മൈ ഡിയർ യക്ഷി – 4 20അടിപൊളി 

“എന്ത് ഹൂ…. കോഫീ കുടിക്കടി കൊരങ്ങീ…”

ഞാൻ ചെറിയ ചിരിയോടെ പറഞ്ഞതും അമ്മു തല പൊക്കി കണ്ണ് തുറന്ന് എന്നെ നോക്കി…

ഞാനിതൊക്കെ എന്ത് ധൈര്യത്തിലാണ്, എന്ത് അവകാശത്തിലാണ് കാണിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും മനസ്സിലാവുന്നില്ല… ശരിയാണ് അവൾക്കിപ്പോൾ എന്നോട് പ്രണയവും കാമവും ഉണ്ടാവാം.. അത് എനിക്കറിയാം.. പക്ഷേ അവളത് തുറന്ന് പറഞ്ഞിട്ടില്ല… എന്നിരുന്നാലും അവളുടെ അനുവാദം വേണ്ടേ? എന്നെ അവള് എതിർക്കില്ല എന്ന വിശ്വാസം കൊണ്ടാവുമോ ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നത്? അറിയില്ല…

പക്ഷേ ഒന്നറിയാം അവളെ എനിക്ക് ഒരുപാട് ഒരുപാടിഷ്ടാണ്…. എൻ്റെ പ്രാണനാണവൾ.. എനിക്കായി ജനിച്ചവൾ… എൻ്റെ ചക്കര അമ്മു…

അങ്ങനെ ഞാൻ വേറൊരു കാര്യമോർത്തു…
പണ്ടൊക്കെ മൂന്നാല് ദിവസം അവളോട് ഉടക്കാൻ കഴിയുമായിരുന്നു… എന്നാലിപ്പോ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ അവളെ അകറ്റി നിർത്തുവാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല…

ഞാൻ അമ്മുവിനെ നോക്കി പാവം കണ്ണൊക്കെ നിറഞ്ഞ് തുളുമ്പി നിൽക്കുന്നു…എൻ്റെ ചെയ്തികൾ അവൾക്ക് ഇഷ്ടപ്പെടാത്തതിൻ്റെ ആണോ ആ കണ്ണീരിൻ്റെ അർത്ഥം…? ഏയ് അല്ലാന്നു തൊന്നുന്നു… മുഖത്ത് ചെറിയ ഒരു കള്ളച്ചിരി ഒളിഞ്ഞിരിപ്പുണ്ട്…

“എന്തോ പറ്റി എൻ്റെ ചക്കരക്ക്… വയ്യേ… എഹ്..?”

ഞാൻ അവളിൽ നിന്ന് കൈ പിൻവലിച്ചതിന് ശേഷം അവളുടെ തലയിൽ തലോടി അമ്മുനോട് കൊഞ്ചികൊണ്ട് ചോദിച്ചു…. എന്നിട്ട് മെല്ലെ ഒരു കള്ളചിരിയും കൊടുത്തു…

“പോടാ…. കള്ള ചേട്ടാ…. ഹിഹി…”

അമ്മു നാണത്തോടെ തല താഴ്ത്തി എൻ്റെ തുടയിൽ ഒരു പിച്ച് തന്നിട്ട് മെല്ലെ പറഞ്ഞ് ചിരിച്ചു… എന്നിട്ട് നേരെ ഇരുന്ന് കോഫീ എടുത്ത് കുടിച്ചു… ശേഷം കട്‌ലറ്റ് ഒരു കടിയും കടിച്ചു…

ഞാൻ നേരത്തെ കാണിച്ചത് കപട ദേഷ്യമാണെന്ന് അവൾക്ക് മനസ്സിലായി… അത് ഇപ്പോഴുള്ള അവളുടെ കുറുമ്പോടെയുള്ള നോട്ടത്തിൽ നിന്ന് അറിയാൻ പറ്റും…

ഇത് കാണുമ്പോൾ ഇപ്പോഴേ ഈ ദേഷ്യം നിർത്തണ്ടായിരുന്നു തോന്നുന്നു… അമ്മൂനെ ഇങ്ങനെ പിണക്കി നിർത്തുന്നത് കാണാനും നല്ല ചേലാണ്… പക്ഷേ എങ്ങനെ പറ്റും.. കോളജിൽ നിന്ന് കുണുങ്ങി കുണുങ്ങി ഈ സുന്ദരി യക്ഷി നടന്നുവരുന്നത് കണ്ടപ്പോ തന്നെ എൻ്റെ മനസ്സിനും ശരീരത്തിനും ഇളക്കം തട്ടിയതാണ്…അപ്പൊ തന്നെ പിടിച്ച് തിന്നാൻ തോന്നിയതാ… ഇവിടെ എത്തിയത് തന്നെ ഭാഗ്യം…

അങ്ങനെ ഞാൻ കട്‌ലറ്റ് കഴിക്കാനായി എൻ്റെ കൈ അമ്മുവിൽ നിന്നും മാറ്റിയതും അമ്മു വേഗം എൻ്റെ കൈ പിടിച്ച് അവളുടെ അരയിൽ തന്നെ കൊണ്ട് വച്ചു… എന്നിട്ട് അവളുടേത് ഇരുന്ന് കഴിച്ചു…

അത് ശരി… അപ്പൊ ആൾക്കും ഇതിഷ്ടപ്പെട്ടെന്ന് സാരം…

ഇപ്പോ ശരിയാക്കാം… ഞാനവളുടെ ഇടുപ്പിലേ മാംസത്തുടിപ്പിൽ ഒന്ന് ഞെക്കിവിട്ടതും അമ്മു പെട്ടെന്ന് ഒന്ന് ഞെട്ടി…

” ഹാ..ഹ്…. ചുമ്മാതിരി ജിത്തേട്ടാ… ഞാനിതോന്നു കഴിച്ചൊട്ടെ…”

അമ്മു എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് ഇടത്തെ കൈ മുട്ടുകൊണ്ട് എൻ്റെ വയറ്റിന് ഇട്ടൊരു കുത്ത് തന്നുകൊണ്ട് പറഞ്ഞു…

“ആഹ്…. അപ്പൊ എൻ്റെ കൈ ഇങ്ങനെ പിടിച്ചുവച്ചാൽ ഈ പറഞ്ഞതൊന്നും എനിക്ക് കഴിക്കണ്ടെ…?”

ഞാൻ അമ്മുവിൻ്റെ കാതിൽ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു… ഒപ്പം ഒന്നൂടെ അവളുടെ അരയിലെ തൂടിപ്പിൽ ഞെക്കി.. ഇപ്രാവശ്യം മെല്ലെയാണെന്ന് മാത്രം…

“അപ്പുറത്തെ കൈകൊണ്ട് കഴിക്കണം… അല്ലേൽ ഞാൻ വായില് വെച്ച് തരാ… എന്തേ…”

അമ്മു അല്പം ഗമയോടെ പറഞ്ഞു… മുഖത്ത് അൽപ്പം നാണം ഇല്ലാതില്ല….

അത് കേട്ടപ്പോ എനിക്കും ചെറുതായി നാണം വന്നു… പക്ഷേ അത് പുറത്തുകാണിച്ചില്ല… ശേഷം ഞാൻ ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയാൻ…

ഇതിനിടയിലും ഞാൻ മെല്ലെ വിരലുകൊണ്ട് അവളുടെ ഇടുപ്പിൽ അമർത്തുന്നുണ്ട്… ടെൻഷൻ കൊണ്ടാണേൽ കൈ പിൻവലിക്കണം എന്നുണ്ട്… പക്ഷേ സുഖം കൊണ്ടാണേൽ അവിടെത്തന്നെ വെക്കാനും തോന്നുന്നു…

അവളാണെങ്കിൽ സുഖംപിടിച്ച് ഇരിക്കാണ്… നിനക്ക് ഈ ചേട്ടനെ ഇഷ്ടാണെന്ന് വേഗം അങ്ങ് പറഞ്ഞൂടെ പെണ്ണെ…. അപ്പൊ നിൻ്റെ ചേട്ടന് ഇത്തിരി ടെൻഷൻ കുറക്കായിരുന്നു… പിന്നെ ഇങ്ങനെയുള്ള കുസൃത്തിരങ്ങൾ ചെയ്താലും പേടിക്കണ്ടല്ലോ…

Leave a Reply

Your email address will not be published. Required fields are marked *