“അമ്പടി ജിഞ്ചിന്നാകടി… എന്നിട്ടാണ് നിൻ്റെ അമ്മു ചേച്ചി ചേട്ടനെ ഉപദ്രവിക്കുന്നത് അല്ലേ… ഹും… ശരിയാക്കിത്തരാം… വരട്ടെ അവള്…”
നന്ദുട്ടൻ്റെ മനസ്സിലുള്ളത് പെട്ടെന്ന് മാറ്റുവാൻ വേണ്ടി ഞാൻ നമ്മുടെ മഹാനടൻ നസീറിൻ്റെ ഒരു സിനിമയിലെ രംഗത്തിൽ പറയുന്ന പോലെ പറഞ്ഞു..
അവൻ അത് കേട്ട് കുടുകുടാ ചിരിച്ചു… എന്നിട്ട്
“യ്യോ… ജിത്തുചെട്ടാ… ചേച്ചിയോട് ഇതൊന്നും പറയല്ലേ… ഞാൻ പറഞാണെന്ന് അറിഞ്ഞാല് യക്ഷി എന്നെ കൊല്ലും…”
അവൻ പെട്ടെന്ന് ചിരി നിർത്തി ഇത് അമ്മു അറിഞ്ഞാൽ ഉള്ള കാര്യം ഓർത്തിട്ടാവോ എന്തോ… നന്ദുട്ടൻ ഞാൻ ഇട്ട അമ്മുവിൻ്റെ ഇരട്ട പേര് ചേർത്ത് കളിയാക്കി എന്നോട് പറഞ്ഞ് ചിരിച്ചു…
ഒപ്പം ഞാനും ചിരിച്ചു… ഞങ്ങളുടെ ചിരി കേട്ടിട്ട് എന്തോ നിത ആൻ്റി ഹാളിലേക്ക് വന്നു…
“എന്തുവാ പിള്ളേരെ വലിയ ചിരിയും ബഹളവും… എന്നോടും കൂടെ പറയ്….”
ആൻ്റി ഞങ്ങളുടെ അടുത്തേക്ക് നടന്നുവരുന്നതിനിടെ ചിരിയോടെ ചോദിച്ചു…
“ഏയ് ഒന്നുല്ല ആൻ്റി… അത് അമ്മുൻ്റെ ഇന്നത്തെ പെർഫോമൻസിനെ കുറിച്ച് പറഞ്ഞപ്പോള് അതിൻ്റെ ഇടയ്ക്ക് നന്ദുട്ടൻ അവൾടെ ഇരട്ടപേര് പറഞ്ഞു ചിരിച്ചതാ…”
ഞാൻ നന്ദുട്ടനെ നോക്കി പറഞ്ഞുകൊണ്ട് ചിരിച്ചു… അവൻ ചെറിയ പേടിയോടെ ഒരു വളിച്ച ചിരിയുമായി എന്നെയും ആൻ്റിയെയും മാറി മാറി നോക്കുന്നുണ്ട്…
” ദേ… നന്ദുട്ടാ…. ആ യക്ഷി ഇതെങ്ങാനും കേട്ടാല് രണ്ടളുടെയും ചോര ഊറ്റി കുടിക്കൂട്ടോ…”
ഒരു ചിരിയോടെ മെല്ലെ പറഞ്ഞുകൊണ്ട് നിത ആൻ്റി ഞങ്ങളുടെ അടുത്തുള്ള സോഫയിൽ വന്നിരുന്നു… ഒപ്പം ഞങ്ങളും ചിരിച്ചു… നന്ദുട്ടൻ ഹാപ്പി…
അപ്പൊ തന്നെ കതക് തുറന്ന് അമ്മു പുറത്തേക്ക് വന്നു…
ഒരു പിങ്ക് കളർ അൽപ്പം ലൂസായ ലേഡീസ് ടീ ഷർട്ടും വൈറ്റ് കളർ ലേശം ഫിറ്റ് ഉള്ള കോട്ടൺ പാൻ്റും ആണ് വേഷം. കയ്യിൽ ഞാൻ റൂമിൽ ബാക്കി വച്ച ജ്യൂസും ഉണ്ട്… അതും കുടിച്ചുകൊണ്ടാണ് വരവ്….
“എന്താ എല്ലാരും ഒരു ചിരി… എന്നെ പറ്റിയാണോ ചർച്ച…?”
ജ്യൂസ് ഒരു സിപ് ഇറക്കി അവള് ഞങ്ങളുടെ ചിരി കേട്ട് സംശയം പ്രകടിപ്പിച്ചു. യക്ഷി എന്ന് വിളിച്ചത് കേട്ടോ ആവോ…
“ഓ.. ഒന്ന് പോടി പെണ്ണെ… നിന്നെ പറ്റി എന്ത് പറയാൻ… ആ ഇങ്ങനെ ഒരു മോളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ്… അല്ലേ ജിത്തു…”
ആൻ്റി അമ്മുവിനെ ആക്കിക്കൊണ്ടു എന്നെ നോക്കി പറഞ്ഞു… മുഖത്ത് ചെറിയ പരിഹാസ ചിരി ഉണ്ട്… അമ്മു ജ്യൂസ് കുടിക്കുന്നത് തുടർന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു…
“യ്യോ…. ആണോ… ഞാൻ അറിഞ്ഞില്ലാട്ടോ…”
അത്രയും ഒരു പുച്ഛത്തോടെ ആൻ്റിയെ നോക്കി പറഞ്ഞുകൊണ്ട് അമ്മു എൻ്റെ വലത് വശത്തായി സോഫയിൽ ഇരുന്നു… ജൂസിൻ്റെ അവസാന തുള്ളികളും വായിൽ ആക്കി നാക്കുകൊണ്ട് ചുണ്ട് തുടച്ചു. ശേഷം ഗ്ലാസ് ടീപോയിൽ വെച്ചിട്ട് എൻ്റെ വലതുകൈയിലേക്ക് ചാഞ്ഞ് സോഫയിൽ ചാരി ഇരുപ്പ് ശരിയാക്കി…
” എടി പെണ്ണെ അത് ജിത്തൂന് കൊടുത്ത ജ്യൂസല്ലേ… അത് അവന് കൊടുക്കാതെ എടുത്ത് കുടിച്ചിരിക്കുന്നു… നാണം ഇല്ലാത്ത സാധനം…”
ആൻ്റി വീണ്ടും തുടങ്ങി… രണ്ടും കീരിയും പാമ്പും ആണ്.. എന്തൊക്കെ ആണെങ്കിലും ആൻ്റിക്ക് അവളെ ജീവനാണ്… പക്ഷേ ഒരുപാട് കൊഞ്ചിച്ചാൽ പെണ്ണ് വഷളാകും എന്നാണ് ആൻ്റിയുടെ വാദം… അത് ഒരു പരുതി വരെ ശരിയാണ്… ആയതിനാൽ അവള് എന്തേലും ചെയ്തതിൽ തെറ്റ് കണ്ടാൽ ആൻ്റി ഫയറിംഗ് തുടങ്ങും… അതുകൊണ്ട് ആൻ്റിക്ക് നന്ദുവിനെ ആണ് കൂടുതൽ ഇഷ്ടം എന്നാണ് നമ്മുടെ അമ്മുസിൻ്റെ വാദം…
“ഓ… അതിനിപ്പോ എന്താ.. എൻ്റെ എട്ടനല്ലേ… വേറെ ആരും അല്ലാലോ… അമ്മ ഒന്നു പോയെ…”
അമ്മു തിരിച്ചടിച്ചു… എന്നിട്ട് എൻ്റെ കയിലൂടെ അവളുടെ ഇടതുകൈകൊണ്ട് വട്ടം പിടിച്ചു ഗമയോടെ വലതുകാൽ ഇടുത്തുകാലിൽ കേറ്റി വച്ച് വീണ്ടും എന്നോട് ചേർന്നിരുന്നു… ഞാൻ ആൻ്റിയെ നോക്കി മെല്ലെ ചിരിച്ചു… ആൻ്റിയുടെ മുഖത്ത് പുച്ഛം… പക്ഷേ അത് മനപ്പൂർവ്വം അവളെ ചൊടിപ്പിക്കാൻ ആണെന്ന് എനിക്ക് നല്ലോണം അറിയാം…
“ഹും…ഞാൻ പൊക്കൊളാം… ഒരു ഏട്ടനും കുഞ്ഞാവായും….”

അടിപൊളി മോനെ