കാ ഒന്ന് തരേണ്ടത്… ഡീ… അമ്മു… എഴുന്നേറ്റ് പോയി കുളിക്ക് ആദ്യം… കോളജിൽ പോയി വന്നിട്ട് ഡ്രസ്സ് പോലും മാറിട്ടില്ല… അല്ല അതെങ്ങനെയാ കോളജിൽ പോയാൽ അല്ലേ… ചേട്ടനേം കൂട്ട് പിടിച്ച് തെണ്ടി തിരിഞ്ഞ് നടക്കും.. ബാക്കി ഉളളവർ ഒന്നും അറിയില്ല എന്നാ വിചാരം..”
എന്നെ ഒന്ന് ഇടക്കണ്ണിറട്ട് നോക്കീട്ട് ആൻ്റി എല്ലാം എടുത്തടിച്ച് പറഞ്ഞു… അവസരം വന്നാൽ ആൻ്റിയും മോളും കണക്കാ.. വായിൽ വന്നത് അടിച്ച് വിടും…
“ഞാൻ തെണ്ടാൻ ഒന്നും പോയില്ല..കോളജിൽ തന്നാ പോയെ… അമ്മ വെറുതെ ഓരോന്ന് പറയല്ലേ…”
അത്രയും നേരം തളർന്ന പൂ പോലെ കിടന്ന അമ്മു തല പൊക്കി മറുപടി പറഞ്ഞു… ഇവൾ തന്നെ അല്ലെ ഇത്രയും നേരം വയ്യാതെ കിടന്നത്.. ഒന്നും അങ്ങോട്ട് കത്തുന്നില്ല…
“ദേ… കൂടുതൽ സംസാരിച്ചാ ഒന്നങ് തരും ഞാൻ.. എണീറ്റ് കുളിച്ച് വേഷം മാറിയേ… എന്നിട്ട് കിച്ചണിലേക്ക് വാ… കുറച്ച് പച്ചക്കറി നന്നാക്കണം… അതെങ്കിലും ചെയ്ത് താ.. ഇപ്പോ അച്ഛൻ വരും…”
ചെറിയ ആജ്ഞാപന ഭാവത്തോടെ ആൻ്റി ഇത്രയും പറഞ്ഞുകൊണ്ട് അമ്മൂൻ്റെ ബാഗും സാധനങ്ങളും അടക്കി വച്ചു… അമ്മു വീണ്ടും കിടപ്പായി…
കിച്ചണിൽ ചെറിയ ചെറിയ സഹായങ്ങൾ മാത്രേ പെണ്ണ് ആൻ്റിക്ക് ചെയ്ത് കൊടുക്കൂ. ഈ പറയുന്ന പോലെ ആൻ്റിയും ഒരുപാടങ്ങ് അവളെക്കൊണ്ട് ചെയ്യിക്കില്ല.. ഇനി കൊളമാവതെ ഇരിക്കാൻ ആണാവോ…
“ആൻ്റീ…..”
ഞാൻ ആൻ്റിയെ മതി എന്ന അർഥത്തിൽ നീട്ടി വിളിച്ചു. ശേഷം കണ്ണുകൊണ്ട് പൊയ്ക്കോ അവള് വരും എന്ന് പറഞ്ഞു ആക്ഷൻ ഇട്ടു…
“ഓ… ശരി ശരി… ചേട്ടനും ചേട്ടൻ്റെ കുഞ്ഞാവയും എന്താന്ന് വെച്ചാ ആയിക്കൊ… നമ്മളില്ലേ…”
ലേശം സെൻ്റി അടിച്ച് ആൻ്റി ഞങ്ങളെ നോക്കി ചിരിച്ചു … എന്നിട്ട് എൻ്റെ കവിളത്ത് ഒന്ന് പിച്ചിക്കൊണ്ട് ചെറു ചിരിയോടെ കിച്ചണിലേക്ക് പോയി…

അടിപൊളി മോനെ