മൈ ഡിയർ യക്ഷി – 3 25അടിപൊളി 

അങ്കിള് ബാക്കി വിവരങ്ങൾ പറഞ്ഞു…

“എൻ്റെ കോളജിൻ്റെ അടുത്താണോ… എന്ന ഞാനും വരാം.. എനിക്കും കാണണം…”

അമ്മു ഇത് എങ്ക ഏരിയ ഡാ എന്ന ഭാവത്തിൽ ആറ്റിട്യൂഡ് ഇട്ടുകൊണ്ട് പറഞ്ഞു… ഞാനും അങ്കിളും അമ്മുവിനെ നോക്കി…

“ആഹ്… എന്നാ പോകുമ്പോ എൻ്റെ മോളേം കൂട്ടിക്കോ ജിത്തു… ഇനി അതായിട്ട് കുറക്കണ്ട…”

അമ്മുവിനിട്ട് ചെറിയ താങ്ങ് താങ്ങി അങ്കിള് കൂട്ടിച്ചേർത്തു… പക്ഷേ ആൾക്ക് അത് മനസ്സിലായില്ലെന്ന് തോന്നുന്നു.. അത് കേട്ടതോടെ അമ്മു ചാർജ് ആയി…

“അതേ… ഇത് കുടിച്ചിട്ട് മതി ബാക്കി ചർച്ച. ദാ…”

നിത ആൻ്റിയാണ്. ആൻ്റി വീണ്ടും ഒരു ട്രേയിൽ 3 ജ്യൂസുമായി വന്നു. എന്നിട്ട് എനിക്കും അങ്കിളിനും നന്ദുട്ടനും തന്നു. ഞാൻ അമ്മുവിൻ്റെ മെലെന്നു എൻ്റെ കൈ എടുത്ത് ജ്യൂസ് വാങ്ങി… ഞാൻ ഒന്ന് മനസ്സ് തണുക്കുവാനായി പെട്ടെന്ന് കുറച്ച് കുടിച്ചു.

“അപ്പൊ എനിക്കില്ലേ…”

അമ്മുവിന് കൊടുക്കാത്തതിൽ കണ്ണ് തുറുപ്പിച്ച് ആൻ്റിയെ നോക്കി പരാതി പറഞ്ഞു.

“ജിത്തുന് നേരത്തെ കൊടുത്തത് നീയല്ലേ കുടിച്ചേ… നീയേ കിച്ചണിലേക്ക് വാ… അവിടെ ഉണ്ട് നിൻ്റെ പങ്ക്… നിനക്കുള്ള കുറച്ച് പണിയും ഉണ്ട്… അപ്പൊ തരാം…”

തുടങ്ങി രണ്ടും…അമ്മു അത് കേട്ട പാടെ എനിക്കൊന്നും വേണ്ട എന്നപോലെ തല വെട്ടി തിരിച്ച് കൈ കെട്ടി ഇരുന്നു… അത് കണ്ടിട്ട് ഞാനും അങ്കിളും മെല്ലെ ചിരിച്ചു….

“കണ്ടാ… തമ്പുരാട്ടിക്ക് ഇഷ്‌ടായിട്ടില്ല…. എൻ്റെ ദൈവമേ ഇതിനെ എങ്ങനെ വേറൊരിടത്തേക്ക് വിശ്വസിച്ച് കെട്ടിച്ചയക്കും… എന്നെ ഒന്ന് എന്തെങ്കിലും ചെയ്ത് സഹായിക്കാൻ പറഞ്ഞാൽ ആ വഴിയെ പിന്നെ കാണില്ല… ഇങ്ങനൊരു മോള്…”

ഇത് കേട്ടതും എല്ലാവരും കൂട്ടച്ചിരിയായി..ഞാൻ ചിരിച്ചുകൊണ്ട് അമ്മുനേ നോക്കി. ഞാൻ ചിരിക്കുന്നത് കണ്ടിട്ട് അവളുടെ ദേഷ്യം ഇരട്ടിയായി… ഞാൻ നേരെ നോക്കി ജ്യൂസ് കുടിച്ചു… ഇടയ്ക്ക് ഇടക്കണ്ണിട്ട് അമ്മുവിനെ നോക്കുമ്പോഴും അവിടെ അങനെ തന്നെയാണ് മോന്ത… പെട്ടെന്ന് ആള് യക്ഷിയുടെ സ്വഭാവം എടുത്തു…

“അമ്മേ… ഹൂ ….”

എൻ്റെ കയ്യിൽ പിച്ചിയതാണ്. ആഹാ നല്ല വേദന. ഒരു കാര്യവും ഉണ്ടായില്ല. ആൻ്റി കളിയാക്കിയതിന് ഉപരി ഞാൻ ചിരിച്ചതാണ് ആൾഡെ പ്രശ്നം ഒടുക്കത്തെ നഖം ആണ് പിശാശിന്…. വെട്ടാൻ പറഞാൽ വീണ്ടും നീട്ടി വളർത്തും… ഞാൻ ജ്യൂസ് ടിപോയിൽ വച്ചിട്ട് അമ്മുവിനെ നോക്കി… അവള് വീണ്ടും പിണക്കം കാണിച്ചു ഇരുന്നു… ഇത് കണ്ടിട്ട് എല്ലാവരും കൂട്ടച്ചിരിയിൽ നിന്ന് പൊട്ടിച്ചിരിയായി…

അതുംകൂടി ആയതോടെ അമ്മു വേഗം എഴുന്നേറ്റ് പോകുവാൻ തുടങ്ങി… സോഫയിൽ നിന്ന് എഴുന്നേറ്റതും ഞാൻ കൈയിൽ പിടിച്ച് വീണ്ടും ഇരുത്തി…

“എന്നെ വിട്… ഞാൻ പോണു…”

പെണ്ണ് എൻ്റെ കൈ തട്ടിമാറ്റി വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്… എൻ്റെ വലത്തേ കൈകൊണ്ട് അമ്മുവിനെ പിന്നിൽ കൂടി അവളുടെ വലത് ഷോൾഡറിൽ മുറുക്കെ പിടിച്ചിരുത്തി… ഇപ്പോ ആളൊന്ന് അടങ്ങി… പക്ഷേ മുഖം വെറെ വശത്തേക്ക് ആണ് പിടിച്ചിട്ടുള്ളത്…

“അമ്മൂസേ… നോക്കിയേ….”

ഞാൻ മറുകയ്യിൽ എൻ്റെ ജ്യൂസ് എടുത്ത് അമ്മുവിൻ്റെ നേരെ വേണോ എന്ന രീതിയിൽ നീട്ടിക്കൊണ്ട് വിളിച്ചു… അവള് തല തിരിച്ചു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു… പെട്ടെന്ന് തന്നെ എൻ്റെ കയ്യീന്ന് ജ്യൂസ് വാങ്ങി കുടിച്ചു തീർത്തു… ശേഷം എൻ്റെ കൈ തട്ടിമാറ്റി പെട്ടെന്ന് ചാടിയെഴുന്നേറ്റ് എൻ്റെ മടിയിൽ കേറി എൻ്റെ ഇടത്തെ വശത്തേക്ക് കാലിട്ട് ഇരുന്നു… ഒപ്പം കൈകൾ എൻ്റെ കഴുത്തിലൂടെയും ചുറ്റി എൻ്റെ കവിളിൽ അമർത്തി ഒരുമ്മ തന്നു. ശേഷം കയ് വിട്ട് എൻ്റെ തോളിലേക്ക് ചാഞ്ഞു. എന്നിട്ട് എൻ്റെ വലത്തെ കൈ അവൾ ഇരു കൈകൊണ്ടും പിടിച്ചു അവളുടെ മടിയിൽ വച്ച് ആൻറിയെയും അങ്കിളിനെയും നോക്കി ഗോഷ്ടികൾ കാണിച്ചു. എൻ്റെ കൈ മുറുക്കെ പിടിച്ചിട്ട് ഇത് എൻ്റെയാണ് എൻ്റെ മാത്രം എന്ന പോലെ…

“ഓ… അവളും അവളുടെയൊരു പുന്നാര ചേട്ടനും… വേറെ ആർക്കും ചേട്ടന്മാര് ഇല്ലാത്ത പോലെ… ഒന്ന് പോടി പെണ്ണെ…”

1 Comment

Add a Comment
  1. അടിപൊളി മോനെ

Leave a Reply

Your email address will not be published. Required fields are marked *