അങ്ങനെ ഞാൻ എൻ്റെ കാര്യങ്ങളിലേക്ക് കടന്നു… പാവം അതിൻ്റെ കാര്യം ഓർത്തിട്ട് എനിക്ക് ചെറിയ വിഷമം തോന്നാതില്ല…
എല്ലാ കാമുകന്മാരെ പോലെ ഇപ്പോ എനിക്കും അവളെ കോളജിൽ കൊണ്ടാക്കണം തിരിച്ച് കൊണ്ടോരണം എന്നൊക്കെ ഉണ്ട്.. അവളും അത് നല്ലപോലെ ആഗ്രഹിക്കുന്നുണ്ടാവും… പക്ഷേ ഞാൻ ഇങ്ങനെ ചില നേരങ്ങളിൽ മാത്രേ പഠിക്കാൻ ഇരിക്കുവോളൂ.. ഒന്നെങ്കിൽ രാവിലെ ഇരുന്നാൽ ഒരു ഉച്ചവരെ പിടിക്കും. അല്ലെങ്കിൽ ഇപ്പോ ഇവിടെന്നു എണീറ്റാൽ പിന്നെ രാത്രിയിൽ നോക്കിയാൽ മതി… മാത്രമല്ല മുൻപ് പറഞ്ഞപോലെ പെണ്ണിന് അതൊരു ശീലമാവും…ഇനിയെങ്ങാനും ഒരു ദിവസം കൊണ്ടാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അത് പറഞ്ഞാവും അടുത്ത ഒടക്ക്…. എന്തായാലും കോളേജ് ബസ് ഒക്കെ ഉണ്ടല്ലോ… വെറെ പ്രശ്നം ഇല്ല…
പിന്നെ അങ്ങനെ കൊണ്ടാക്കാനും കറങ്ങാൻ പോകാനും ഞങ്ങള് ഓഫീഷ്യല്ലി കമുകികാമുകൻ ആയിട്ടില്ലല്ലൊ… സമയം ഉണ്ട്… എന്തായാലും വൈകീട്ട് ഫ്രണ്ട്സിനെ കാണണം… കൂട്ടത്തിൽ പറ്റുമെങ്കിൽ പെണ്ണിനെ കോളേജിന്ന് പിക് ചെയ്യാം…
അയ്യോ ചായ… ഞാൻ വേഗം ചായ എടുത്ത് കുടിച്ചു… തണുത്തു… എന്നാലും സാരമില്ല… പെണ്ണ് എനിയ്ക്ക് ആദ്യമായി ബെഡ്റൂമിൽ കൊണ്ട് തന്നതല്ലേ… ഒപ്പം മധുരിക്കുന്ന കൊച്ച് നിമിഷങ്ങളും… ഞാൻ അതൊക്കെ ഓർത്തുകൊണ്ട് ചായ കുടിച്ച് തീർത്തു…
പിന്നെ അങ്ങനെ പഠിപ്പിലേക്ക് ഇരുന്നതും കുറച്ച് കഴിഞ്ഞ് കക്ഷി വീണ്ടും എത്തി… മുന്നത്തെ അഭ്യർത്ഥന ആയിട്ടാണ് വരവ്…
ഞാനിരിക്കുന്ന ചെയറിൻ്റെ വലത് കയ്യിൽ അമ്മു വന്നിരുന്നു… അവളുടെ ഇടത്തെ കൈ എൻ്റെ ഷോൾഡറിൽ ഇട്ട് പിടിച്ചിട്ടുമുണ്ട്… ലേശം സെൻ്റിമെൻ്റൽ സോപ്പിംഗിലൂടെ വീണ്ടും എന്നോട് കോളജിൽ കൊണ്ടാക്കുന്ന കാര്യം പറഞ്ഞു….
“അമ്മൂസെ… പറയുന്നത് കേൾക്ക് ഡാ… എനിക്ക് ഒരു എക്സാം വരുന്നുണ്ട്… അപ്പൊ അതിന് വേണ്ടി പഠിക്കാനും റിസർച്ച് ചെയ്യാനുമൊക്കെ ഒരുപാടുണ്ട്… ഇനി അധികം ടൈം ഇല്ലെഡി പെണ്ണെ… നീ ചെല്ല്…”
ഞാൻ എൻ്റെ കര്യങ്ങൾ വ്യക്തമാക്കി പറഞ്ഞപ്പോ ആളൊന്നു അയഞ്ഞു…
“ഹ്മ്മ്മ്… ശെരി… ഞാൻ പൊയ്ക്കൊളാം.. എട്ടനിരുന്നു പഠിച്ചോ”
അമ്മു നിരാശയോടെ പറഞ്ഞു അൽപനേരംകൂടി അങ്ങനെ ഞാൻ ചെയ്യുന്നതും നോക്കി ഇരുന്നു…മെല്ലെ എൻ്റെ മുടിയിൽ കൂടി തലോടുന്നുണ്ട്. മൗനം ആണ്… ഞാൻ മെല്ലെ അമ്മുൻ്റ മുഖത്തേക്ക് മെല്ലെ നോക്കി. പക്ഷേ അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോ അങ്ങനെ ഒഴിവാക്കാൻ തോന്നിയില്ല… അവൾക്കും ആഗ്രഹം കാണില്ലേ…
“അമ്മൂ…. പിണങ്ങിയോ….?”
അവളുടെ മിണ്ടാട്ടം കണ്ട് ഞാൻ ചോദിച്ചു. ഇല്ല എന്ന് മൂളി… വെറെ ഒന്നും പറഞ്ഞില്ല…
“ഏട്ടൻ്റെ അമ്മൂസിനി മുഖം വീർപ്പിച്ച് ഇരിക്കണ്ട….. ഞാൻ വൈകുന്നേരം കോളേജിന്ന് പിക് ചെയ്യാൻ വരാം… പോരേ….?”
ഞാൻ അവളുടെ വലതുകയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു… പക്ഷേ വല്യ സന്തോഷം ഒന്നും കണ്ടില്ല… സംശയത്തോടെ എന്നെ നോക്കുന്നുണ്ട്.. .
“സത്യാണോ….അതോ എന്നെ ഫൂളാക്കാൻ പറയുന്നതാണോ…?”
നേരത്തെ പോലെ പറ്റിക്കുന്നതായിരിക്കും എന്ന് കരുതി അമ്മു സംശയത്തോടെ ചോദിച്ചു…
“അല്ലന്നേ… ഉറപ്പായിട്ടും വരാം…”
ഞാൻ ഉറപ്പ് നൽകിക്കൊണ്ട് പറഞ്ഞപ്പോൾ ആളോന്നു ഉഷാറായി…കാർമേഘം പോയി മുഖം തെളിഞ്ഞു…
“എന്നാ പ്രൊമിസ് ചെയ്യ്…”
അമ്മു വലതുകൈ എൻ്റെന്നു വിടീച്ചുകൊണ്ട് കൈ നീട്ടിക്കൊണ്ട് പറഞ്ഞു..
“പ്രോമിസ്… പോരേ….”
ഞാൻ അമ്മുവിൻ്റെ കയ്യിൽ എൻ്റെ കൈ വെച്ചുകൊണ്ട് പറഞ്ഞു…
“ഓഹ്… താങ്ക്യൂ കൊരങ്ങാ… ഉമ്മാ.. ഹ്…”
അമ്മു പറഞ്ഞതും എൻ്റെ കഴുത്തിൽ കൈകൾ ചുട്ടിപ്പിടിച്ചുകൊണ്ട് കവിളിൽ അമർത്തി ഉമ്മ വെച്ചു…
“ആ… ആ… മതി… ആഹ്ഹ്ക്…”
കള്ളി… ഞാൻ മതി എന്ന് പറഞ്ഞതും ഉമ്മയോടൊപ്പം കവിളിൽ ഒരു കടിയും വെച്ച് തന്നു… ഞാൻ ഒച്ചിയിട്ട് അവളെ പിടിക്കാൻ തുനിഞ്ഞതും ഒരു ബൈ പറഞ്ഞുകൊണ്ട് അമ്മു ചാടിയിറങ്ങി ഓടിക്കളഞ്ഞു…
ഈ പെണ്ണിൻ്റെ കാര്യം… ഇനി ചെല്ലാൻ പറ്റിയില്ലെങ്കിൽ പണിയാവും എന്ന് ഞാൻ മനസ്സിൽ ഓർത്തു… എന്തായാലും ഇവളേക്കൊണ്ട് തന്നെ എല്ലാം പറയിക്കണം. ശരിയാക്കാം… ഒരു അവസരം വരുന്നത് വരെ ഇങ്ങനെ അങ്ങ് പൊട്ടെ… അവളുടെ ഈ ഒളിച്ചുകളി ഞാനും ഏറെ ഇഷ്‌ടപ്പെടുന്നുണ്ട്…
