മൈ ഡിയർ യക്ഷി – 4 20അടിപൊളി 

ഗ്ലാസ് ഇട്ട വശത്താണ് ഞങൾ ഇരുന്നത്. പുറത്തെ കാഴ്ചകൾ മുന്നിൽ അൽപ്പം ഗ്യാപ് ഇട്ട് വച്ചിരിക്കുന്ന നേർത്ത ചെടികൾക്കിടയിലൂടെ കാണാം…

ഞാൻ ഇരുന്നപാടെ അമ്മു എൻ്റെ വലത്തേ കൈ പിടിച്ചുവക്കാൻ ശ്രമിച്ചു… ഞാൻ പെട്ടെന്ന് അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് എൻ്റെ കൈ പിൻവലിച്ചു. ശേഷം അവളെ ഒന്ന് തുറിച്ച് നോക്കി. എൻ്റെ പ്രവർത്തി കണ്ടിട്ട് ഞെട്ടി എന്നത് അവളുടെ മുഖത്ത് ഞെട്ടൽ വ്യക്തമാണ്… ഞാൻ ഒന്നും മിണ്ടാതെ മെനു കാർഡ് എടുത്തിട്ട് എല്ലാമൊന്നു കണ്ണോടിച്ച് നോക്കി…

അമ്മു എന്നെ തന്നെ നോക്കിയിരിപ്പാണ് ഒന്നും മനസ്സിലാകാതെ..ലേശം ടെൻഷനും ഉണ്ടെന്ന് തോന്നുന്നു… ഇരുകൈവിരലുകൾ തമ്മിൽ കോർത്ത് പിടിച്ച് ഒടിക്കുന്നുണ്ട്. എൻ്റെ ഈ ടൈപ്പ് പെരുമാറ്റം ആദ്യായിട്ട് ആണല്ലോ…

അപ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു പെൺകൊച്ച് വന്നു… കാണാൻ നല്ല ചന്തമുണ്ട്….ചുവപ്പ് കോളർ ഉള്ള വൈറ്റ് ടീഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം… ഒരു 18,19 വയസ്സുകാണും… ഇത് പാർടൈം ജോബ് ആയിരിക്കും… എന്തായാലും കൊള്ളാം…

“ഗൂഡീവനിംഗ് സർ… എന്താണ് വേണ്ടത്….”

വളരെ വിനയത്തോടെ തെളിഞ്ഞ പുഞ്ചിരിയുമായി ആ കുട്ടി ചോദിച്ചു…

” രണ്ട് കോഫീ… ഹ്‌മ്… പിന്നെ രണ്ട് മീറ്റ് കട്ലേറ്റും…”

ഞാൻ ചിരിയോടെ പറഞ്ഞു… ശേഷം അമ്മൂനെ നോക്കി….

“ഓകെ സർ… എന്തെങ്കിലും വെറെ വേണമെങ്കിൽ വിളിച്ചോളൂ…. ഞാൻ ദാ അവിടെ ഉണ്ടാകും… അയാം ഐശ്വര്യ…”

പേരടക്കം പറഞ്ഞുകൊണ്ട് ഒരു കോർണറിലേക്ക് ചൂണ്ടി കാണിച്ചു . അവിടെ വേറെയും ഒരു പെൺകുട്ടി ഇതുപോലെ ഡ്രസ്സോക്കെ ഇട്ട് നിൽക്കുന്നുണ്ട്…അതുപോലെ വേറൊരു പയ്യൻ സർവ്വിങിൻ്റെ തിരക്കിലാണ്..

ഞാൻ ചിരിയോടെ ഒരു ഓകെ പറഞ്ഞപ്പോൾ ആ കൊച്ച് ഓർഡർ കൊടുക്കുവാൻ പോയി…

ഇപ്പോഴും നമ്മുടെ യക്ഷിക്ക് ഞാൻ മുഖം കൊടുത്തിട്ടില്ല..
സമയം നാലര ആവാറായി. ഞാൻ യദുവിനെ വിളിക്കാൻ ഫോണെടുത്തു…. ഇതിനിടയിൽ എന്നെ മെല്ലെ തോണ്ടുന്നുണ്ട്…

ഞാൻ മൈൻഡ് ചെയ്യാതെ ഫോണെടുത്ത് ഡയൽ ചെയ്തു…

ആദ്യ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു… 5 മണി ആവുമ്പോഴേക്കും ലൊക്കേഷനിൽ എത്താം എന്ന് അറിയിച്ചു…

ഫോൺ വെച്ച ഉടനെ അടുത്ത കാൾ… ഞാൻ ഫൈനൽ ഇൻ്റർവ്യൂന് വേണ്ടി വെയിറ്റ് ചെയ്തിരുന്ന കമ്പനിയിൽ നിന്നുമാണ് വിളിച്ചത്…

ഞാൻ ഫോൺ എടുത്ത് സംസാരിച്ചു… ഒരു ലേഡി ആണ്… സ്വൽപ്പം വായാടി ആണെന്ന് തോന്നുന്നു… അവർ കുറച്ച് വിവരങ്ങൾ ചോദിച്ചു ഞാൻ ഓരോ മറുപടിയും കൊടുത്തു…

അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ഐശ്വര്യ കുട്ടി ഒരു ട്രേയിൽ ഓർഡർ ചെയ്ത ഐറ്റംസുമായി വരുന്നത്… ചിരിയോടെ ഞങ്ങൾക്കായി ടേബിളിൽ സെർവ് ചെയ്തതിനു ശേഷം ട്രെയുമായി തിരികെ പോയി….

അമ്മുവാണേൽ ഞാൻ സംസാരിക്കുന്നത് നോക്കി ഇരിക്കുകയാണ്… കണ്ണൊക്കെ നനഞ്ഞ് ഇരിക്കുവാന്ന് തൊന്നുന്നു…

ഞാൻ അമ്മുനോട് കോഫീ കുടിക്കാൻ കൈകൊണ്ട് കാണിച്ചു… അവൾ വേണ്ടാത്ത പോലെ ഇരുന്നു… ഞാൻ ഒരു കൈകൊണ്ട് കോഫീ കപ്പ് അവൾക്കായി നീക്കിവച്ചുകൊടുത്തു… ആളെന്നെ അത്ഭുതത്തോടെ നോക്കുന്നുന്നുണ്ട്…

“അജിത്… നെക്സ്റ്റ് മൺഡേ ആയിരിക്കും ഫൈനൽ ഇൻ്റർവ്യൂ…ഷാർപ്പ് 10 ന് ഡോക്യുമെൻ്റസുമായി എത്തുക… ഓകെ… ഗുഡ് ലക്ക്..”

ഫോണിൽ മറുതലക്കൽ നിന്നുമുള്ള സംഭാഷണം ആണ്….

“ഓകെ… താങ്ക്യൂ…”

ഞാൻ മറുപടി നൽകി കാൾ കട്ട് ചെയ്യാൻ പോയതും…

“വൺ മോർ തിങ്… അജിത്.. ഫൈനൽ ഇൻ്റർവ്യൂന് വിളിക്കുന്നവരെല്ലാം ആൾമോസ്റ്റ് സെലക്റ്റഡ് ആണ്… സോ ഡോണ്ട് വറി… ടെൻഷൻ ഒന്നും വെണ്ടാട്ടോ…?

പുള്ളിക്കാരി ഒരു ചിരിയോടെ പറഞ്ഞു..

അത് കേട്ടതും എനിക്ക് അൽപ്പം സന്തോഷമായി… ഇതിനായി കുറച്ച് കഷ്ടപ്പെട്ടിരുന്നു… പിന്നെ ഇങ്ങനെയും കൂടി കേട്ടപ്പോൾ എനിക്ക് എന്തോ പെട്ടെന്നൊരു ഊർജ്ജം വന്നു….

അമ്മു എൻ്റെ ഭാവങ്ങളെല്ലാം കണ്ടിരിക്കുന്നുണ്ട്… ലേശം ഭയത്തോടെ ആണ് ഇരിക്കുന്നത്. എന്നോട് അടുക്കണം എന്നുണ്ട് പക്ഷേ ധൈര്യമില്ല എന്ന് അവളുടെ നോട്ടത്തിൽ ഉണ്ട്.. വാങ്ങിയതൊന്നും ആള് തൊട്ടിട്ടില്ല…കണ്ടിട്ട് പാവം തോന്നി…

Leave a Reply

Your email address will not be published. Required fields are marked *