ആ ഇരിപ്പ് ഞാൻ ഉച്ചവരെ ഇരുന്നു.. അതിനിടയിൽ ബ്രേക്ക്ഫാസ്റ്റും കഴിച്ചു… അമ്മ എന്നെ കണ്ടപ്പോ എന്താ സംഭവം എന്ന് ചോദിച്ചു… ഞാൻ ആ ബാങ്ക് ജോലിയുടെ കാര്യം ഒക്കെ പറഞ്ഞു… നന്നായി പരിശ്രമിക്ക് നിനക്ക് കിട്ടും എന്ന നല്ല വാക്കുകൾ നൽകി…
അങ്ങനെ ഉച്ചയ്ക്ക് ഊണ് കഴിച്ച് അൽപനേരം ഒന്ന് മയങ്ങാൻ തീരുമാനിച്ചു. ബെഡിലെക്ക് കിടന്നപ്പോഴാണ് അച്ഛനും അങ്കിളും പറഞ്ഞ റെസ്റ്റോറൻ്റിൻ്റെ കാര്യം ഓർത്തത്… ഫോണെടുത്ത് നോക്കിയപ്പോ നമ്മുടെ യക്ഷിയുടെ മെസ്സേജുകൾ ഉണ്ട്.
“കോയ്…🤪”
“കൊരങ്ങാ… പഠിച്ചുകഴിഞ്ഞോ…😗😍”
“ഏട്ടൻ ഫുഡ് കഴിച്ചോ…☺️☺️?”
“വൈകുന്നേരം…. വരില്ലേ…😬…”
“ജിത്തേട്ടാ… ൻ്റെ ചക്കര ഏട്ടനല്ലേ… ന്നെ പറ്റിക്കല്ല് ട്ടോ… വരണേ….😘😘😘🥰🥰🥰”
എൻ്റെ മറുപടി കിട്ടാഞ്ഞിട്ടും എനിക്കയച്ച എൻ്റെ അമ്മു പെണ്ണിൻ്റെ ഓരോ മെസ്സേജുകൾ കണ്ടപ്പോൾ അറിയാതെ എൻ്റെ മുഖത്ത് ചിരി വിടർന്നു…
കോളജിൽ ചെന്നിട്ടും, ബ്രേക്ക് ടൈമുകളിലും ആയി അയച്ചതാണെന്ന് തൊന്നുന്നു.
“വരാൻ പറ്റുമെന്ന് തോന്നുന്നില്ല… ഞാൻ വിളിക്കാം…”
ഞാൻ മറുപടി അയച്ചു. എന്തോ അവളെ വട്ടുകളിപ്പിക്കാനാണ് എനിക്ക് തോന്നിയത്. പെണ്ണിൻ്റെ സമാധാനം പോകുമോ എന്തോ. എന്തായാലും റെസ്റ്റോറൻ്റിന് വേണ്ടിയുള്ള സ്ഥലം കാണുവാൻ പോകുമ്പോൾ അവളെയും കൊണ്ടുപോണം. അല്ലെങ്കിൽ പിന്നെ അത് മതി…
ശേഷം ഞാൻ ഫോണെടുത്ത് യഥുവിനെ വിളിച്ചു. അവൻ കുറച്ച് ബെൽ അടിച്ചതിന് ശേഷം അറ്റൻഡ് ചെയ്തു.
“ഡാ… എവടെയാ…”
ഞാൻ യഥുവിനോട് ചോദിച്ചു.
“ഞാൻ ഷോപ്പിലാടാ… പറയ്…”
അവൻ മറുപടി നൽകി.. തിരക്കിലാണെന്നു തോന്നുന്നു…
എൻ്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കൾ ആണ് യദുവും ബിബിനും. 8 -ാം ക്ലാസ് മുതലുള്ള കൂട്ട് ആണ്. യദു എനിക്കൊപ്പം MBA യും ബിബിൻ എൻജിനീയറിങ്ങും ആണ് പഠിച്ചത്…
യദുവിന് ഒരു അനിയനും ബിബിന് ഒരു ചേട്ടനും ഉണ്ട്…
ബിബിൻ ഇപ്പോ ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്നു. യദു അച്ഛൻ്റെ ഒപ്പം ബിസിനസിൽ കൂടി. അവർക്ക് ജില്ലയിൽ പലയിടത്തായി 3 ഹാർഡ്‌വെയർ ഷോപ്പുകൾ ഉണ്ട്. നഗരത്തിലെ മെയിൻ വിതരണക്കാരിൽ ഒരാളാണ് അവർ. എന്തുകൊണ്ടും നല്ല ലഭം ആണ്….
“എടാ അതെ… നീ വൈകിട്ട് ഒരു 5 മണിയൊക്കെ ആവുമ്പോൾ ഫ്രീ ആകുമോ… ഒരു പരിപാടി ഉണ്ട്…”
ഞാൻ അവനോട് ചോദിച്ചു.
പിന്നെ കാര്യങ്ങളുടെ വശങ്ങളും പറഞ്ഞു.
“എടാ ഇപ്പോ ഞാൻ അൽപ്പം തിരക്കിലാണ് നീയൊരു 4:30 ആവുമ്പോഴേക്കും വിളി… ഞാൻ അപ്പോഴേക്കും വരാൻ നോക്കാം…”
അവൻ്റെ ബാക്കി കാര്യങ്ങളൊക്കെ നോക്കിയിട്ട് അവൻ എനിക്ക് മറുപടി തന്നു…
“ഓകെ ഡാ… ഞാൻ വിളിക്കാം…”
ഞാൻ മറുപടി നൽകി ഫോൺ കട്ട് ചെയ്തു. ശേഷം ബിബിനേയും വിളിച്ചു… അവൻ മീറ്റിംഗിലാണ്… ഇറങ്ങാൻ ലേറ്റ് ആവും എന്ന് പറഞ്ഞു… കാര്യങ്ങളെല്ലാം അവനോടും പറഞ്ഞ ശേഷം മെല്ലെ കിടന്നു.
………………………..
സമയം വൈകുന്നേരം 4 മണി ⏰
എൻ്റെ ഫോൺ ശബ്ദിച്ചു….
ഡ്രൈവിങ്ങിലായിരുന്ന ഞാൻ എൻ്റെ ഫോണിലേക്ക് നോക്കി. അതിലെ ചിത്രവും പേരും കണ്ടപ്പോൾ ഞാനറിയാതെ എൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
അമ്മുവാണ്…. ക്ലാസ് കഴിഞ്ഞുകാണും…എൻ്റെ മെസ്സേജ് കണ്ടിട്ടാവും കക്ഷി വിളിക്കുന്നത്…
ഞാൻ ഫോൺ എടുത്തില്ല… വീണ്ടും റിംഗ് ചെയ്തു… ഇനി കഷ്ടിച്ചൊരു 100 മീറ്ററെ കാണോള്ളു അമ്മുവിൻ്റെ കോളജ് എത്താൻ… അതുകൊണ്ട് രണ്ടാമത്തെ വട്ടവും എടുത്തില്ല….
പിന്നെ ചറപറ നോടിഫിക്കേഷനിൻ്റെ ശബ്ദങ്ങൾ ആയിരുന്നു… അപ്പോഴേക്കും ഞാൻ കോളേജ് ഗേറ്റിൻ്റെ അടുത്തെത്തിയിരുന്നു… ഞാൻ വണ്ടിയൊതുക്കി നിർത്തി. ശേഷം ഫോണിൽ നോക്കി…
“കഷ്ടണ്ട് ജിത്തേട്ടാ… വരാന്നു പ്രോമിസ് ചെയ്താല്ലെ…😓…..”
“മിണ്ടണ്ട… എന്നോടിനി… ദുഷ്ടൻ….😡😡😡…”
അങ്ങനെ നീളുന്നു അവളുടെ മെസ്സേജുകൾ….
ഞാനൊരു ചിരിയോടെ അവൾക് കോൾ ചെയ്തു…
റിംഗ് ചെയ്തതും എടുത്തു…
“ഹലോ…”
ഞാൻ പറഞ്ഞു…
മിണ്ടാട്ടമില്ല… വീണ്ടും ഹലോ പറഞ്ഞു…
” മ്മ്…”
ചെറിയ മൂളൽ മാത്രം… പെണ്ണ് സങ്കടത്തിലാണ്… അവിടെയുള്ള പിള്ളേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്…
