മൈ ഡിയർ യക്ഷി – 3 25അടിപൊളി 

എന്നൊക്കെ ശബ്ദത്താൽ നിലവിളിച്ചു.. ഇത് കേട്ട ആൻ്റി ഓടി വന്നു..

“ഔ… എന്തായിരുന്നു പെണ്ണിൻ്റെ വയ്യായ്‌ക…. എന്നെ വിളിക്കണ്ട… നിങ്ങള് എന്താന്നു വെച്ചാല് ആയിക്കോ..”

സീൻ കണ്ടപാതി ചിരിച്ചുകൊണ്ട് ആൻ്റി അത്രയും പറഞ്ഞിട്ട് വന്ന വഴി തിരികെ പോയി…

“പ്ലീസ് ജിത്തേട്ടാ… ഹൊഹ് …. ഒന്ന്…. നിർത്തൂ… ഹും ഹു….”

അമ്മു പിടഞ്ഞുകൊണ്ട് യാചിച്ചു…. ഞാൻ നന്ദുട്ടനെ നോക്കി… അവൻ ഇനിയും ഇനിയും എന്ന് പറയുന്നുണ്ട്… ആൾക്ക് ഇതിലൊക്കെ നല്ല ത്രിൽ ആണ്…

അമ്മു ആകെ തളർന്നു… വല്ലാതെ കിതക്കുന്നുമുണ്ട്…

“നന്ദൂ… മതിടാ… അമ്മുസ് പാവം അല്ലേ….”

ഇക്കിളി ഇടൽ നിർത്തി ഞാൻ നേരെ ഇരുന്നുകൊണ്ട് നന്ദുനോട് പറഞ്ഞു… കക്ഷി പിടി വിട്ടു… ഞാനും ഒന്ന് അയഞ്ഞു…

കാലിലെ പിടി വിട്ട നിമിഷം അമ്മു ചാടി എണീറ്റ് എൻ്റെ തുടയുടെ ഇരുവശത്തുമായി കാൽ മുട്ട് കുത്തി നിന്നു… ശേഷം എൻ്റെ മേലേക്ക് ചാഞ്ഞുകൊണ്ട് എൻ്റെ കഴുത്തിൽ ഇരുകയ്ക്കൊണ്ടും വട്ടം പിടിച്ചു ബെഡിൽ എൻ്റെ ഇടത് വശത്തേക്ക് മറിഞ്ഞു… ഇതെല്ലാം ഒരു നിമിഷം കൊണ്ടാണ് ചെയ്തത്… ഞാൻ പ്രതികരിക്കാൻ കഴിയാതെ വഴങ്ങി കൊടുക്കേണ്ടി വന്നു…

ഒരു മറിച്ചിൽ മറിഞ്ഞ് അമ്മു എൻ്റെ മേളിലായി കിടപ്പ്… പെട്ടെന്ന് തന്നെ ഏന്തി വലിഞ്ഞ് കവിളിൽ അമർത്തി കടിച്ചു….

“ആ….. ഹഹ്…. വിടഡീ …. പട്ടികുഞ്ഞേ…”

വേദന മൂലം ഞാൻ കാലിട്ടടിച്ചുകൊണ്ട് പറഞ്ഞു… ഒപ്പം അവളുടെ പുറത്ത് ഒന്ന് രണ്ട് നുള്ളും കൊടുത്തു…. നന്ദുട്ടൻ ഇതെല്ലാം കണ്ട് കണ്ണ് മിഴിച്ച് നിൽക്കുന്നുണ്ട്… അവന് എന്നെ രക്ഷിക്കണം എന്നുണ്ടാവും പക്ഷെ അമ്മുവിനെ പേടിച്ചിട്ടാവോ എന്തോ… ആൾ അങ്ങനെ നിക്കുവാണ്…

“നന്ദുട്ടാ… ചേട്ടനെ രക്ഷിക്കടാ….”

ഞാൻ നന്ദുട്ടനെ എത്തി നോക്കി പറഞ്ഞു…

ഞാൻ പറഞ്ഞതും അവൻ ബെഡിൽ കയറി അമ്മുവിനെ തള്ളി മാറ്റുവാൻ തുടങ്ങി…

“ദേ… ചെക്കാ അങ്ങ് മാറി നിന്നോട്ടോ… എൻ്റെന്ന് നല്ലത് കിട്ടുവെ..”

യക്ഷി യഥാർത്ഥ രൂപം പുറത്തെടുത്തു. ചെക്കനെ തുറിച്ച് നൊക്കിക്കൊണ്ടായിരുന്നു പറച്ചിൽ.. അതോടെ നന്ദപ്പൻ സൈഡ് ആയി… അവൻ എന്നെ നോക്കി സോറി എന്ന ഭാവത്തിൽ നിന്നു… കലി ഇളകിയാൽ അമ്മുനേ നല്ല പേടിയാണ് കക്ഷിക്ക്..

“എടി വിടടി… കൊരങ്ങീ…”

എവിടെ ആര് കേൾക്കാൻ… അവസാനം അറ്റ കൈ തന്നെ പ്രയോഗിക്കാൻ തീരുമാനിച്ചു… കക്ഷത്തിൽ ഇക്കിളി ആക്കാൻ കൈ എടുത്തതും അത് മനസ്സിലായ അമ്മു എൻ്റെ കൈകൾ പിടിച്ചുവച്ചു. ബലം പ്രയോഗിച്ചാൽ വിടീക്കാവുന്നതെ ഒള്ളു.. പക്ഷേ അങ്ങനെ എങ്ങാനും ചെയ്താൽ അത് അടുത്ത പ്രശ്നം ആവും.. അതുകൊണ്ട് ഞാൻ അങ്ങനെ വേദന സഹിച്ച് കിടന്നു…

അൽപ്പം കഴിഞ്ഞ് കവിളിലെ കടി വിട്ടു. എനിക്ക് ആശ്വാസമായി… എന്നിട്ട് എൻ്റെ മുഖത്തേക്ക് ഒരു നോട്ടം. പിന്നെ ഒരുമാതിരി ഒരു ചിരിയും…

“എന്തടി പട്ടിക്കുഞ്ഞേ… നോക്കണേ…”

ഞാൻ അവൾടെ നോട്ടം കണ്ട് ചോദിച്ചു…
“ച്ച്ചും… ഒന്നുല്ലാ… വേദനിച്ചോ…?”

എല്ലാം കഴിഞ്ഞ് എൻ്റെ കൈ വിട്ടു …എന്നിട്ട് എൻ്റെ വയറിനു മീതെ മുട്ടുകൾ മടക്കി ഇരുന്നു എൻ്റെ നെഞ്ചില് അവളുടെ കൈകൾ പതിച്ചു വച്ചിട്ട് ചോദിച്ചു…

“ഇല്ലടി… ഞാൻ മനുഷ്യൻ അല്ലല്ലോ… വേദനിക്കാതിരിക്കാൻ… എന്ത് കാര്യത്തിനാ നീ എന്നെ കടിച്ചേ…”

ഞാൻ കാര്യം എന്താന്ന് മനസ്സിലാവാതെ ചോദിച്ചു.. എന്നിട്ട് എൻ്റെ കവിളിൽ കൈ വച്ച് നോക്കി… മാംസം പോയിക്കാണും…

” അപ്പൊ എന്നെ എന്തിനാ നേരത്തെ അങ്ങനെ ചെയ്തേ…?”

കവിളിൽ വെച്ച എൻ്റെ കൈ എടുത്ത് മാറ്റി അമ്മുൻ്റെ വലത് കൈവെള്ള അവിടെ ചേർത്ത് വെച്ച് ചോദിച്ചു..

“അത് നീ നന്ദുട്ടനെ തല്ലുപിടിച്ചിട്ട്… അതും പോരാഞ്ഞിട്ട് വയ്യാത്ത പോലെ അവൾടെ ഒരു കള്ളത്തരോം… ”
അത്രേം പോരെ എന്നപോലെ അമ്മുനോട്
ഞാൻ പറഞ്ഞു.

“ഓ… അതായിരുന്നോ… എന്നാലെ എന്നെ അങ്ങനെ ചെയ്തപ്പോ എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നി… എന്തേ വല്ല കുഴപ്പം ഉണ്ടോ…?”

എൻ്റെ ഇരുകവിളിൽ രണ്ടു കൈ വച്ച് ചേർത്ത് പിടിച്ചുകൊണ്ട് അമ്മു വെറൈറ്റി ന്യായങ്ങൾ നിരത്താൻ തുടങ്ങി…അതെ സമയം നന്ദുട്ടൻ പതിയെ അവിടെ നിന്നും വലിഞ്ഞു… അവളെ പേടിച്ചിട്ട് ആയിരിക്കും… അവൻ്റെ പോക്ക് കണ്ട് എനിക്ക് ചിരി വന്നു…ഒപ്പം നമ്മുടെ യക്ഷിയുടെ ന്യായങ്ങളും…

1 Comment

Add a Comment
  1. അടിപൊളി മോനെ

Leave a Reply

Your email address will not be published. Required fields are marked *