“കഷ്ടൊണ്ട് ജിത്തേട്ടാ… ഞാൻ ആദ്യായിട്ടല്ലല്ലോ രാവിലെ വരുന്നേ…. പിന്നെ വല്യമ്മ ഏട്ടന് ചായ എടുക്കുന്നത് കണ്ടപ്പോ കൊണ്ട് വന്നതാ… ഹും…”
അമ്മു മുഖം ചുളുക്കിക്കൊണ്ട് പറഞ്ഞിട്ട് സൈഡിലേക്ക് തിരിഞ്ഞിരുന്നു…
ഞാൻ മെല്ലെ ബെഡിൽ നിന്ന് ഇഴഞ്ഞ് കലുകൾ ബെഡിന് പുറത്തേക്കിട്ടു അമ്മുവിൻ്റെ അരികിൽ വന്നിരുന്നു.
“ആ… അതന്നെയാ ഞാനും ചോദിച്ചെ…രാവിലെ എനിക്ക് ബെഡ്കോഫീ കൊണ്ട്‌തരാൻ നീയാരാ… എൻ്റെ ഭാര്യയോ…?.. ഏഹ്…”
വലതുകൈകൊണ്ട് അമ്മുവിൻ്റെ മുഖം എൻ്റെ നേരെ പിടിച്ചുകൊണ്ട് ഞാൻ അവളോട് കളിയായി ചോദിച്ചു…
എൻ്റെ ഭാര്യയോ എന്ന് കെട്ടിട്ടാവോ എന്തോ അമ്മുവിൻറെ മുഖം ചുമന്നു… നല്ല ഭംഗിയാണ് അവളെ ഇതുപോലെ കാണാൻ…
“ഓഹ്… ഏട്ടന് ഒരു ചായ കൊണ്ട് തരാൻപോലും പാടില്ലേ…. ഇനി ഞാൻ കൊണ്ടൊന്നത് ഇഷ്ടായില്ലെങ്കിൽ കുടിക്കണ്ട… ങ്ഹും…”
എന്നും പറഞ്ഞുകൊണ്ട് അമ്മു എൻ്റെ കൈ തട്ടിമാറ്റി എണീറ്റ് പോകുവാൻ തുടങ്ങി….
“നില്ലടി അവിടെ…”
എന്ന് പറഞ്ഞുകൊണ്ട് ബെഡിലിരുന്ന ഞാൻ അമ്മുവിൻ്റെ കൈക്ക് പിടിച്ച് എൻ്റെ നേരെ വലിച്ച് നിർത്തി…
“ഹും….എന്നെ വിട്ടെ…”
അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞു എൻ്റെ കൈ വിടീക്കുവാനും നോക്കുന്നുണ്ട്… ഒരു തക്കം കിട്ടിയപ്പോ എൻ്റെ ചുണ്ട് ചപ്പിവലിച്ച് കിസ്സ് അടിച്ചവൾ ആണ് ഈ കിടന്ന് ചിണുങ്ങുന്നെ… ഇതൊക്കെ ഇവൾടെ നമ്പർ അല്ലേ.. കള്ളി…
“എങ്ങോട്ടാ തുള്ളി തുള്ളി പോകുന്നേ നീ… ഏഹ്…”
അമ്മുവിൻ്റെ രണ്ട് കൈയും പിടിച്ച് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു… മുഖം കടന്നൽ കുത്തിയ പോലെയുണ്ട്… ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എൻ്റെ ചിന്ത…
“ഞാനെങ്ങും പോകുന്നില്ല… ന്താ.. പോരെ… എന്നെ വിട്ടേ..”
കപട ദേഷ്യം വരുത്തി അമ്മു താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
“ആയ്… അങ്ങനെ പറയല്ലേ… എൻ്റെ കൊച്ചിന് കോളേജിൽ പോകണ്ടേ… വേണേൽ ഏട്ടൻ കോണ്ടാക്കാം… എന്തേ…”
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു… കൊണ്ടാക്കം എന്ന് കേട്ടതും അമ്മു വിശ്വാസം വരാതെ എന്നെ നോക്കി.. ഇപ്പോ മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു…
“ന്താ കൊണ്ടാക്കണോ… ഏഹ്… പറ…”
ഞാൻ ഒന്നൂടെ അവളെ ലാളിക്കുന്ന പോലെ ചോദിച്ചു…
“ഹാ… വേണം.. വേണം….”
അമ്മു പെട്ടെന്ന് കണ്ണുകൾ വിടർത്തി ഒരു മയക്കുന്ന ചിരിയോടെ പറഞ്ഞു…
“കൊണ്ടാക്കോ…?”
ഞാൻ പറഞ്ഞത് ഒന്ന് ഉറപ്പിക്കാനായി അമ്മു എന്നോട് ചോദിച്ചു. എന്നിട്ട് ആ മുല്ലമൊട്ട് പോലുള്ള പല്ലുകൾ കാട്ടി കുണുങ്ങി ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് നിന്ന് കൈകൾ എൻ്റെ ഷോൾഡറിൽ വച്ചു…
“അയ്യടാ… ഇപ്പോ എന്താ ഒരു ചിരി…ഏട്ടൻ്റെ കൊരങ്ങി തന്നെ ബസ്സിനു അങ്ങ് പോയെച്ചാൽ മതി… കേട്ടാ…. ”
ഞാൻ ബെഡിൽ നിന്ന് പെട്ടെന്ന് എണീറ്റുകൊണ്ട് അമ്മുവിൻ്റെ ഇരു കവിളിലും പിടിച്ച് വലിച്ച് വിട്ടുകൊണ്ട് പറഞ്ഞു… കൂട്ടത്തിൽ ആക്കിയൊരു ചിരി കൊടുക്കാനും മറന്നില്ല…
“പോട… പട്ടി… തെണ്ടി…. കൊരങ്ങാ… ങ്ങ്ഹും… ങ്ങ്ഹും…”
അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞ് കിടന്ന് തുള്ളി…
“ആ… പോട്ടേ പോട്ടേ… വണ്ടി പോട്ടേ… ചേട്ടന് കുറച്ച് പണിയുണ്ട് മോളു….”
ഞാൻ അമ്മുവിനെ തിരിച്ച് നിർത്തി റൂമിന് വെളിയിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു…
“ന്തുന്നാ ജിത്തേട്ടാ… പ്ലീസ്… ”
അമ്മു എൻ്റെ പിടിതത്തിൽ നടന്നുകൊണ്ട് തല തിരിച്ച് എന്നെ നോക്കി ചിണുങ്ങി പറഞ്ഞു…
“അമ്മൂ…. മോളേ… ചായ വേണ്ടേ മോൾക്ക്…”
കിച്ചണിൽ നിന്ന് അമ്മയുടെ വിളി എത്തി…
“ആ… ദേ നിൻ്റെ വല്യമ്മ വിളിക്കുന്നു… പോയി ചായ കുടിക്കൂ… എന്നിട്ട് എൻ്റെ അമ്മൂസ് പോയി റെഡിയായി കോളജിൽ പൊക്കോട്ടാ… ”
ഞാൻ അമ്മുവിനെ തള്ളി റൂമിന് വെളിയിൽ ആക്കികൊണ്ട് പറഞ്ഞു…
വിണ്ടും അമ്മു ചിണുങ്ങികൊണ്ട് എന്നോട് അപേക്ഷിച്ചു… ഞാനത് അപ്പോൾ തന്നെ നിരസിക്കുകയും ചെയ്തു…
വീണ്ടും അവള് വായിൽ തോന്നിയത് എന്തൊക്കെയോ വിളിച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി… പട്ടി ,തെണ്ടി , കൊരങ്ങൻ ഇതൊക്കെ തന്നെ…
ഞാൻ അവളുടെ പൊക്ക് നോക്കി ചിരിച്ചുകൊണ്ട് നിന്നു…നല്ല രസം ഉണ്ട് ഈ വേഷം. കുർത്തിയും പാവാടയും ആ കുണുങ്ങി കുണുങ്ങിയുള്ള പോക്കും…
