ഞാൻ അവിടെനിന്നും കുറച്ച് മാറിയുള്ള ഒരു കോഫി ഷോപ്പിലേക്ക് വണ്ടി ഓടിച്ചു… യക്ഷി ഇപ്പോ ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്… ഞാനെന്താ ഒന്നും ചോദിക്കാത്തെ എന്ന ഭാവത്തിലാണ് നോട്ടം…
പക്ഷേ എപ്പൊഴത്തെയും പോലെ പിണക്കം മാറ്റാൻ പിന്നാലെ പോവണ്ട എന്ന് ഞാൻ തീരുമാനിച്ചു… എന്നാലെ എൻ്റെ പ്ലാൻ വർക്ക് ആവൂ… എത്രവല്യ പ്രശ്നം ആയാലും അവൾക്ക് അധികം നാളൊന്നും വഴക്കിടാൻ സാധിക്കില്ല.. ഇതിപ്പോ നിസാര കാര്യമല്ലേ… ഇങ്ങോട്ട് വന്നോളും…
അതെപോലത്തന്നെ അവളെകൊണ്ട് എല്ലാം ഓരോന്നായി സമയം പോലെ പറയിപ്പിക്കണം… ഇന്ന് രാവിലെ കിസ്സഡിച്ചത് അടക്കം… ഉഫ്… അത് ഓർക്കുമ്പോ തന്നെ തരിപ്പാണ്…
അങ്ങനെ മിണ്ടാതെ വണ്ടി ഓടിച്ച് കോഫി ഷോപ്പിൽ എത്തി… ഞാനൊന്നും മിണ്ടാതെ സീറ്റ് ബെൽറ്റ് അഴിച്ച് കീ എടുത്ത് ഡോറുതുറന്നു…. ഇതെന്താ ഇങ്ങനെ എന്ന പോലെ അമ്മു എന്നെ നോക്കുന്നുണ്ട്… പക്ഷേ മുഖം വീർപ്പിച്ച് തന്നെയാണ് ഇരുത്തം.
“വന്നാൽ ഒരു കോഫി കുടിക്കാം… വേണ്ടെങ്കി ഇവിടെ തന്നെ ഇരുന്നോ”
ഡോർ തുറന്നുകൊണ്ട് അമ്മുവിനെ നോക്കാതെ പറഞ്ഞു. ലേശം ഗൗരവത്തോടെ.
അത് കേട്ടതും അമ്മു എന്നെ വിശ്വാസം വരാതെ തുറിച്ച് നോക്കി. ഒന്ന് ഞെട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല…
“വരുന്നേല്… വാ…”
മറുപടി ഇല്ലാത്തതുകൊണ്ട് ഞാൻ അമ്മുനോട് പറഞ്ഞു…. ലേശം കടുപ്പിച്ച് തന്നെയാണെന്ന് പറഞ്ഞത്… ഞാൻ തന്നെയാണോ ഈ പറയുന്നെ എന്ന് വിശ്വാസം വരാതെ നോക്കുകയാണ് അമ്മു… ഇത്തിരി ദയനീയം ആണ് ഭാവം…
ഞാൻ കീ എടുത്ത് ഡോറടച്ച് ഇറങ്ങി കോഫീ ഷോപ്പിലേക്ക് നടന്നു… അമ്മു ഇപ്പോഴും കാറിൽ തന്നെ ഇരിക്കുകയാണ്… മുഖം മാറിയിട്ടുണ്ട്..
ഞാൻ ജസ്റ്റ് ഇവിടുത്തെ ഏരിയ നോക്കി… ഒരു അഞ്ചാറ് കാറുകൾ പാർക്ക് ചെയ്യാൻ കഴിയും… ബൈൈക്കുകൾക്ക് പ്രത്യേകം പാർക്കിംഗ് ഉണ്ട്. മുൻവശം നേരിയ കൂളിംഗ് ഉള്ള ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്… ഉള്ളിൽ വാം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്
ഞാൻ അകത്തേക്ക് കയറാൻ പോയതും കാറിൻ്റെ ഡോർ തുറന്നടയുന്ന ശബ്ദം കേട്ടു… അതെൻ്റെ വണ്ടിയുടെ ആയതുകൊണ്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.. ഞാൻ കാറിൻ്റെ റിമോട്ടിലെ ബട്ടൺ അമർത്തി ലോക്കാക്കികൊണ്ട് അകത്തേക്ക് കയറി…
നല്ല അന്തരീക്ഷമാണ് ഇവിടെ… എസി ഉള്ളതുകൊണ്ട് കുളിര് കൊണ്ട് ഇരിക്കാം…ഒപ്പം പതിഞ്ഞ ശബ്ദത്തിൽ ഗസൽ ഗാനങ്ങൾ ഒഴുകുന്നു… മൊത്തത്തിൽ ഇവിടുത്തെ സെറ്റപ്പ് കൊള്ളാം… അൽപ്പം തിരക്കുണ്ട്… കപ്പിൾസ് ആണ് അധികം… എന്നെ കണ്ട് അവിടുത്തെ ഒരു സ്റ്റാഫ് അകത്തേക്ക് ക്ഷണിച്ചു… എന്നിട്ട് അറ്റത്തെ കോർണറിൽ ഒരു ടേബിൾ ഫ്രീ ആയത് കാണിച്ച് തന്നു.. ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു…
എൻ്റെ പിന്നിലായി ഒരാള് ഓടികിതച്ചുവരുന്നുണ്ടെന്ന് തോന്നുന്നു… ചെരിപ്പിൻ്റെ ഹീൽസ് ടൈൽസിൽ ഉരയുന്ന ശബ്ദവും കേൾക്കാം… അവസാനമത് എൻ്റെ ഇടത്തെ കയ്യിൽ ഒരു ഭാരമായി വന്നണഞ്ഞു… ടേബിളിൽ ഇരിക്കുന്ന പലരും എൻ്റെ കയ്യിൽ തൂങ്ങി എന്നോടൊപ്പം ഒഴികിനീങ്ങുന്ന സുന്ദരിയെ തുറിച്ച്‌നോക്കുന്നുണ്ട്.
ചിലർ ഒരു ചിരിയോടെയും… ചിലരിൽ അസൂയയും ഉണ്ടെന്ന് തോന്നുന്നു… ഹഹ…
ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചതാ…
അമ്മു എന്നെ നോക്കിയാണ് നടക്കുന്നത്…ഒപ്പം ചൂണ്ടുവിരൽ കൊണ്ട് മെല്ലെ തോണ്ടുന്നുമുണ്ട്… ഞാൻ മൈൻഡ് ചെയ്യാതെ നടന്നു….
അവളുടെ മുഖം കടന്നൽ കുത്തിയ പോലെ എന്നൊക്കെ പറഞാൽ കുറഞ്ഞുപോകും… എൻ്റെ അവൾക് അത്രയ്ക്ക് കൊണ്ടു സുന്ദരമായ ആ തുടുത്ത കവിളുകളും മൂക്കും ചുമന്ന് നിക്കുന്നു. മൂക്കിൻ്റെ തുമ്പിൽ വിയർപ്പ് തുള്ളികൾ നേരിയ തോതിൽ പൊടിഞ്ഞിട്ടുണ്ട്… ദേഷ്യത്തിൻ്റെ ആണെന്ന് തോന്നുന്നു.. കുഴപ്പമില്ല ഇവിടെ തണുപ്പിൽ ഇരുന്ന് തണുത്തോളും..
ടേബിളിനടുത്ത് എത്തി… എൻ്റെ കയ്യിൽ പിടിച്ചിരിക്കുന്ന അമ്മുവിൻ്റെ കൈ ഞാൻ വിഡീച്ചുകൊണ്ട് ഞാൻ അമ്മുവിനെ നോക്കി. എന്നിട്ട് സീറ്റിലേക്ക് ഇരിക്കാൻ കൈകൊണ്ട് കാണിച്ചു… ഗൗരവത്തോടെയാണ് ഞാൻ നോക്കിയത്… അവള് സീറ്റിലേക്ക് ഇരുന്നു.. കൂടെ ഞാനും… സോഫ പോലെ നീളത്തിൽ രണ്ടാൾക്ക് ഇരിക്കാവുന്ന ടൈപ്പ് ആണ് സീറ്റ്.. ടേബിളിൽ മൊത്തം 4 പേർക്ക് ഇരിക്കാം…
