മൈ ഡിയർ യക്ഷി – 4 20അടിപൊളി 

“പോടി പെണ്ണെ… അങ്ങ് കൊഞ്ചല്ലേ.. ദേ മറ്റേ കൊച്ച് നമ്മളെ നോക്കുന്നുണ്ട്….”

ഞാൻ പറഞ്ഞതും അമ്മു അവിടേക്ക് നോക്കി… അവൾക്ക് കൂസലൊന്നും ഇല്ല… ഞാൻ മെല്ലെ ഇടം കൈകൊണ്ട് കട്‌ലറ്റ് എടുത്ത് കഴിച്ചു…

രണ്ട് കണ്ണുകൾ മാത്രം ഞങ്ങളെ നോക്കിച്ചിരിക്കുന്നുണ്ട്… ഐശ്വര്യയാണ്… ഞങ്ങൾ നോക്കുന്നത് കണ്ടതും വീണ്ടും ചിരിച്ചുകൊണ്ട് മെല്ലെ തലയാട്ടി… നടക്കട്ടെ എന്ന ഭാവത്തിൽ…

ഞാൻ വളിച്ചൊരു ചിരിയങ്ങ് കൊടുത്തു… അമ്മുവാണേൽ കൂളായിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കുന്നുണ്ട്…. ഞാൻ മെല്ലെ എൻ്റെ കൈ പിൻവലിക്കാൻ നോക്കി… എവിടെ.. അവൾ വിടുന്നില്ല….

ഈ യക്ഷികുഞ്ഞിന് നാണമൊന്നുമില്ലേ? ഞാൻ അമ്മുവിനെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു… കേൾക്കെ പറഞ്ഞാല് കൊല്ലും എന്നെ…

ഈ പേരിട്ടത് ഞാനാണെന്ന് അവൾക്കറിയാം.. ആൻ്റിയെങ്ങാനും ഈ പേര് വിളിച്ചാല് എനിക്കാണ് അതിൻ്റെ ക്ഷധം ഏൽക്കുക…. നന്ദുട്ടൻ നേരിട്ടൊന്നും ചെയ്യില്ല… ഞാൻ വഴിയാണ് അവൻ്റെ പരിപാടി…

ഞാൻ ഐശ്വര്യയെ കണ്ണടച്ച് കാണിച്ചതും അവൾക്ക് വെറെ ടേബിളിൽ നിന്ന് വിളി വന്നു… ശേഷം എന്നെ നോക്കി ഒരു ചിരി ചിരിച്ചുകൊണ്ട് അവിടേക്ക് പോയി…. ഭാഗ്യം…

ഞങൾ കഴിച്ചു കഴിഞ്ഞപ്പോൾ ഐശ്വര്യ കുട്ടി ചിരിയോടെ ബില്ലുമായി വന്നു… തുറന്ന് നോക്കിയപ്പോൾ ആഹാ… കൊള്ളാം… നല്ല ഐശ്വര്യം ഉള്ള ബില്ല്…

അത്യാവശ്യം റേറ്റ് ഉണ്ട്. മൊത്തം 120 അടുപ്പിച്ച് ആയി… പക്ഷേ ലേശം സെറ്റപ്പ് ഒക്കെ ഉള്ളതുകൊണ്ട് വല്യ കുഴപ്പമില്ല. പിന്നെ കട്‌ലറ്റ് കൊള്ളാം… കോഫീ പിന്നെ കോമൺ ആണല്ലോ… എന്നാലും നൈസാണ്…

“സർ, ഇത് സറിൻ്റെ ഗേൾഫ്രണ്ട് ആണോ…”

ഞാൻ ബില്ല് നോക്കുന്നതിനടിയിൽ ഐശ്വര്യ കള്ളചിരിയോടെ ചോദിച്ചു.

ഞാൻ ഒരു ചിരിയോടെ അമ്മുവിനെ നോക്കി… അവളുടെ മുഖം പൂത്ത് ചെന്താമര പോലെ ആയിട്ടുണ്ട്… നാണത്തോടെയുള്ള അമ്മുവിൻ്റെ മുഖം കാണാൻ നല്ല ചേലാണു്..

അതിനിടയിൽ ഞാനെന്താ പറയുന്നതെന്നും നോക്കി ഇരിക്കാണ് അമ്മു.

“ഏയ്.. അല്……. സ്‌….”

അല്ല എന്നു പറയാൻ തുടങ്ങിയതും അവളുടെ അരയിൽ ഇരിക്കുന്ന എൻ്റെ കൈയിൽ പിച്ചി… എന്നിട്ട്…

“ആണെങ്കി ഇയാൾക്കെന്താ…?”

അമ്മു അൽപ്പം ദേഷ്യത്തോടെ ചോദിച്ചു… ഐശ്വര്യയുടെ ചിരിയും സംസാരമൊന്നും നമ്മുടെ യക്ഷിക്ക് ഇഷ്ടായില്ലാന്നു തോന്നുന്നു…

“ഏയ്… ഒന്നുല്ലാ മേടം… ഞാൻ.. ജസ്റ്റ് ചോദിച്ചെന്നെ ഒള്ളു…”

ആ കൊച്ച് അൽപ്പം ടെൻഷനോടെ പറഞ്ഞു…

അതുകണ്ട് എനിക്കും അൽപ്പം വിഷമമായി… ഞാൻ അമ്മൂനെ നോക്കി..അവൾക്ക് വേറൊരു ഭാവമാണ്.. ഈ പ്രാന്തിക്ക് ഇത്തിരി മയത്തിൽ പറഞ്ഞൂടെ…

“ഹേ… അത് കുഴപ്പമില്ല… ടേക് ഇറ്റ് ഈസി…”

ഞാൻ ചിരിയോടെ ഐശ്വര്യയോട് പറഞ്ഞു…

പിന്നെ ആളെ ഒന്നു കൂളാക്കാൻ കുറച്ച് കാര്യങ്ങള് ചോദിച്ചു…നല്ല സൗമ്യതയുള്ള കൊച്ച്… പക്ഷേ എൻ്റെ ഊഹം ശരിയായിരുന്നു… ഇത് പാർട്ടൈം ജോബ് ആണ്…പഠിക്കുകയാണ് കക്ഷി… തിരുവനന്തപുരംകാരിയാണ്… വല്യ സാലറി ഒന്നുമില്ലെങ്കിലും കഷ്ടപ്പാടുകൊണ്ട് വരുന്നതാ…

സമയം പോകുന്നതുകൊണ്ട് പെട്ടെന്ന് തന്നെ അവിടന്ന് എഴുന്നേറ്റു… ഐശ്വര്യക്ക് ഒരു 100 രൂപ ടിപ്പും കൊടുത്തു… അതോടെ ഐശ്വര്യയുടെ ഐശ്വര്യമായ മുഖം കൊണ്ട് എന്നോട് ഒരു നന്ദിയും പറഞ്ഞു… ശേഷം കൗണ്ടറിൽ ബില്ലും പൈസയും കൊടുത്ത് ഞങ്ങള് അവിടന്ന് ഇറങ്ങി…

ഞാൻ എൻ്റെ പേടകത്തിൽ എൻ്റെ പ്രിയപ്പെട്ട യക്ഷിയുമൊത്ത് ലക്ഷ്യസ്ഥാനത്തെക്ക് നീങ്ങി…..

(തുടരും)

 

##################

 

അൽപ്പം വൈകിയെന്ന് അറിയാം…. പറഞ്ഞ സമയത്ത് തരാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു… നിങ്ങളുടെ അഭിപ്രായം കമൻ്റിലൂടെയും സ്നേഹം ലൈക്കിലൂടെയും അറിയിക്കുക….

നന്ദി…

എന്ന്

 

Ganesh Gaitonde

Leave a Reply

Your email address will not be published. Required fields are marked *