മൈ ഡിയർ യക്ഷി – 4 20അടിപൊളി 

“എടി പെണ്ണെ… പിണങ്ങി നിൽക്കാതെ വരുന്നുണ്ടെ ഗേറ്റിന് വെളിയിലേക്ക് വാ… അല്ലെങ്കി ഞാൻ പോകുട്ടോ…”

വലിച്ച് നീട്ടാതെ ഒരു ചിരിയോടുകൂടി ഞാൻ പറഞ്ഞു.

“വീണ്ടും എന്നെ ഫൂളാക്കാൻ നോക്കാലേ… ഹും…ഹും…”

പെണ്ണ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു….

“അല്ലടി കൊരങ്ങീ.. സത്യായിട്ടും ഞാൻ ദാ വെളിയിലുണ്ട്…”

ഞാൻ വീണ്ടും ചിരിയോടെ പറഞ്ഞു…

“ദേ… ജിത്തേട്ടാ… ഇനീം എന്നെ ഫൂളാക്കിയാൽ ഉറപ്പായിട്ടും മിണ്ടില്ലാട്ടോ…”

അവള് വിശ്വാസം വരാതെ ചെറിയ ഭീഷണിയോടെ പറഞ്ഞു…

“എൻ്റെ അമ്മൂ നീ വരുന്നേൽ വാ….ഇല്ലേൽ ഞാനെൻ്റെ പാട്ടിന് പോകും….”

ഞാൻ ലേശം കലിപ്പിൽ മറുപടി നൽകി…

“യ്യോ… സോറി… സോറി….. പോവല്ലേ… ദേ വന്നൂ… എടി… എടി… ഞാൻ പോവാണേ ജിത്തേട്ടൻ വന്നിട്ടുണ്ട്… ബൈ.. ബൈ….”

എന്ന് വെപ്രാളപ്പെട്ട് പറഞ്ഞുകൊണ്ട് അവള് കോള് കാട്ടാക്കി… ഫ്രണ്ട്സിനോട് യാത്ര പറഞ്ഞതാവും… ഇങ്ങനൊരു പെണ്ണ്….

ഞാനങ്ങനെ മുന്നിലൂടെ കടന്നു പോകുന്ന ഓരോ പെൺകുട്ടികൾക്കും മാർക്കിട്ടുകൊണ്ടിരുന്നു…

അതാ വരുന്നു ശ്രുതി ജയചന്ദ്രൻ… മൈ സ്വീറ്റ് ലേഡി… മൈ ഡിയർ യക്ഷി… എൻ്റെ അമ്മു… ഞാൻ മനസ്സിൽ പറഞ്ഞു…

രാവിലെ എൻ്റെയടുത്ത് വന്നപ്പോൾ ഇട്ട വെള്ള കുർത്തിയും ഒപ്പം സ്കൈബ്ലൂ ജീൻസുമാണ് വേഷം….തോളിൽ ബാഗും ഉണ്ട്. മുടി അഴിച്ചിട്ടുകൊണ്ടാണ് വരവ്. അൽപ്പം മുന്നിലേക്കും കിടക്കുന്നുണ്ട്… ഇടത് കയ്യിൽ സിൽവർ വാച്ച് വലതുകയിൽ ഒരു നേർത്ത ഗോൾഡ് ചെയിനും കാതിൽ തൂങ്ങി കിടക്കുന്ന ചെറിയ കമ്മലും കഴുത്തിൽ നേർത്ത ഗോൾഡൻ ചെയ്നും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ഇട്ടുകൊണ്ട് 500 ൻ്റെ ബൾബ് കത്തുന്ന ചിരിയോടെ തുള്ളി ചാടി വരികയാണ് പെണ്ണ്… ഉഫ്… ഇപ്പോ തന്നെ ഒരു ഐ ലൗ യു പറഞ്ഞങ്ങ് തട്ടിക്കൊണ്ട് പോയാലോ എന്ന് ഞാൻ ഓർത്തു….

കാറ് കിടക്കുന്നത് കണ്ടെന്ന് തോന്നുന്നു… അതിൻ്റെയാണ് ആ ചിരി…

അവളേക്കൊണ്ട് പറയിക്കാൻ നോക്കീട്ട് അവസാനം ഞാൻ തന്നെ അവളെ പ്രോപോസ് ചെയ്യുമെന്നാ തോന്നുന്നേ…മുൻപും അവളെ കാണാൻ നല്ല ചെലാണ്… പക്ഷേ അന്നൊന്നും എനിക്ക് ഈയൊരു ഫീലിംഗ്സ് ഇല്ലായിരുന്നല്ലോ….

പക്ഷേ ഇപ്പോ അവളെ കാണുമ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല… മനുഷ്യനെ മെനക്കെടുത്താൻ ഓരോ ദിവസം കഴിയുംതോറും പിശാശിനു ലുക്ക് കൂടിവരുന്നപോലെയാ… എന്നാ അതിൻ്റെ അഹങ്കാരം കാണിക്കാൻ മാത്രം ദൈവം അതിനു ബുദ്ധി കൊടുത്തില്ല…

എൻ്റെ പെണ്ണെ… നിൻ്റെയീ പാവം ചേട്ടനെ വേഗം പ്രൊപ്പോസ് ചെയ്തു സ്വന്തമാക്കൂ… അല്ലെങ്കിൽ ചേട്ടൻ തന്നെ വൈകാതെ നിന്നെ വല്ലതും ചെയ്തുകളയും… ഒരു കണക്കിനാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. അതിൻ്റെ ഇടയിൽകൂടി അവളുടെ ഓരോ ടീസിങ്ങും… എൻ്റെ ഭഗവതി… കാത്തൊള്ളണേ… ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവള് നടന്ന് വരുന്നതും നോക്കി ഇരുന്നു…

അമ്മു കാറിൻ്റെ അടുത്ത് എത്തി… ഞാനവളെ നോക്കുന്നത് കണ്ടെന്ന് തോന്നുന്നു… ഇപ്പോ മുഖം വീർപ്പിച്ചാണ് വരുന്നത്…

ബാഗ് കയ്യിൽ പിടിച്ചുകൊണ്ട് അമ്മു സൈഡിലെ ഡോറ് തുറന്ന് എൻ്റെ മുഖത്ത് നോക്കാതെ സീറ്റിലേക്ക് ഇരുന്നു… എന്നിട്ട് സീറ്റിൽ നിന്ന് എൻ്റെ വശത്തേക്ക് ചെരിഞ്ഞുകൊണ്ട് എഴുന്നേറ്റ് ബാഗ് ബാക്കിലെ സീറ്റിലേക്ക് ഇട്ടു… എൻ്റെ ഷോൾഡറിൻ്റെ വശങ്ങളിലും കൈ വണ്ണത്തിലും അമ്മുവിൻ്റെ നെഞ്ചിലെ മുഴുപ്പുകളും നെഞ്ചിൻ്റെ വശവും ഉരഞ്ഞു.. ആഹാ…ചെറിയ സുഖം തോന്നാതില്ല.. അവള് മനപ്പൂർവ്വം അങ്ങനെ ഉരച്ചതാണോ എന്നൊരു സംശയം… പക്ഷേ അതിലേക്കാലുപരി എനിക്ക് ഇഷ്ടപെട്ടതും എൻ്റെ മൂക്കുകൾക്ക് പ്രിയമേറിയ അമ്മുവിൻ്റെ മണമാണ് ഞാൻ കൂടതൽ ആസ്വദിച്ചത്… അവളുടെ വിയർപ്പും ബോഡി ലോഷനും തമ്മിൽ കുഴഞ്ഞ ഗന്ധം… പെർഫ്യൂമും ചെറുതായി പൂശിയിട്ടുണ്ടെന്ന് തോന്നുന്നു… ഞാൻ നല്ലോണം ശ്വാസം എടുത്തു… ഹാ… എനിക്കാകെ ഒരു മത്തുപോലെ പിടിച്ചു… കൺട്രോൾ കൺട്രോൾ… കോബ്ര… ഞാൻ മനസ്സിൽ പറഞ്ഞു.

അമ്മു സീറ്റിൽ പുറത്തേക്കും റോഡിലേക്കുമായി നോക്കി ഇരുന്നു… എന്നോട് മിണ്ടാട്ടമില്ല… മുഖം വീർപ്പിച്ചാണു ഇരിക്കുന്നത്…. ഞാൻ ഒരു ചിരിയോടെ നോക്കിക്കൊണ്ട് വണ്ടി എടുത്തു…

Leave a Reply

Your email address will not be published. Required fields are marked *