മൈ ഡിയർ യക്ഷി – 4 20അടിപൊളി 

മൈ ഡിയർ യക്ഷി 4

My Dear Yakshi Part 4 | Author : Ganesh Gaitonde

[ Previous Part ] [ www.kambi.pw ]


എൻ്റെ ഈ കഥ കുറച്ച് പേർക്ക് എങ്കിലും ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം…. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് തുടങ്ങുന്നു……


20250730-010708-0000

 

 

അമ്മു രാവിലെതന്നെ കുളിച്ച് റെഡിയായി അവളുടെ പ്രാണനാഥനെ ഒരുനോക്ക് കാണുവാൻ അവൻ വസിക്കുന്ന ഗൃഹത്തിലേക്ക് പോകുവാൻ തിടുക്കം കൂട്ടുകയാണ്… ഉള്ളിൽ ഒരുപാട് പ്രതീക്ഷയും സന്തോഷവും നിറഞ്ഞൊഴുകുന്നു… കഴിഞ്ഞ ദിവസത്തിൽ നടന്ന കാര്യങ്ങൾ ഓർത്തിട്ട് അവളുടെ ശരീരത്തിനെയും മനസ്സിനെയും അവൾക്ക് നിയന്ത്രിക്കുവാൻ കഴിയുന്നില്ല…

 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 

സമയം രാവിലെ 7 ⏰ മണി

മനസ്സും ശരീരവും ഒരുപോലെ ആനന്ദത്തിലാണ്…. ജീവിതത്തിലേ ഏറ്റവും വിലപ്പെട്ട ഒന്നിനെ സ്വന്തമാക്കിയ പോലെ… ഞാൻ സ്വന്തമാക്കിയ എൻ്റെ പെണ്ണിനെ കൺകുളിർക്കെ കാണുവാൻ ഞാൻ ശ്രമിച്ചു… എൻ്റെ തൊട്ടടുത്ത് തന്നെ ഉണ്ടവൾ… അവളുടെ ആകർഷണം തോന്നുന്ന കണ്ണുകൾ, സുന്ദരമായ മുഖം, മുല്ലമൊട്ട് പോലെയുള്ള പല്ലുകൾ കൊണ്ടുള്ള ആ മനോഹരമായ ചിരി, ഭംഗിയാർന്ന ശരീരം എന്നെ തകർക്കുവാൻ കെൽപ്പുള്ള അവളുടെ ശരീരത്തിലെ മുഴപ്പുകൾ, ഒതുങ്ങിയ അരക്കെട്ട് , നേർത്ത സ്വർണ്ണ പാദസ്വരങ്ങൾ ധരിച്ച സുന്ദരമായ കാൽപാദങ്ങൾ എന്നിവയെല്ലാം നിറഞ്ഞ എൻ്റെ ജീവൻ്റെ പാതിയെ ഞാൻ കൺകുളിർക്കെ കണ്ട് ആസ്വദിച്ചു…

പെട്ടെന്ന് ഫോണിലെ അലാറം മുഴങ്ങിയാണ് ഞാൻ എഴുന്നേൽക്കുന്നത്… ബാങ്ക് ജോലിക്കായുള്ള തയാറെടുപ്പുകൾക്ക് ഇന്നുമുതൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ തീരുമാനിച്ചിരുന്നു… അതുകൊണ്ട് തന്നെയാണ് നേരത്തെ എഴുന്നേൽക്കാൻ തീരുമാനിച്ചതും… 7 മണി ഇത്ര നേരത്തെ ആണോന്നു ആർക്കെങ്കിലും തോന്നാം.. പക്ഷേ എന്നെ സംബന്ധിച്ച് നേരത്തെ ആണ്… പ്രത്യേകിച്ച് പരിപാടി ഇല്ലാത്ത ടൈം ആണല്ലോ ഇത്.. അതുകൊണ്ട് പറയെവേണ്ട…

ഞാൻ ബെഡ്ഡിൽ നിന്ന് എഴുന്നേറ്റിരുന്നു…. തൊട്ടുമുൻപ് കണ്ട ആ സ്വപ്നത്തിലെ എൻ്റെ സഖിയുടെ ആ മനോഹരമായ മുഖം കാണുവാൻ ഒരു നിമിഷം ഞാൻ കണ്ണടച്ചിരുന്നു…

അതെ.. അത് അവൾതന്നെയാണ്… നാളിതുവരെ എൻ്റെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവൾ… എൻ്റെ ഓരോ ചലനങ്ങളും നിശ്വാസവും തിരിച്ചറിയുവാൻ കഴിവുള്ളവൾ… എൻ്റെ അമ്മു… എൻ്റെ പ്രാണൻ…. കഴിയില്ല എനിക്ക് ഈ ജന്മം ഒരു നിമിഷം പോലും ഇവളില്ലാതെ ജീവിക്കുവാൻ…

വേറൊരു കാര്യവും ഉറപ്പായി, ഇന്നലെയും സ്വപ്നത്തില് കണ്ടത് അമ്മുവിനെ തന്നെയാണ്… അതും എൻ്റെ ഭാര്യയായി… ഇതെല്ലാം ഓർത്ത എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

ഏയ്..ഞാനിതെന്തൊക്കെയാ ചിന്തിക്കുന്നത്… ആവശ്യമില്ലാതെ പ്രതീക്ഷകൾ മനസ്സിന് നൽകരുത്….. ഇങ്ങനെയെല്ലാം എൻ്റെ മനസ്സിന് തോന്നുന്നതായിരിക്കും… പക്ഷേ അത് എന്തുകൊണ്ടാണെന്നതിൽ എനിക്ക് ഉത്തരമില്ല… അമ്മുവിന് എന്നെയാണ് ഇഷ്ടം, അവളെ ഞാൻ മാത്രം ഇഷ്ടപ്പെട്ടാൽ മതി എന്നൊക്കെ ഇടക്ക് പറയുന്നതാണ്… ഈ അടുത്തായി അത് കൂടിയിട്ടും ഉണ്ട്… ഇനി അമ്മുവിനും അങ്ങനെ ആണോ… അതോ ഒരു ചേട്ടനോടെന്നുള്ള സ്നേഹത്തിൻ്റെയും എന്നിലുള്ള സ്വാതന്ത്ര്യത്തിൻ്റെയും പുറത്ത് പറയുന്നതാണോ… തുടരെ തുടരെ ഈ ചിന്തകൾ എന്നെ പിന്തുടരുന്നു….

ഈ ചിന്തകള് മനസ്സിലുള്ളതിനാൽ ഇന്നലെ അമ്മുവിൻ്റെ സാമിപ്യംകൊണ്ട് എൻ്റെ മനസ്സിൻ്റെ നിയന്ത്രണം ഒരു നിമിഷം കൈവിട്ടുപോയി… ഇനി അങ്ങനെ ഒന്നു ഉണ്ടാവരുത് എന്ന് ഞാൻ മനസ്സിലുറപ്പിച്ചു… പക്ഷേ എനിക്ക് അതിന് കഴിയുമോ…. അവൾക്കും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയുമോ…

ഇല്ല എന്നാണ് എൻ്റെ മനസ്സ് പറയുന്നത്…

 

ടോയ്‌ലറ്റിൽ പോയി പ്രഭാത കർമങ്ങൾക്ക് ശേഷം ഒന്ന് മുഖം കഴുകി ഫ്രെഷായി സ്റ്റഡി ടേബിളിലേക്ക് ഇരുന്നു… ബുക്കുകൾ ഓരോന്നായി നോക്കിക്കൊണ്ടിരുന്നു..

കുറച്ച് നേരം കഴിഞ്ഞതും അമ്മുവിൻ്റെ ശബ്ദം കാതിലേക്ക് തുളഞ്ഞു കയറി…യക്ഷി ഇന്ന് രാവിലെ തന്നെ എത്തിയല്ലോ… എന്താണാവോ അടുത്ത പരിപാടി… ഒരു ചിരിയോടെ ഞാൻ മനസ്സിൽ ഓർത്തു…

Leave a Reply

Your email address will not be published. Required fields are marked *